LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പ്രണവം ERANJOLI തലശ്ശേരി
Brief Description on Grievance:
വീടിന്റെ രണ്ടാം നിലയുടെ പെര്മിറ്റുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:20:51
30/12-2023DT15/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ പ്രദീകുമാർ വി, പ്രണവം, എരഞ്ഞോളി എന്നവർ സമർപ്പിച്ച, നിലവിൽ നമ്പർ ലഭിച്ച വീടിന്റെ മുകളിലത്തെ നില എടുക്കുമ്പോൾ പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തിരുന്നില്ല എന്നും 2022 ലാണ് ഞാൻ വീട്ടിൽ താമസം തുടങ്ങുന്നത് 2023ല് പിഴയില്ലാതെ റെഗുലേഷൻ ചെയ്യണമെന്ന് സമയപരിധി കാണിച്ചുകൊണ്ട് വാർത്ത കണ്ട് ഞാൻ പഞ്ചായത്തുമായി ബന്ധപ്പെട്ട് ആദ്യം 9 (b) ഫോം സമർപ്പിക്കുകയും പിന്നീട് പ്ലാൻ ഫീസ് അടച്ച് സമർപ്പിക്കുകയും ചെയ്തിരുന്നു. ടി അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓവർസിയർ സ്ഥലം പരിശോധിക്കുകയും ചില അപാകതകൾ ചൂണ്ടിക്കാണിച്ചു എനിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട് ഓവർസിയർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിച്ച് പുതിയ പ്ലാൻ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് വന്ന ഓവർസിയർ ചെറിയ ചെറിയ അപാകതകൾ കാണിച്ച് വീണ്ടും നോട്ടീസ് അയച്ചു ആദ്യത്തെ ഓവർസിയർ പരിഹരിച്ച് തരാമെന്ന് പറഞ്ഞ മേൽപ്പറഞ്ഞ പ്രശ്നം രണ്ടാമത്തെ ഓവർസിയർ ചെറിയ ചെറിയ അപാകതകൾ കാണിച്ച് കൂടുതൽ വഷളാക്കുകയും ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തു. എനിക്ക് ആകെയുള്ള 3.70 സെന്റ് സ്ഥലത്ത് പരമാവധി നിയമം പാലിച്ചാണ് വീട് എടുത്തിട്ടുള്ളത് എനിക്ക് ആകെയുള്ള സ്ഥലവും വീടും ആണിത് മേൽപ്പറഞ്ഞ പ്രശ്നം മൂലം പിന്നീട് ഉണ്ടാവുന്ന ഭാരിച്ച പിഴയടക്കാൻ എനിക്ക് യാതൊരു നിവൃത്തിയുമില്ല. ഭാരിച്ച പിഴ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി മേൽപ്പറഞ്ഞ പ്രശ്നം പരിഹരിച്ചു തരണമെന്ന, അപേക്ഷ പരിശോധിച്ചു ടി അപേക്ഷയിൽ എരഞ്ഞോളി ഗ്രാമ പഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിച്ച് ആവശ്യമെങ്കിൽ സൈറ്റ് കൂടി പരിശോധിച്ചതിനുശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ആയതിനാൽ ടി അപേക്ഷ ഫയൽ പരിശോധിച്ച് അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:50:43
34/12-2023DT23/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ പ്രദീപ് കുമാർ വി, പ്രണവം, എരഞ്ഞോളി എന്നവർ സമർപ്പിച്ച, നിലവിൽ നമ്പർ ലഭിച്ച വീടിന്റെ മുകളിലത്തെ നില എടുക്കുമ്പോൾ പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുത്തിരുന്നില്ല എന്നും 2022 ലാണ് ഞാൻ വീട്ടിൽ താമസം തുടങ്ങുന്നത് 2023 ല് പിഴയില്ലാതെ റഗുലറൈസേ ഷൻ ചെയ്യണമെന്ന് സമയപരിധി കാണിച്ചുകൊണ്ട് വാർത്ത കണ്ട് ഞാൻ പഞ്ചായത്തുമായി ബന്ധപ്പെട്ട് ആദ്യം 9 (b) ഫോം സമർപ്പിക്കുകയും പിന്നീട് പ്ലാൻ ഫീസ് അടച്ച് സമർപ്പിക്കുകയും ചെയ്തിരുന്നു. ടി അപേക്ഷയുടെ അടിസ്ഥാനത്തിൽ ഓവർസിയർ സ്ഥലം പരിശോധിക്കുകയും ചില അപാകതകൾ ചൂണ്ടിക്കാണിച്ചു എനിക്ക് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട് ഓവർസിയർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിച്ച് പുതിയ പ്ലാൻ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് വന്ന ഓവർസിയർ ചെറിയ ചെറിയ അപാകതകൾ കാണിച്ച് വീണ്ടും നോട്ടീസ് അയച്ചു ആദ്യത്തെ ഓവർസിയർ പരിഹരിച്ച് തരാമെന്ന് പറഞ്ഞ മേൽപ്പറഞ്ഞ പ്രശ്നം രണ്ടാമത്തെ ഓവർസിയർ ചെറിയ ചെറിയ അപാകതകൾ കാണിച്ച് കൂടുതൽ വഷളാക്കുകയും ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തു. എനിക്ക് ആകെയുള്ള 3.70 സെന്റ് സ്ഥലത്ത് പരമാവധി നിയമം പാലിച്ചാണ് വീട് എടുത്തിട്ടുള്ളത് എനിക്ക് ആകെയുള്ള സ്ഥലവും വീടും ആണിത് മേൽപ്പറഞ്ഞ പ്രശ്നം മൂലം പിന്നീട് ഉണ്ടാവുന്ന ഭാരിച്ച പിഴയടക്കാൻ എനിക്ക് യാതൊരു നിവൃത്തിയുമില്ല. ഭാരിച്ച പിഴ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി മേൽപ്പറഞ്ഞ പ്രശ്നം പരിഹരിച്ചു തരണമെന്ന, അപേക്ഷ 15/12/2023 ന്റെ 30/12-23 തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 22/12/2023 ന് തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വെച്ച് അപേക്ഷകനെ നേരിൽ കേട്ടതിന്റെയും ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിന്റെയും 23/12/2023ന് ഓവർസിയർ ഉൾപ്പെടെ സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തിൽ ചുവടെപറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1).അപേക്ഷകന്റെ ക്രമവൽക്കരണ അപേക്ഷയിൽ പഞ്ചായത്ത് സെക്രട്ടറിയുടെ 14/07/2023 ലെ 401065/BRRL01/GPO/2023/5964/(1) കത്ത് പ്രകാരം 5 അപാകതകൾ കാണിച്ചു അപേക്ഷകന് നോട്ടീസ് നല്കിയിരുന്നതായി കാണുന്നു . 2). സ്ഥല പരിശോധനയിൽ അപേക്ഷകന്റെ സ്ഥലത്തിന്റെ തെക്ക് ഭാഗത്ത് നിലവിൽ രണ്ട് റോഡുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള 66.50മീറ്റർ നീളം വരുന്ന കോൺക്രീറ്റ് ചെയ്ത ഇടവഴിയാണ് നിലവിലുള്ളത് (സമർപ്പിച്ചിരിക്കുന്ന പ്ലാനിൽ മേൽ ഇടവഴി Dead End ആയിട്ടാണ് കാണിച്ചിട്ടുള്ളത്). കെപിബിആർ 2019 ചട്ടം 23 (2) പ്രകാരം കുറഞ്ഞ അകലം രണ്ട് മീറ്റർ വേണ്ടതുണ്ട്. എന്നാൽ മേൽ ചട്ടത്തിലെ മൂന്നാം proviso പ്രകാരം " Provided further that in the case of lanes not exceeding 75 m, length leading to one or more individual Plots it shall be sufficient if the distance between the Plot boundary abutting the lane and the building is 1.5 m." എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ നവകേരള സദസ്സിൽ സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടി കാണിച്ച മേൽ ഇടവഴിയും കെട്ടിടവും തമ്മിലുള്ള അകലം സംബന്ധിച്ച വിഷയത്തിൽ മേൽ സൂചിപ്പിച്ച ചട്ടപ്രകാരം, ഇരുവശത്തുമുള്ള റോഡുകളെ യോജിപ്പിക്കുന്ന ഒരു ഇടവഴി ആയതിനാലും (വീതി 1.35മീ. മുതൽ 2.80മീ. വരെ ) മേൽ ഇടവഴിയുടെ നീളം 75 മീ. താഴെ അയതിനാ ലും മേൽ ഇടവഴി കൾഡിസാക് അല്ലാത്തത്തിന്നാലും മേൽ ഇടവഴിയും കെട്ടിടവും തമ്മിലുള്ള അകലം കെപിബിആർ 2019 ചട്ടം 23 (2) മൂന്നാം proviso പ്രകാരം വേണ്ട 1.5 മീ. അകലത്തിൽ ഉൾപ്പെടുത്തി അനുവാദം നാൽകമോ എന്നതിൽ KPBR 2019 ചട്ടം 109 പ്രകാരം സർക്കാറിൽ നിന്ന് സ്പഷ്ടീകരണം ലഭ്യമാക്കാവുന്നതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു ആയതിന് സെക്രട്ടറിയെ ചുമതലപ്പെടുത്താവുന്നതുമാണ് . അയതിനുശേഷം നോട്ടീസിൽ കാണിച്ച മറ്റ് ന്യൂനതകൾ പരിഹരിക്കേണ്ടതുമാണ്. ആയത് കൂടി പരിഹരിച്ച് അപേക്ഷയിൽ തീരുമാണമെടുക്കാവുന്നതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ട് തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-13 15:07:34
IMPLEMENTED (സെക്രട്ടറിയുടെ കത്ത് അറ്റാച്ച് ചെയ്യുന്നു )