LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shanthiruthivayal Karuvissery PO
Brief Description on Grievance:
building permit
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 15:31:39
തീരുമാനം:- കക്കോടി ഗ്രാമപഞ്ചായത്തിൽ വാർഡ് 18ൽ കക്കോടി വില്ലേജ് മക്കട മോരിക്കര ദേശത്ത് റി.സ 40/9 ൽ ഉൾപ്പെട്ട 1.8737 ആർസ് തോട്ടം വിഭാഗത്തിൽ ഉൾപ്പെട്ട സ്ഥലത്ത് ശ്രീമതി. നിഷ, ശ്രീ.രാഘവൻ, ശാന്തിരുത്തിവയൽ,കരുവിശ്ശേരി പി.ഒ എന്നിവരുടെ 06/10/2022 തിയ്യതിയിലെ കെട്ടിടനിർമ്മാണം ക്രമവൽക്കരിച്ച് അനുവദിക്കുന്നതിനുള്ള അപേക്ഷ ഗ്രമപഞ്ചായത്ത് സാങ്കേതിക വിഭാഗം പരിശോധിച്ച് 05/11/2022 തിയ്യതിയിൽ താഴെ ചേർത്ത അപാകതകൾ റിപ്പോർട്ട് ചെയ്യുകയും ആയത് പ്രകാരം അപാകതകൾ പരിഹരിച്ച് നൽകുന്നതിന് 15/11/2022 തിയ്യതിയിൽ കത്ത് നൽകിയിരുന്നെന്നും സെക്രട്ടറി അതാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1- കെട്ടിടം റോഡിൽ നിന്നും 1.70 മീറ്റർ അകലം മാത്രമേ പാലിക്കുന്നുള്ളു. റൂൾ 23(2) പ്രകാരമുള്ള അകലം പാലിക്കേണ്ടതാണ്. 2- പ്ലാനിൽ കാണിച്ചിരിക്കുന്ന പ്രപ്പോസ്ഡ് സോക്ക്പിറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ റോഡിൽ നിന്നും 3 മീറ്റർ അകലം പാലിക്കുന്നില്ല. 3- ബിൽഡിംഗ് പ്ലാനിൽ സൺഷെയ്ഡ് പ്രൊജക്ഷൻ, സർവ്വീസ് പ്ലാനിൽ സീവേജ് ലൈൻ എന്നിവ മാർക്ക് ചെയ്യേണ്ടതാണ്. 18/01/2023 ൽ അപാകതകൾ പരിഹരിച്ചതായി കാണിച്ച് സമർപ്പിച്ച മറുപടിയിൽ അപേക്ഷകർക്ക് 12/04/2010 തിയ്യതിയിൽ അനുവദിച്ച എ4-638/09-10 നമ്പർ പെർമിറ്റ് കെ.പി.ബി.ആർ 2011 പ്രകാരം പരമാവധി കാലാവധിയായ 10/04/2019 തീയ്യതി വരെ ദീർഘിപ്പിച്ച് അനുവദിച്ചിരുന്ന പെർമിറ്റ്, പ്ലാൻ പകർപ്പുകൾ എന്നിവ ഹാജരാക്കിയിരുന്നു എന്നും, പ്ലാൻ പകർപ്പുകൾ പഞ്ചായത്തിൽ ലഭ്യായ പെർമിറ്റ് ഫയൽ എന്നിവ പരിശോധിച്ചതിൽ കക്കോടി എൻ.വി റോഡിൽ നിന്ന് 3 മീറ്റർ അകലം പാലിച്ചാണ് അനുമതി നൽകിയിട്ടുള്ളത് എന്നും, റോഡ് വീതി 4 മീറ്റർ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസ്തുത പെർമിറ്റ് ദീർഘിപ്പിച്ച് അനുവദിക്കുന്നതിന് അപേക്ഷകൻ 17/02/2016 ൽ നൽകിയ അപേക്ഷ പരിശോധിച്ച് പെർമിറ്റിൽ നിന്നും വ്യതിചലിച്ച് റോഡിൽ നിന്നും 2.80 മീറ്റർ അകലം വിട്ടാണ് കെട്ടിട നിർമ്മാണം എന്നും,റോഡിൽ നിന്നും 1.80 മീറ്റർ അകലത്തിൽ പെർമിറ്റില്ലാതെ കിണർ നിർമ്മിച്ചതായും റിപ്പോർട്ട് ചെയ്തിരുന്നെന്നും, ആയത് പ്രകാരം അപേക്ഷകർക്ക് 16/04/2016, 27/05/2016, 08/06/2016 