LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KanniyathKattil House , S/o Mohammed , Kadampuzha P O , Pilathara , 676553
Brief Description on Grievance:
27/06/2018 ല്‍ വാസഗൃഹ നിര്‍മ്മാണത്തിനായി മാറാക്കര ഗ്രാമ പഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിച്ചു. ആയതുപ്രകാരം പണി പൂര്‍ത്തീകരിച്ച് കെട്ടിട നമ്പറിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെട്ടിട നമ്പര്‍ അനുവദിച്ചില്ല. 12/08/2008 തീയതിക്ക് ശേഷം കൈമാറ്റം ചെയത ഭൂമിയായതിനാല്‍ നെല്‍ വയല്‍ തണ്ണീര്‍തടസംരക്ഷണ നിയമപ്രകാരം ഇളവ് അനുവദിക്കാന്‍ സാധിക്കുകയില്ല എന്നാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. എന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കേരള ഗസറ്റ് 2841 തീയതി 20-11-2019 പ്രകാരം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്ഥലമാണ്. കൂടാതെ 4 സെന്റ് സ്ഥലത്ത് 72.37 സ്ക്വയര്‍ മീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ളതുമാണ്. പണി മുഴുവനായി പൂര്‍ത്തീകരിക്കാത്ത ഈ കെട്ടിടം നിലനില്ക്കുന്നു എന്ന കാരണത്താല്‍ എന്റെ സഹോദരന്റെ ലൈഫ് ഭവനം പോലും നിരസിക്കപ്പെട്ടതാണ്. റേഷന്‍ കാര്‍ഡ് , മറ്റു രേഖകള്‍ എന്നിവ ലഭ്യമാകുന്നതിന് കെട്ടിട നമ്പര്‍ ലഭിക്കേണ്ടത് അത്യാവശ്യമാകയാലും ബാങ്ക് ലോണ്‍ ഉള്‍പ്പെടെ സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-06 06:01:07
1-6-23ന് 2പിഎം ന് പരാതിക്കാരനെയും സെക്രട്ടറിയെയും ഉൾപ്പെടുത്തി ഓൺലൈൻ യോഗം ചേർന്നു. പരാതിയിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്ന് ഉപസമിതിക്ക് ബോധ്യപ്പെട്ടു. സെക്രട്ടറിയുടെ വാദങ്ങൾ ദുർബലമാണെന്നും അനാവശ്യമായി സേവനം നൽകുന്നത് നീട്ടികൊണ്ടുപോവുകയാണെന്നും.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-20 14:59:02
1-6-23ലെ അദാലത്തിലെ അദാലത്തിൽ പരാതിക്കാരനും സെക്രട്ടറിയും പങ്കെടുക്കുകയും പരാതിക്കാരന്റെ ആവലാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തത് പ്രകാരം കെട്ടിട നമ്പർ നൽകാമെന്ന് സെക്രട്ടറി അദാലത്തിൽ അറിയിക്കുകയും ചെയ്തിരുന്നു. അദാലത്ത് തീരുമാനം സെക്രട്ടറിയെ രേഖാമുലം അറിയിക്കുകയും ചെയ്തു. 10-6-23നകം പരാതിക്കാരന് കെട്ടിട നമ്പർ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. തുർന്ന് 14-6-23നെ അദാലത്തിൽ നടപടി റിവ്യൂ ചെയ്തപ്പൊൾ തൂരുമാനം നടപ്പാക്കിയിട്ടില്ലെന്ന് സെക്രട്ടറി തന്നെ അറിയിച്ചു. സെക്രട്ടറി ഫയലിൽ യൊതുരു നടപടിയും സ്വീകിച്ചിട്ടില്ല. 20-6-23 വീണ്ടും മാറാക്കര പഞ്ചായത്തിൽ നേരിൽ പരിശോധന നടത്തിയപ്പോഴും തൽ സ്ഥിതി തുടരുകയാണ്. ആയതിനാൽ ഈ പരാതി ജില്ലാ സമിതിക്ക് വിടുന്നതിനും സമിയിലേക്ക് സെക്രട്ടറിയെ നേരിട്ട് വിളിപ്പിക്കുന്നതിനും ശുപാർശ ചെയ്യുന്നു.