LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുനിയില്‍ വീട് ചൊക്ലി
Brief Description on Grievance:
ഉരുള്‍പൊട്ടല്‍ സാധ്യത പ്രദേശമായി പഞ്ചായത്ത് സ്ഥലത്തെ ഉള്‍പ്പെടുത്തിയ കൊണ്ട് വീട് നിര്‍മ്മിക്കാന്‍ പറ്റാത്ത അവസ്ഥ മൂലം സമര്‍പ്പിക്കുന്ന പരാതി
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:19:13
29/12-2023DT15/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ, ശ്രീ അഫ്നാസ്, കുനിയിൽ വീട്, ചൊക്ലി Po, എന്നവർ, എരഞ്ഞോളി അംശം ദേശത്ത് റി.സ18/138 ൽ ഉൾപ്പെട്ട കപ്പറ്റ പാറക്കൽ വലിയപറമ്പിൽ ഉൾപ്പെട്ട 2.ആർ - 03 സ്ക്വ. മീറ്റർ വിസ്തീർണ്ണം ഉള്ള ഭൂമിയിൽ ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടി രണ്ടുവർഷം മുമ്പ് എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും പക്ഷേ പഞ്ചായത്ത് അധികൃതർ ഈ പ്രദേശം ഉരുൾപൊട്ടൽ സാധ്യത മേഖലയാക്കി അറിയിച്ചിരിക്കുകയാണ്. ഈ കാരണത്താൽ എനിക്ക് ഇവിടെ വീട് പണി നടത്താൻ സാധിക്കുന്നില്ല പക്ഷേ സമീപത്ത് നിരവധി വീടുകൾ പണ്ട് മാത്രമല്ല,ചില വീടുകൾ മുകളിലത്തെ നിലനിർമ്മിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്. എന്റെ പേരിൽ വേറെ ഒരു സ്ഥലവും ഇല്ല ആയത് അധികൃതർ അടിസ്ഥാന രഹിതമായ കാരണം പറഞ്ഞ് എന്നെ വീട് നിർമ്മിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. എന്നുമുള്ള അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ടി അപേക്ഷയിൽ പഞ്ചായത്തിൽ നിന്ന് ഫയൽ പരിശോധിക്കുന്നതിനും ആവശ്യമെങ്കിൽ സൈറ്റ് പരിശോധിച്ചും മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ആയതിനാൽ ടി അപേക്ഷ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു തീരുമാനിച്ചു.
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:47:15
33/12-2023DT23/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ, ശ്രീമതി അഫ്നാസ്, കുനിയിൽ വീട്, ചൊക്ലി (Po,) എന്നവർ, എരഞ്ഞോളി അംശം ദേശത്ത് റി.സ 18/138 ൽ ഉൾപ്പെട്ട കപ്പറ്റ പാറക്കൽ വലിയപറമ്പിൽ ഉൾപ്പെട്ട 2.ആർ - 03 ച . മീറ്റർ വിസ്തീർണ്ണം ഉള്ള ഭൂമിയിൽ ഒരു വീട് നിർമ്മിക്കുന്നതിന് വേണ്ടി രണ്ടുവർഷം മുമ്പ് എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു എന്നും പക്ഷേ പഞ്ചായത്ത് അധികൃതർ ഈ പ്രദേശം ഉരുൾപൊട്ടൽ സാധ്യത മേഖലയാക്കി അറിയിച്ചിരിക്കുകയാണ്. ഈ കാരണത്താൽ എനിക്ക് ഇവിടെ വീട് പണി നടത്താൻ സാധിക്കുന്നില്ല പക്ഷേ സമീപത്ത് നിരവധി വീടുകൾ പണ്ട് മാത്രമല്ല,ചില വീടുകൾ മുകളിലത്തെ നിലനിർമ്മിക്കുവാനും അനുവാദം നൽകിയിട്ടുണ്ട്. എന്റെ പേരിൽ വേറെ ഒരു സ്ഥലവും ഇല്ല ആയത് അധികൃതർ അടിസ്ഥാന രഹിതമായ കാരണം പറഞ്ഞ് എന്നെ വീട് നിർമ്മിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്. എന്നുമുള്ള അപേക്ഷ 15/12/2023 ന്റെ 29/12-23 തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 