തിയ്യതികളിൽ കത്ത് നൽകിയിരുന്നെന്നും, നൽകിയ മറുപടിയുടെ അടിസ്ഥാനത്തിൽ 13/06/2016 തിയ്യതിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിതന്റെ/ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അപേക്ഷകരുടെ സ്ഥലത്തിന്നടുത്തായി അമ്പലത്തിന്റെച സെപ്റ്റിക് ടാങ്ക് നിർമ്മിച്ചതിനാലാണ് കിണർ സ്ഥാനം മാറ്റിയത് എന്നും, റോഡിനു സ്ഥലം വിട്ടുനൽകിയതിനാലാണ് റോഡിൽ നിന്നും കെട്ടിടത്തിലേക്ക് നൽകേണ്ട ദൂരം കുറവ് വന്നതെന്നും, വിശദീകരണങ്ങൾ പരിഗണിച്ച് റോഡ് വികസന സമയത്ത് കിണർ പൊളിച്ചുമാറ്റുന്നതാണെന്ന എഗ്രിമെന്റിൊന്റെര അടിസ്ഥാനത്തിൽ പെർമിറ്റ് 10/04/2019 തിയ്യതി വരെ ദീർഘിപ്പിച്ച് അനുവദിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18/01/2023 തിയ്യതിയിൽ അപാകതകൾ പരിഹരിച്ചതായി കാണിച്ച് സമർപ്പിച്ച അപേക്ഷ സാങ്കേതിക വിഭാഗം പരിശോധിക്കുകയും, ബി.എൽ-638/09-10 പെർമിറ്ര് കാലാവധി അവസാനിച്ചെങ്കിലും പെർമിറ്റ് പ്രകാരം പരിശോധിച്ചതിൽ പെർമിറ്റ് അനുവദിച്ചപ്പോഴും നിലവിൽ സമർപ്പിച്ച റഗുലറൈസേഷൻ പ്ലാനിലും റോഡിന്റെന വീതി 4 മീറ്റർ ആണ് കാണിച്ചിരിക്കുന്നത്എന്നും, റോഡിൽ നിന്നും 3 മീറ്റർ അകലത്തിലാണ് പെർമിറ്റ് അനുവദിച്ചിരുന്നത് എന്നും ആയതിനാൽ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയതായി കാണുന്നില്ല എന്നും, കൂടാതെ പെർമിറ്റ് എടുക്കാതെയാണ് റോഡിൽ നിന്നും ആവശ്യമായ അകലം പാലിക്കാതെ കിണർ നിർമ്മിച്ചതെന്നും പെർമിറ്റ് ഫയലിൽ രേഖപ്പെടുത്തിയതായി കാണുന്നു എന്നും,15/11/2022 തിയ്യതിയിൽ റിപ്പോർട്ട് ചെയ്തതിൽ അപാകത 2 പരിഹരിച്ചിട്ടുണ്ടെന്നും, 1,3 പരിഹരിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാങ്കേതിക വിഭാഗം റിപ്പോർട്ട് ചെയ്ത നിലവിലുള്ള അപാകതകൾ പരിഹരിക്കുന്നതിന് അപേക്ഷകർക്ക് 10/03/2023 ന് കത്ത് നൽകിയിരുന്നെന്നും, തുടർന്ന് 31/03/2023 തിയ്യതിയിൽ കത്ത് ലഭിച്ച് 7 ദിവസത്തിനകം അപാകതകൾ പരിഹരിക്കാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണെന്ന് അപേക്ഷകരെ രജിസ്ട്രേഡ് പോസ്റ്റിൽ അറിയിച്ചിട്ടുണ്ട് എന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെക്രട്ടറി നൽകിയ റിപ്പോർട്ടും ഫയലും പരിശോധിച്ചതിൽ 1,3 അപാകതകൾ പരിഹരിക്കാതെ നിലനിൽക്കുന്നതിനാൽ നിർമ്മാണം ക്രമവൽക്കരിച്ച് നൽകാൻ കഴിയില്ലെന്ന് അദാലത്ത് സമിതി വിലയിരുത്തിയതിന്റെി അടിസ്ഥാനത്തിൽ അപേക്ഷ തള്ളി തീർപ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:38:40
ഫയൽ തീർപ്പാക്കി