LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Padinjakara Rayamagalam Thirumittacodu Palakkad
Brief Description on Grievance:
പാലക്കാട് ജില്ല - തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് - പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരായ പരാതി -സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No.
Updated on 2023-05-29 14:55:52
തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 2 രായമംഗലം ദേശത്ത് ശ്രീ നസീര്‍ മുതല്പേര് നല്കിയ (LSGD/PD/28722/2023 EER5) പരാതി പരിശോധിച്ച് സിറ്റിസണ്‍ അസിസ്റ്റന്റ് അദാലത്ത് ഉപസമിതി തീര്‍പ്പ് കല്‍പ്പിച്ചത്. 2011 ല്‍ റൈഹാനത്ത് W/o ബഷീര്‍ എന്നവര്‍ ഒരു പ്ലൈവുഡ് ഫാക്ടറി തുടങ്ങുന്നതിനുവേണ്ടി അനധികൃതമായി നമ്പര്‍ സമ്പാദിച്ചു എന്നും എന്നാല്‍ തുടര്‍ സമരങ്ങളുടെ ഫലമായി 08/03/2018 ലെ ഗ്രാമപഞ്ചായത്തിന്റെ 7(1) തീരുമാന പ്രകാരം നമ്പര്‍ റദ്ദ് ചെയ്തു എന്നും പരാതിക്കാരന് അറിയിച്ചു. റഗുലറൈസേഷന് ചെയ്തതില്‍ 923.84 ച.മി ആണ് ഉണ്ടായിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 1267 ച.മി കെട്ടിടത്തിന് ഉണ്ട്. കൂടാതെ ചട്ടപ്രകാരം പ്ലോട്ടിലേക്കുള്ള വഴിക്ക് 6 മീററര്‍ വീതി ആവശ്യമുള്ളതാണ്. എന്നാല്‍ ആസ്തി രജിസ്റ്റര്‍ പ്രകാരവും പരിശോധനയിലും വഴിയുടെ വീതി 2.8 മീറ്റര്‍ ആണ് ലഭ്യമാകുന്നത്. മേല്‍ സാഹചര്യം പരിശോധിച്ച് തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് താഴെ പറയുന്ന നിര്‍ദ്ദേശം നല്കുന്നു. 1. പരിശോധനയി ല്‍ കെട്ടിട നിര്‍മ്മാണ ചട്ട ലംഘനം കണ്ടെത്തിയതിനാല്‍ നിലവിലുള്ള കെ.പി.ബി.ആര് ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 2. കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം മറ്റു വകുപ്പുകളില്‍നിന്നും അനുമതി വാങ്ങണം (ഫയര്‍ഫോഴ്സ്, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് തുടങ്ങിയവ) ആയതുവരെ കെട്ടിടത്തിന് പ്രവര്‍ത്തനാനുമതിയോ ഒക്യൂപെന്സിയോ നല്കുവാന് പാടുള്ളതല്ല.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No.
Updated on 2023-06-10 10:56:15
സിറ്റിസൺ അദാലത്തു കമ്മിറ്റിയുടെ 29.5.23ലെ യോഗ തീരുമാനങ്ങൾ തിരുമിറ്റക്കോട് സെക്രട്ടറിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ 9.6.23ന് sc2-2624/23 നമ്പർ കത്ത് പ്രകാരം സെക്രട്ടറി നൽകിയ പരാതി പരിശോദിച്ചു .കമ്മിറ്റി അറിയിച്ച അപാകതകൾ പരിഹരിക്കുന്ന മുറക്ക് മാത്രമേ റഹിയാനത് w/o ബഷീർ &മുഹമ്മദ് c.ബഷീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് occupancy ,ലൈസൻസ് മുതലായവ നൽകുകയുള്ളൂ എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മേൽ സാഹചര്യത്തിൽ ഫയൽ ക്ലോസെ ചെയ്യാൻ തീരുമാനിച്ചു .