LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palkkoolkuniyil,Aavala P.O.
Brief Description on Grievance:
Building number not obtained.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:42:16
65 വര്‍ഷം പഴക്കമുള്ള വീട് പുതുക്കി പണിയുന്നതിന് 01-02-2023 ന് പഞ്ചായത്ത് NOC ലഭിച്ചുവെന്നും സാമ്പത്തിക ബുദ്ധിമുട്ട്കാരണം വീട് പണി നീണ്ടുപോയെന്നും പണി പൂര്‍ത്തിയായപ്പോള്‍ നമ്പര്‍ ലഭിക്കുന്നില്ല എന്ന ഇന്ദിര കെ എന്നവരുടെ അപേക്ഷ പരിശോധിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വാര്‍ഡ് 3 ല്‍ ശ്രീ. രാഘവന് എന്നവര്‍ക്ക് 197 ച.മി ഉള്ള വീടിന് 16-03-2013 ല്‍ NOC നല്‍കിയിരുന്നു. ചെറുവണ്ണൂര്‍ വില്ലേജില്‍ കുട്ടോത്ത് ദേശം റി.സ. 18/2 ല്‍ പ്പെട്ട 29.36 ഭൂമി തരം തോട്ടം എന്ന കൈവശ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് NOC നല്‍കിയത്. പ്രസ്തുത സ്ഥലം രാഘവന് എന്നവര്‍ ടിയാന്റെ ഭാര്യ എന്നവര്‍ക്ക് ധനനിശ്ചയം നല്കി. വീടി പണി പൂര്‍ത്തീകരിച്ച ശേഷം 16-01-2021 ല്‍ നല്കിയ അപേക്ഷയിലെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഭൂമിയുടെ തരം നഞ്ച എന്നാണ് രേഖപ്പെടുത്തിയത്. രണ്ടുതരം കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ വില്ലേജ് ഓഫീസറോട് അന്യേഷിച്ചതില്‍ ഭൂമിയുടെ തരം നഞ്ച തന്നെ എന്നും ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ടതല്ല എന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ 10 സെന്റില്‍ കൂടിതല്‍ ഭുമിയും 120 ച.മി കൂടുതല്‍ വിസിതീര്ണ്ണവുമുള്ള നിര്മ്മാണവുമായതിനാല് ഭുമി തരം മാറ്റിയാലെ നമ്പര്‍ അനുവദിക്കുവാന്‍ കഴിയൂ എന്ന് 21-04-2021 ന് അപേക്ഷകയെ അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ അപേക്ഷക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 12-12-2023 ന് സൈറ്റ് പരിശോധിച്ചു. 50 വര്‍ഷത്തില്‍ പ്രായമുള്ള മരങ്ങള്‍ ഉള്ള ഒരു പറമ്പിന്റെ മധ്യത്തിലാണ് വീട് ഉള്ളതെന്നും നേരത്തെയുള്ള വീട് പൊളിച്ചാണ് ഇത് പണിതതെന്നും സെക്രട്ടറി അറിയിച്ചു. NOC യ്ക്ക അപേക്ഷിക്കുന്ന സമയത്ത് നഞ്ച ഭൂമിയാണെങ്കില് പോലും 300 ച.മി വരെയുള്ള വീടിന് നെല്‍ വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി 2018 ല്‍ വരുന്നതിന് മുന്‍പ് വരെ നഞ്ച കമ്മറ്റിക്ക് (സെക്രട്ടറി, കൃഷിഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സമിതി) അനുവാദം നല്‍കാമെന്നും വ്യക്തമായതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് രീതിയില്‍ ഭുമിയുടെ തരം രേഖപ്പെടുത്തിയത് സംബന്ധിച്ച് കെട്ടിട ഉടമ യാതോരു വിധത്തിലും ഉത്തരവാധിയല്ലാത്ത് സാഹചര്യത്തില്‍ പ്രസ്തുത കെട്ടിടത്തിന് 3/316 A എന്ന നമ്പര്‍ അനുവദിച്ച് ഫയല്‍ തീര്‍പ്പാക്കിയതായി സെക്രട്ടറി അറിയിച്ചു. അപേക്ഷകയുടെ പരാതി പരിഹരിച്ചതിനാല്‍ അപേക്ഷ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-02-06 11:07:37
Number issued