LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുന്നക്കല്‍ ഹൗസ് കമാല്‍പീടിക
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:40:51
തീരുമാനം : 147 / 2023 മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് അനുവദിച്ച എം.പി.16/1 യു.എസി നമ്പര്‍ സാധാരണ നമ്പരാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സ് മുമ്പാകെ ശ്രീമതി. ശാരദ.പി, പുന്നക്കല്‍ ഹൗസ്, കമാല്‍പീടിക, ഏച്ചൂര്‍ (പി.ഒ) എന്നവര്‍ ആജഗചഞ31143000005 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. വീടിന്റെ കിഴക്കുഭാഗത്ത് നോട്ടിഫൈ ചെയ്യാത്ത റോഡില്‍ നിന്നും 2 മീറ്റര്‍ അകലമാണെന്ന കാരണത്താലാണ് യു.എ നമ്പര്‍ അനുവദിച്ചതെന്നും മറ്റ് ലംഘനങ്ങള്‍ ഇല്ലായെന്നും മുണ്ടേരി ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ അദാലത്ത് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു. 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടം 23 (2) പ്രകാരം 6 മീറ്ററില്‍ താഴെ വീതിയുള്ളതും വിജ്ഞാപനം ചെയ്യാത്തതുമായ മറ്റ് റോഡുകളോടു ചേര്‍ന്നുള്ള പ്ലോട്ടുകളിലെ കെട്ടിടവും പ്ലോട്ടതിരും തമ്മില്‍ 2 മീറ്ററില്‍ കുറയരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആയതിനാല്‍ ശ്രീമതി. ശാരദ.പിക്ക് അനുവദിച്ച എം.പി.16/1 യു.എ.സി. നമ്പര്‍ കെട്ടിടത്തിന് സാധാരണ നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി, മുണ്ടേരി ഗ്രാമപഞ്ചായത്ത് - ന് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-16 14:59:44
occupancy issued and Ownership changed