LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shamna Saji,Shajahan.kadakathuveedu,Kaniyapuram
Brief Description on Grievance:
കൊറോണ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് സ്ർക്കാരിൻെറ സുഭിക്ഷ കേരളം പദ്ധതി പ്രകാരം മത്സ്യ ക്യഷി ആരംഭിച്ച പരാതിക്കാർക്ക് വെെദ്യുതി കണക്ഷനെടുക്കാൻ പഞ്ചായത്ത് തടസ്സം നിൽക്കുന്നെന്നതാണ് പരാതി
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2023-12-24 22:45:37
താൻ കഠിനംകുളം കായലിൽ കരിച്ചാറ കടവിൽ ഫിഷറീസ് വകുപ്പിൽ നിന്നുള്ള ധനസഹായത്താൽ സ്ഥാപിച്ച മത്സ്യ കൂടിന്റെ പരിപാലനത്തിനായി വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള അനുമതി ലഭ്യമാക്കണമെന്ന് ശ്രീ.ഷാജഹാൻ & ശ്രീമതി ഷംനാ സജി എന്നിവരുടെ പരാതി പരിശോധിച്ചതിൽ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ നിന്ന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് NOC നൽകിയിട്ടുള്ളതായും എന്നാൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് തർക്കം മുന്നയിച്ചിട്ടുള്ളതിനാൽ ആണ് കെ.എസ്.ഇ.ബിയിൽ നിന്നും വൈദ്യുതി കണക്ഷൻ ലഭിക്കാത്തത് എന്ന് കാണുന്നു. ശ്രീമതി ഷംനാ സജി മത്സ്യകൃഷി ചെയ്യുന്ന പ്രദേശം കായൽ കയ്യേറ്റം ആരോപിക്കപ്പെട്ട പ്രദേശമാണെന്നും ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികൾ ഈ പ്രദേശത്ത് നടപ്പിൽ വരുന്നതാണെന്നും ശ്രീമതി ഷംനാ സജിക്ക് അനുകൂലമായി ബഹു. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുള്ള വിധിക്കെതിരെ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് ബഹു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. മേൽ സഹചര്യത്തിൽ പദ്ധതി പ്രദേശത്ത് കായൽ കയറ്റം ഒഴിപ്പിക്കുന്നതിന് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടി, ബഹു ഹൈക്കോടതിയിൽ നടന്നു വരുന്ന കേസിന്റെ തൽസ്ഥിതി റിപ്പോർട്ട്, പദ്ധതി പ്രദേശത്ത് നടപ്പിൽ വരുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി എന്നിവ ഉൾപ്പെടുന്ന സമഗ്ര റിപ്പോർട്ട് സമർപ്പിക്കുന്നതിന് അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.ഈ വിഷയം അടുത്ത അദാലത്ത് സമിതി യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-01-09 15:43:57
അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി യോഗത്തില്‍ ഹാജരായിരുന്നില്ല. 19/12/2023-ല്‍ കഴിഞ്ഞ അദാലത്ത് യോഗത്തില്‍ ആവശ്യപ്പെട്ട പ്രകാരമുള്ള അന്വേഷണ റിപ്പോര്‍ട്ടും സെക്രട്ടറി സമര്‍പ്പിച്ചിട്ടില്ല. മേല്‍ സാഹചര്യത്തില്‍ പരാതി കക്ഷികള്‍ മത്സ്യകൃഷി ചെയ്യുന്ന പദ്ധതി പ്രദേശത്ത് കായല്‍ കയ്യേറ്റമുണ്ടെന്ന് പഞ്ചായത്തിന് ബോധ്യപ്പെുടുന്ന പക്ഷവും ടി പ്രദേശത്ത് സര്‍ക്കാര്‍ മറ്റ് വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്ന പക്ഷവും ഗ്രാമപഞ്ചായത്ത് ആവശ്യപ്പെടുന്ന സമയത്ത് മത്സ്യകൃഷി അവസാനിപ്പിച്ച് പദ്ധതി പ്രദേശം ഒഴിഞ്ഞുനല്കാമെന്ന വ്യവസ്ഥയില്‍ നിയമാനുസൃതമായ ലീസ് റെന്റ് കക്ഷികളില്‍ നിന്ന് ഈടാക്കി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കക്ഷികള്‍ നടത്തിവരുന്ന മത്സ്യകൃഷിയുടെ സുഗമമായ നടത്തിപ്പിനായി കെ.എസ്.ഇ.ബി.യില്‍ നിന്നും വൈദ്യുതി കണക്ഷന് അനുവദിക്കുന്നതിനുവേണ്ടിയുള്ള എന്‍.ഒ.സി. അനുവദിക്കുന്നതിന് സെക്രട്ടറിയെ 04/01/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-02 16:18:56
ഗ്രാമപഞ്ചായത്ത് സെക്രട്ടറി 01/02/2024-ലെ യോഗത്തില്‍ ഹാജരായിരുന്നു. ശ്രീമതി ഷംന സജി മത്സ്യകൃഷി ചെയ്യുന്ന കരിച്ചാറ കായല്‍ പ്രദേശത്ത് ടൂറിസം സാദ്ധ്യത ഉള്ളതിനാലും 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് ടി പ്രദേശത്ത് ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതി ഏറ്റെടുക്കുന്നതിനാലും ശ്രീമതി ഷംന സജിക്ക് കരിച്ചാറ കായല്‍ പ്രദേശത്ത് മത്സ്യകൃഷി ചെയ്യുന്നതിന് വേണ്ടി NOC നല്‍കേണ്ടതില്ല എന്ന് 29/01/2024-ലെ 5(1) നമ്പര്‍ പ്രകാരം അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തിട്ടുള്ളതായി സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. മേല്‍ സാഹചര്യത്തില്‍ അണ്ടൂര്‍ക്കോണം ഗ്രാമപഞ്ചാത്തിന്റെ 29/01/2024-ലെ 5(1) ഭരണസമിതി തീരുമാനം പരാതി കക്ഷിയായ ശ്രീമതി ഷംന സജിയെ രേഖാമൂലം അറിയിച്ച് അദാലത്ത് സമിതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് 01/02/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.