LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nattingal House,Moonniyur South Po
Brief Description on Grievance:
District Collector
Receipt Number Received from Local Body:
Escalated made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-21 23:25:28
ശ്രീമതി രുഗ്മിണി, നാറ്റിങ്ങൽ ഹൗസ്, ഒറ്റപീടിക എന്നവർ തന്റെ ജനനം വൈകി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി തിരൂർ RDO ക്ക് അപേക്ഷ നൽകിയിരുന്നു വെന്നും സ്കൂൾ സർട്ടിഫിക്കറ്റിലെ ജനന തീയതിയായ 1/03/1963 തെറ്റാണെന്നും ശരിയായ ജനന തീയതി 1/05/1965 ആണെന്നും മൂന്നിയൂർ പഞ്ചായത്ത് ജനന മരണ രജിസ്ട്രാർ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയിട്ടും തിരൂർ RDO അപേക്ഷ നിരസിക്കുകയാണ് ചെയ്തതെന്നും ആയതിനാൽ ശരിയായ ജനന തീയതി രേഖപെടുത്തി ജനന രെജിസ്ട്രേഷൻ നടത്തുന്നതിന് അനുമതി നൽകാൻ തിരൂർ RDO ക്ക് നിർദേശം നൽകുന്നതിനാണ് അപേക്ഷക നവ കേരള സദസ്സിൽ അപേക്ഷ നൽകിയത്. എന്നാൽ അപേക്ഷ തെറ്റായിട്ടാണ് അദാലത്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും സേവനം ലഭിക്കാത്തത്തിനെതിരെയാണ് അദാലത്ത് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാവുന്നത്. ആയതിനാൽ അപേക്ഷ തുടർ നടപടിക്കായി തിരൂർ RDO ക്ക് കൈമാറുന്നതിന് ജില്ലാ അദാലത് സമിതി ക്ക് കൈമാറുന്നു
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 12
Updated on 2024-02-03 14:16:04
അങ്കണവാടി ഹെൽപ്പർ ജോലിക്കാരിയായ എൻ. രുഗ്മിണി, നാറ്റിങ്ങൽ ഹൗസ് എന്നവരുടെ 01/05/1965 എന്നത് 01/03/1961 എന്ന് തെറ്റായി രേഖപ്പെടുത്തപ്പെട്ട ജനന തീയതി തിരുത്തുന്നതിലേക്കായി ബഹു. തിരൂർ സബ് കളക്ടറുടെ മുൻപാകെ അപേക്ഷ സമർപ്പിക്കുകയുണ്ടായി എന്നും, എന്നാല്‍ പഞ്ചായത്തിൽ ജനന - മരണ രജിസ്ട്രേഷന് ആരംഭിച്ചത് 1969-70 കാലഘട്ടത്തിൽ ആയതിനാൽ പഞ്ചായത്തിൽ നിന്നുള്ള ജനന രജിസ്റ്റർ രേഖകൾ ലഭ്യമല്ലാത്തതിനാല്‍, സമർപ്പിച്ച അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കുന്നതിനായി ജാതകത്തിന്റെ പകർപ്പ് മാത്രമാണ് കയ്യിൽ ഉണ്ടായിരുന്നതെന്നും, ജാതക പകർപ്പ് ആധികാരിക രേഖയായി പരിഗണിക്കാൻ സാധിക്കാത്തതിനാൽ ടി അപേക്ഷ ബഹു. തിരൂർ സബ് കളക്ടര്‍ നിരസിക്കുകയുണ്ടായി എന്നും, ആയതിനാല്‍ തൻറെ ജനന തീയതി തിരുത്തി നൽകണമെന്നും എൻ രുഗ്മിണി, നാറ്റിങ്ങൽ ഹൗസ് എന്നവര്‍ നവ കേരള സദസ്സില്‍ നല്കിയ പരാതി ജില്ലാ അദാലത്ത് ചർച്ച ചെയ്തു. പ്രസ്തുത അപേക്ഷ, തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള സേവനവുമായി ബന്ധപ്പെടാത്തത് ആയതിനാൽ ടി അപേക്ഷ തിരൂർ ആർ.ഡി.ഒയ്ക്ക് കൈമാറാവുന്നതാണ് എന്ന ഉപജില്ല കമ്മിറ്റിയുടെ നിരീക്ഷണം ശരിവെച്ചുകൊണ്ട് കക്ഷിക്ക് വേണ്ട നിർദ്ദേശം നൽകുന്നതിലേക്കായി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി തീരുമാനിച്ചു.