LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. അണ്ടിപ്പാട്ടിൽ മുഹമ്മദ് കുട്ടി, പുതുപൊന്നാനി - 679586
Brief Description on Grievance:
നവകേരള സദസ്സ് - കെട്ടിടനിർമ്മാണം സ്പഷ്ടീകരണം സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 22:03:19
18-12-23ലെ അദാലത്ത് സിറ്റിംഗ് തീരുമാനം താഴെ ചേർക്കുന്നു. പരാതി 9 പൊന്നാനി നഗരസഭ മുഹമ്മദ് ഹബീബ് തേവറമ്പിൽ ഹൈവെ വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിനാൽ തന്റെ കെട്ടിടത്തിന് സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ ഇളവിനായി വിവിധ ഓഫീസുകൾ വഴി 25-5-23ന് സർക്കാരിൽ സമർപ്പിച്ച അപേക്ഷ സംബന്ധിച്ചാണ് പരാതി. പരാതിക്കാരനെയും സെക്രട്ടറിയെയും കേട്ടു. ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമായതിനാലും അപേക്ഷ സർക്കാരിൽ പെന്റിംഗ് ഉള്ളതിനാലും ഈ പരാതി സർക്കാർ പരിഗണക്കായി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-03-25 15:27:17
പൊന്നാനി നഗരസഭ 40ആം വാർഡിൽ, 20 വർഷം മുമ്പ് വരെ 271, 272 നമ്പറായുള്ള വാണിജ്യ കെട്ടിടം, 2003 ൽ പുതുക്കി പണിത് റെസിഡൻഷ്യൽ ആക്കി തരം മാറ്റം വരുത്തിയിരുന്നു എന്നും, എന്നാൽ 2018 ലെ ദേശീയപാത സ്ഥലമെടുപ്പ് കാരണം ഒരു ഭാഗം പൊളിച്ചു മാറ്റേണ്ടി വന്നു എന്നും, ആയതിനാൽ പ്രസ്തുത കെട്ടിടം വാണിജ്യ ആവശ്യത്തിനായി മാറ്റം വരുത്തി നഗരസഭയുടെ എൻജിനീയറിങ് വിഭാഗം പരിശോധിച്ച് തൃപ്തികരം എന്ന് ബോധ്യപ്പെട്ടതിനാൽ മുൻഭാഗത്ത് ദേശീയപാതയ്ക്ക് സ്ഥലം എടുത്തതിന് പകരമായി വശങ്ങളിലും, പിൻഭാഗത്തും മതിയായ പാർക്കിംഗ് സ്ഥലവും മാറ്റിവെച്ചതായി ജില്ലാ നഗരാസൂത്രണ കാര്യത്തെ അറിയിക്കുകയും ഉണ്ടായി എന്നും, എന്നാൽ പ്രസ്തുത കാര്യാലയം സർക്കാരിൻറെ നിർദ്ദേശത്തിനായി അപേക്ഷ സമർപ്പിക്കാൻ ഉപദേശിച്ച പ്രകാരം 25/05/2023ന് നഗരസഭ സർക്കാരിന് നൽകിയ 735399 നമ്പർ അപേക്ഷ ഇനിയും തീർപ്പായിട്ടില്ല എന്നും, ഇക്കാര്യത്തിൽ ഉടനടി നടപടി ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനമെടുക്കേണ്ട വിഷയമായതിനാലും അപേക്ഷ സർക്കാരിൽ പെന്റിംഗ് ഉള്ളതിനാലും ഈ പരാതി സർക്കാർ പരിഗണക്കായി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചതായി ഉപജില്ലാ സമിതി റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരാതിക്കാരൻ പരാതിയിൽ ഉന്നയിച്ചിട്ടുള്ളത് പൊന്നാനി മുനിസിപ്പാലിറ്റിയിൽ നിന്നും ടിയാൻറെ കെട്ടിടത്തിൻറെ കൈവശഗണം മാറ്റുന്നതിലേക്കായി 25/05/2023 ന് നഗരസഭ സർക്കാരിന് നൽകിയ സ്പഷ്ടീകരണത്തിനായുള്ള അപേക്ഷ ഇനിയും തീർപ്പായിട്ടില്ല എന്നും, ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം എന്നുമാണ്. ഈ വിശയത്തിൽ ബഹു.സർക്കാരിൻറെ 06/01/2024 ലെ ആർ.ബി3/196/2023/ത.സ്വ.ഭ.വ കത്ത് പ്രകാരം ഇത്തരത്തിൽ കൈവശഗണം മാറ്റുമ്പോള്‍ നിലവിലുള്ള ചട്ടങ്ങള്‍ പാലിച്ചിരിക്കണം എന്ന് സ്പഷടീകരണം ലഭ്യമായിട്ടുള്ളതാണ്. ആയതിനാൽ പരാതിക്കാരൻ ഉന്നയിച്ച വിഷയത്തിൽ തീർപ്പ് ആയിട്ടുള്ളതായി യോഗം വിലയിരുത്തുകയും മേൽ സ്പഷ്ടീകരണത്തിന് വിധേയമായി തുടർനടപടികള്‍ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകി തീരുമാനിച്ചു.