LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREEKRISHNA BAHAVAN ELAPPARA P O
Brief Description on Grievance:
ഹൈകോടതി വിധി നടപ്പാക്കൽ
Receipt Number Received from Local Body:
Escalated made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 38
Updated on 2024-09-21 09:54:53
ബഹു കേരള ഹൈ ക്കോടതിയുടെ WP(C)NO29534/2022 എന്ന കേസ്സിന്റെ 14/11/2022 തിയതിയിലെ ഇടക്കാല വിധിയിൽ പരാതിക്കാരന്റെ കടകളുടെ മുമ്പിൽ അനധികൃതമായി ഓട്ടോ റിക്ഷകൾ പാർക്ക് ചെയ്യുന്നില്ല എന്ന് ഉറപ്പാക്കണമെന്ന് ഒന്നാം എതിർ കക്ഷിയായ എലപ്പാറ ഗ്രാമപഞ്ചായത് സെക്രെട്ടറിയോടും രണ്ടാം എതിർ കക്ഷിയായ പീരുമേട് പോലീസ് സബ് ഇൻസ്പെക്ടറോടും നിർദേശിച്ചു ഉത്തരവായിട്ടുള്ളതാണ്. എന്നാൽ നാളിതു വരെയും ടി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ ടി പരാതി ജില്ലാ തല സമിതിക്കു കൈ മാറുന്നതിനു സമിതി തീരുമാനിച്ചു.
Final Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 27
Updated on 2024-12-05 13:06:54
സിറ്റിസണ് അദാലത്ത് സ്ഥിരം സമിതി ഉപജില്ലാ അദാലത്തിൽ ശ്രീ ചന്ദ്ര സലീം കെ ശ്രീ ക്യഷ്ണ ഭവന് , ഏലപ്പാറ എന്ന വ്യക്തി ബഹു. കേരളഹൈക്കോടതിയുടെ WP© No 29354OF 2022 (T) തീ. 14.11.2022 നമ്പർ ഉത്തരവ് പ്രകാരം ടിയാന്റെ കടകളുടെ മുമ്പിൽ ഓട്ടോ റിക്ഷകൾ , ടാക്സി വാഹനങ്ങൾ എന്നീവ അനധിക്യതമായി പാർക്ക് ചെയ്യുന്നത് നിരോധിച്ചുകൊണ്ടുളള ഉത്തരവ് നടപ്പിലാക്കുന്നില്ലായെന്ന് അപേക്ഷ നല്കിയിട്ടുളളതാണ്. ടി പരാതി ഉപജില്ലസമിതി പരിശോധിക്കുകയും കോടതി വിധി നടപ്പിലാക്കുന്നതിന് ഒന്നാം എതിർകക്ഷിയായ ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോടും രണ്ടാം എതിർകക്ഷിയായ പീരുമേട് സ്റ്റേഷന് ഹൌസ് ഓഫീസറോടും നിർദേശിച്ച് ഉത്തരവായിട്ടുളളതാണ്. എന്നാൽ നാളിതുവരെയായിട്ടും ടി ഉത്തരവ് നടപ്പിലാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ടി പരാതി ജില്ലാ തലസമിതിക്ക്കൈമാറുന്നതിന് ഉപജില്ലാ സമിതി തീരുമാനിച്ചിട്ടുളളതാണ്. ജില്ലാ തലസമിതി പരാതി പരിശോധിക്കുകയും മേൽ ഉത്തരവ് നടപ്പിലാക്കുന്നതിന് ഏലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്കികിയിട്ടുളളതുമാണ്. ആയതിലേക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കുന്നതിന് പീരുമേട് സ്റ്റേഷന് ഹൌസ് ഓഫീസർക്ക് നിർദേശം നല്കണമെന്ന് ബഹു. സൂപ്രണ്ട് ഓഫ് പോലീസ് ഇടുക്കിയോടും , ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിന് ബഹു. റീജണൽ ട്രാന്പോസർട്ട് ഓഫീസർ ഇടുക്കിയോടും അഭ്യർത്ഥിച്ചു തീരുമാനിച്ചു.