LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വെട്ട്യാടന്‍ ഹൗസ് പൊന്നിയം വെസ്റ്റ്
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:23:46
32/12-2023DT15/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീമതി ഹൈമ എന്നവർ സമർപ്പിച്ച, ഞങ്ങളുടെ പുതിയ ഭവനത്തിന് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വീട്ടുനമ്പർ തരാത്തത് സംബന്ധിച്ച അപേക്ഷ സമിതി പരിശോധിച്ചു ടി അപേക്ഷയിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് നിന്നും ഫയൽ പരിശോധിച്ചു ആവശ്യമെങ്കിൽ സ്ഥലം പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്ന് സമിതി വിലയിരുത്തി ആയതിനാൽ ടി അപേക്ഷ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:45:35
36/12-2023DT23/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീമതി ഹൈമ എന്നവർ സമർപ്പിച്ച, ഞങ്ങളുടെ പുതിയ ഭവനത്തിന് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വീട്ടുനമ്പർ തരാത്തത് സംബന്ധിച്ച അപേക്ഷ 15/12/2023 ന്റെ 32/12-23 തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 22/12/2023 ന് തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വെച്ച് അപേക്ഷകയെ നേരിൽ കേട്ടതിന്റെയും, ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിന്റെയും, 23/12/2023ന് ഓവർസിയർ ഉൾപ്പെടെ സ്ഥലപരിശോധന നടത്തിയതിന്റെയും അടിസ്ഥാനത്തിൽ ചുവടെപറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1).സെക്രട്ടറിയുടെ 22/04/2023 ലെ 401065/BABC06/GPO/2023/98-2 കത്ത് പ്രകാരം a). പ്ലോട്ടിന്റെ തെക്കുഭാഗത്ത് ഇടവഴിയിൽ നിന്നും നിർമ്മാണത്തിലേക്ക് കെ പി ആർ ചട്ടപ്രകാരമുള്ള അളവ് സ്ഥലത്തു ലഭ്യമല്ല. b). സർവീസ് പ്ലാനിൽ കിണർ നിർമ്മാണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആയതിൽ നിന്നും സെപ്റ്റിക് ടാങ്കിലേക്കുള്ള അകലം രേഖപ്പെടുത്തിയിട്ടില്ല. സർവീസ് പ്ലാനിൽ കിണർ ഡീറ്റെയിൽസ് ഉൾപ്പെടുത്തിയിട്ടില്ല. എന്നീ അപാകതകൾ അപേക്ഷകയെ അറിയിച്ചിട്ടുണ്ട്. 2). സ്ഥല പരിശോധനയിൽ വീട് നിർമ്മാണം പൂർത്തിയായി ഉപയോഗിച്ചു വരുന്നതായി കാണുന്നു സ്ഥലത്തിന്റെ തെക്കുഭാഗം സെക്രട്ടറിയുടെ കത്തിൽ സൂചിപ്പിച്ച ഇടവഴി ആധാരത്തിൽ വാഹന ഗതാഗത സൗകര്യമില്ലാത്ത ഇടവഴി എന്ന് എഴുതിയിട്ടുണ്ടെങ്കിലും നിലവിൽ കാടു മൂടി കിടക്കുന്നതും, റോഡിലേക്കുള്ള പ്രധാന ഡ്രെയിനിലേക്ക് മഴവെള്ളവും നീരുറവിയും ഒഴുകുന്ന നീർച്ചാൽ ആയിട്ടാണ് കാണുന്നത്. നിലവിൽ ആയത് വഴിയായി ഉപയോഗിക്കുന്നില്ല എന്നും കാണുന്നു. ആയതിനാൽ ആയതു നിലവിലുള്ള ഉപയോഗം നീർച്ചാൽ ആയി പരിഗണിച്ചുകൊണ്ട് ചട്ടം 26 (4)പ്രകാരമുള്ള (കെ.പി.ബി.ആർ 2019 ) മിനിമം യാർഡ് അളവുകൾ ഉറപ്പുവരുത്തി കൊണ്ടും സെക്രട്ടറിയുടെ കത്തിൽ പറഞ്ഞിരിക്കുന്ന മറ്റ് അപാകതകൾ പരിഹരിച്ചു കൊണ്ടും അപേക്ഷകയോട് അപേക്ഷ പുന:സമര്പ്പി ക്കുവാനും അപേക്ഷ ലഭ്യമാകുന്ന മുറക്ക് ആയതിൽ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് ആവശ്യപ്പെടാവുന്നതാണെന്നും കമ്മിറ്റി നിരീക്ഷിച്ചു. ടി വിവരം അപേക്ഷകയെ രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു ,
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-02-27 16:23:11
implemented