22/12/2023 ന് തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വെച്ച് അപേക്ഷകയുടെ പ്രതിനിധിയെ നേരിൽ കേട്ടതിന്റെയും ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിന്റെയും, 23/12/2023ന് സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തിൽ ചുവടെപറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1). അപേക്ഷക 12/12/2019 ൽ സമർപ്പിച്ച അപേക്ഷയിൽ 28/12/2019 ന്‍എ2 6188/2019 പ്രകാരം ചുവടെ പറയുന്ന അപാകതകൾ കാണിച്ച് സെക്രട്ടറി അപേക്ഷകക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. a). പ്ലോട്ടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം ഏകദേശം പത്ത് മീറ്ററിന് മുകളിൽ ഉയർന്ന പ്രദേശമാണ്. മണ്ണിടിച്ചൽ ഭീഷണി ഉള്ളതായി പരിസരവാസികളിൽ നിന്നും അറിയാൻ കഴിഞ്ഞു, മഴക്കാലത്ത് മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ സമീപപ്രദേശത്തെ വീടുകളിലുള്ളവരെ സുരക്ഷാഭീഷണി ഉള്ളതിനാൽ മാറ്റി പാർപ്പിക്കാറുണ്ട്. ആയതിനാൽ വീട് നിർമ്മാണത്തിന് ടി സ്ഥലം അനുയോജ്യമല്ല. b). സൈറ്റ് പ്ലാനിലെ അതിരളവുകൾ ആധാരപ്രകാരമല്ല. c). സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം ചട്ടപ്രകാരമല്ല. d). പ്ലാൻ സൈറ്റ് പ്ലാൻ എന്നിവ യഥാക്രമം 1:10O, 1:400 തോത് പാലിച്ചിട്ടില്ല. 2). ആയതിനുശേഷം അപേക്ഷക വീണ്ടും അപേക്ഷ സമർപ്പിച്ചതിൽ 11/03 /2020 ൽ എ2-6188/2019 പ്രകാരം പഞ്ചായത്ത് സെക്രട്ടറി അപേക്ഷകയുടെ സുരക്ഷയെ മുൻനിർത്തി സ്ഥലത്ത് വീട് നിർമ്മിക്കുവാൻ അനുയോജ്യമല്ലാത്തതിനാൽ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് അനുവദിക്കാൻ സാധിക്കുകയില്ല എന്നും അറിയിച്ചിട്ടുണ്ട്. 3). അപേക്ഷകയുടെയും പഞ്ചായത്ത് ഓവർസിയറുയുടെയും സാന്നിധ്യത്തിൽ കമ്മിറ്റി സ്ഥല പരിശോധന നടത്തിയതിൽ, സെക്രട്ടറിയുടെ അപേക്ഷ നിരസിച്ച കത്തിൽ പറഞ്ഞിരിക്കുന്ന മണ്ണിടിച്ചൽ സാധ്യതയുള്ള അതിർത്തിയോട് ചേർന്ന ഭാഗം ഏകദേശം 12 മീറ്റർ വരെ ഉയരമുള്ള ചെങ്കുത്തായ പ്രദേശമാണെന്നും ചില ഭാഗങ്ങളിൽ കരിമ്പാറക്ക് മുകളിൽ മണ്ണ് വരുന്ന ഭാഗങ്ങളിൽ നിലവിൽ ഭാഗികമായി മണ്ണ് ഇടിഞ്ഞിട്ടുള്ളതായും കമ്മിറ്റിക്ക് കാണാൻ കഴിഞ്ഞു. മേൽ വസ്തുതകളിൽ നിന്നും സെക്രട്ടറിയുടെ 28/12/2019 ലെ നോട്ടീസിൽ പറഞ്ഞിരിക്കുന്ന അപാകതകൾ കെ പി ബി ആർ 2019 ചട്ടം 22 ഉപചട്ടങ്ങൾ പ്രകാരം നിലനിൽക്കുന്നതായി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. ടി വസ്തുത അപേക്ഷകയെ സ്ഥല പരിശോധന സമയത്ത് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അപേക്ഷകയുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അപേക്ഷ നിരസിച്ച നടപടി ശരിയാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം അപേക്ഷകയെ രേഖാമൂലം അറിയിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-28 17:35:15
implemented