LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. ശ്രീകുമാരൻ കെ.ടി. , കുണ്ടിൽതൊടി, വെളിമുക്ക് സൌത്ത്, 676311
Brief Description on Grievance:
നവകേരള സദസ്സ് - ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-21 22:31:06
ശ്രീ ശ്രീകുമാർ എന്നവർ തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2427/2023 നമ്പർ ആധാരപ്രകാരം തന്റെ ഉടമസ്ഥതയിലുള്ള 6.05 ആർ വസ്തുവിൽ നിന്നും 2.56 ആർ വസ്തു മകനായ ശ്രീ ശ്രീജിത്ത് എന്നവർക്ക് ടി ഭൂമിയിലെ ബിൽഡിംഗ് പെർമിറ്റ് സഹിതം കൈമാറിയിരുന്നു.ടി പെർമിറ്റ് തന്റെ പേരിലേക്ക് മാറ്റി നൽകുന്നതിനാണ് അപേക്ഷകൻ നവ കേരള സദസ്സിൽ പരാതി നൽകിയത്. എന്നാൽ കേരള കെട്ടിട നിർമാണചട്ടം 19(5) പ്രകാരം അംഗീകരിച്ച പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്ന പ്ലോട്ടിന്റെ ഭാഗം മറ്റ് ഏതെങ്കിലും വ്യക്തിക്ക് കൈമാറുകയോ, വിൽക്കുകയോ, ചെയ്താൽ നൽകിയ അനുമതി അസാധു വാകുന്നതാണ് എന്ന് പറയുന്നതിനാൽ പെർമിറ്റ് കൈമാറി നൽകാൻ കഴിയില്ല എന്നാണ് സെക്രട്ടറി പറയുന്നത്. സെക്രട്ടറിയുടെ വാദം ചട്ടം പ്രകാരം ശരിയാണെന്ന് കാണുന്നു. എന്നാൽ പരാതി ജില്ലാ അദാലത് സമിതിക്ക് കൈമാറണം എന്ന പരാതിക്കാരന്റെ ആവശ്യ പ്രകാരം ജില്ലാ സമിതിക്ക് കൈമാറുന്നു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 12
Updated on 2024-02-03 14:16:59
മൂന്നിയൂർ പഞ്ചായത്തിൽ വീട് നിർമ്മിക്കുന്നതിന് വേണ്ടി A5-BA(155226/2022) dt.11/05/2022 നമ്പറായുള്ള പെർമിറ്റ് അനുവദിച്ചിരുന്നു എന്നും, ആയത് പ്രകാരം അച്ഛനായ ശ്രീകുമാറും മകനായ ശ്രീജിത്ത്.കെ.ടിയും ചേർന്ന് വീടുപണി നടത്തി എന്നും, ശ്രീകുമാര്‍.കെ.ടി പ്രസ്തുത ഭൂമിയിൽനിന്ന് വീട് ഉൾപ്പെടുന്ന 2 ആർസ് 53 ചതുരശ്ര മീറ്റർ പുരയിടം മകനായ ശ്രീജിത്ത്.കെ.ടി എന്നവര്‍ക്ക് ധനനിശ്ചയാധാര പ്രകാരം നൽകിയിരുന്നു എന്നും പ്രസ്തുത ആധാരത്തിൽ ഈ ബിൽഡിംഗ് പെർമിറ്റിന്റെ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ആധാരപ്രകാരം തനിക്ക് ലഭിച്ച ഭൂമിയിൽ ഈ വീട് കെട്ടിട നിർമ്മാണ നിയമത്തിൽ ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ട് എന്നും പ്രസ്തുത പെർമിറ്റ് തന്റെ പേരിൽ മാറ്റി ലഭിക്കുവാന്‍ ഗ്രാമപഞ്ചായത്തിനെ സമീപിച്ചപ്പോൾ പെർമിറ്റ് മാറ്റി നല്കാന് സാധിക്കില്ല, പകരം പുതിയ പെർമിറ്റ് എടുക്കണം എന്ന് നിർദ്ദേശിച്ചതായും ആയത് റെഗുലറൈസ് ചെയ്യണമെന്നും ആവശ്യപ്പെട്ടതായി പരാതിക്കാരൻ ബോധിപ്പിക്കുന്നു. പെര്‍മിറ്റ് പുതുക്കി എടുക്കുന്നതിന് ഭീമമായ തുക ആവശ്യമാണെന്നും കൂടാതെ പെർമിറ്റ് എടുത്ത വീടിന് ഒരു മാറ്റവും വരുത്താതെ വീണ്ടും പെർമിറ്റ് എടുക്കേണ്ട അവസ്ഥയും വരുന്നു എന്നും ചൂണ്ടിക്കാട്ടി ഓണർഷിപ്പ് ചേഞ്ച് ചെയ്തു നൽകുന്നതിനാണ് അപേക്ഷകൻ നവ കേരള സദസ്സിൽ പരാതി നൽകിയത്. ശ്രീ. ശ്രീകുമാർ എന്നവർ തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 2427/2023 നമ്പർ ആധാരപ്രകാരം തന്റെ ഉടമസ്ഥതയിലുള്ള 6.05 ആർ വസ്തുവിൽ നിന്നും 2.56 ആർ വസ്തു മകനായ ശ്രീ ശ്രീജിത്ത് എന്നവർക്ക് ടി ഭൂമിയിലെ ബിൽഡിംഗ് പെർമിറ്റ് സഹിതം കൈമാറിയിരുന്നു. എന്നാൽ കേരള കെട്ടിട നിർമാണചട്ടം 19(5) പ്രകാരം അംഗീകരിച്ച പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്ന പ്ലോട്ടിന്റെ ഭാഗം മറ്റ് ഏതെങ്കിലും വ്യക്തിക്ക് കൈമാറുകയോ, വിൽക്കുകയോ, ചെയ്താൽ നൽകിയ അനുമതി അസാധുവാകുന്നതാണ് എന്ന് പറയുന്നതിനാൽ പെർമിറ്റ് കൈമാറി നൽകാൻ കഴിയില്ല എന്നാണ് സെക്രട്ടറി പറയുന്നത്. സെക്രട്ടറിയുടെ വാദം ചട്ട പ്രകാരം ശരിയാണെന്ന് കാണുന്നു എന്നും ഉപജില്ലാ സമിതി റിപ്പോര്‍ട്ട് ചെയിതിട്ടുള്ളതാണ്. KPBR 2019 ചട്ടം 19( 1) പ്രകാരം കെട്ടിട നിർമ്മാണ പെർമിറ്റ് കൈവശമുള്ള ഓരോ വ്യക്തിയും നിർമ്മാണം പൂർണമായും നടപ്പിലാക്കാതിരിക്കുകയും ഒക്കുപൻസി സർട്ടിഫിക്കറ്റ് നേടാതിരിക്കുകയും, പെർമിറ്റിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും വസ്തു മുഴുവനായോ അല്ലെങ്കിൽ ഭാഗികമായോ കൈമാറ്റം ചെയ്യുകയാണെങ്കിൽ പെർമിറ്റും മറ്റെന്തെങ്കിലും, കൈമാറ്റം ചെയ്യപ്പെടേണ്ട ആളിന്റെ പേരും, വിലാസവും, പെർമിറ്റ് കൈമാറ്റത്തിന്റെ ഉദ്ദേശ്യവും സഹിതം സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . ചട്ടം 19(2) പ്രകാരം കൈമാറ്റം ചെയ്യുന്ന വ്യക്തിയിൽ നിന്ന് ഏതെങ്കിലും വസ്തുവിനോട് കൂടി വികസന പെർമിറ്റോ കെട്ടിടനിർമാണ പെർമിറ്റോ കൈമാറ്റം ചെയ്തു ലഭിച്ചിട്ടുണ്ടെങ്കിൽ പ്രസ്തുത കൈമാറ്റം ചെയ്ത് കിട്ടിയ വ്യക്തി നിർമ്മാണം ആരംഭിക്കുന്നതിന് അല്ലെങ്കിൽ തുടരുന്നതിനുമുമ്പ് സെക്രട്ടറിയിൽ നിന്നും പെർമിറ്റ് നേടിയിരിക്കേണ്ടതാണ് എന്നും പറയുന്നു. ചട്ടം19 (3) പ്രകാരം നിർമ്മാണം ആരംഭിക്കുന്നതിനോ അല്ലെങ്കിൽ തുടരുന്നതിനോ വേണ്ടിയുള്ള അനുമതിക്കുള്ള അപേക്ഷ വെള്ള കടലാസിൽ ഉടമസ്ഥാവകാശവും കൈവശാവകാശവുമായി ബന്ധപെട്ട രേഖകളും ഫീസും ഉൾപ്പെടെ സമർപ്പിക്കേണ്ടതാണ് എന്ന് പറയുന്നു. ചട്ടം 19 (4) പ്രകാരം കൈമാറ്റം നിർമാണത്തെയോ വികസനത്തെയോ ഒരുതരത്തിലും മോശമായി ബാധിക്കുന്നില്ലെന്ന് സെക്രട്ടറിക്ക് ബോധ്യമായാൽ അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനോ തുടരാനോ അനുവദിച്ചു കൊണ്ടുള്ള പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിനുള്ള രേഖാമൂലമുള്ള അനുമതി നൽകേണ്ടതാണെന്നും പറയുന്നു. ചട്ടം 19 (5) ൽ അംഗീകരിച്ച പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്ന പ്ലോട്ടിന്റെ ഭാഗം മറ്റേതെങ്കിലും വ്യക്തിക്ക് കൈമാറുകയോ വിൽക്കുകയോ ചെയ്താൽ നൽകിയ അനുമതി അസാധുവാകുന്നതാണ് എന്നും പറയുന്നു. ചട്ടം 19(1) ലും 19(5) ലും പറയുന്ന കാര്യത്തിൽ വൈരുധ്യം കാണുന്നുണ്ടെങ്കി ലും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ WP(C) NO 27577/2023, WP(C)NO 30055/2023 നമ്പർ കേസുകളിലെ വിധി ന്യായം ചേർത്ത് വായിച്ചാൽ ചട്ടം 19(1), 19(2) ൽ പറയുന്ന കൈമാറ്റം അറിയിക്കാതിരിന്നതോ 19(4) നെ ബാധിക്കാത്ത തരത്തിൽ ഭാഗികമായി പ്ലോട്ട് കൈമാറ്റം ചെയ്യുന്നതോ 19(5) ൽ പറയുന്ന പെർമിറ്റ് അസാധു വാകുന്നതിന് കാരണം അല്ല എന്ന് കാണുന്നു. ആയതിനാൽ ചട്ടം 19(4) പാലിക്കുന്നുവെങ്കിൽ റിവൈസഡ് സൈറ്റ് പ്ലാൻ വാങ്ങി ചട്ടം 19(3) പ്രകാരമുള്ള നടപടികൾ സ്വീകരിച്ച് പെർമിറ്റ് കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് കാണുന്നു. മേൽ നിർദ്ദേശത്തോടെ പരാതി തീർപ്പാക്കുന്നു. ജില്ലാ അദാലത്ത് തീരുമാനം അപേക്ഷകനെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കേണ്ടതും സ്വീകരിച്ച നടപടികൾ അദാലത്ത് സമിതിയെ അറിയിക്കേണ്ടതുമാണ്.