LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശബ്നാസ് പുഴാതി ചിറക്കല്‍
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:36:33
ശ്രീ നൗഷാദ് കളത്തിൽ പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ അപേക്ഷ ശ്രീ നൗഷാദിന്റെ പരാതി പ്രകാരം ഫാം ബിൽഡിംഗ് നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ നൽകിയെങ്കിലും അപാകതകൾ പരിഹരിക്കുന്നതിനായി അറിയിക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ അപാകതകൾ പ്രകാരം രേഖപ്പെടുത്തിയിരുന്ന മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള എൻ ഒ സി അപേക്ഷകൻ മുമ്പേതന്നെ സമർപ്പിച്ചിരുന്നതാണെന്നും പഞ്ചായത്തിൽ ചെന്ന് അപേക്ഷ ചോദിച്ചപ്പോൾ അത് ഫയലിൽ കാണാൻ സാധിച്ചു എന്നും പരാതിപ്പെട്ടു. തുടർന്ന് ഗ്രാമപഞ്ചായത്ത് തലത്തിൽ നടന്ന അദാലത്തിൽ പങ്കെടുക്കുന്നതിനായി ഗ്രാമപഞ്ചായത്ത് അറിയിച്ചിരുന്നു എന്ന് ഫയലിൽ കണ്ടെങ്കിലും തനിക്ക് അത്തരം ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും തുടർന്ന് തന്റെ അപേക്ഷ നിരസിച്ച് തീർപ്പാക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും പരാതിപ്പെടുന്നു . എല്ലാ രേഖകളും സഹിതം സമർപ്പിച്ച അപേക്ഷ നിരസിച്ച നടപടി തെറ്റാണെന്നും അതുകൊണ്ട് ഫയൽ റീ ഓപ്പൺ ചെയ്തു കെട്ടിട നിർമ്മാണ ക്രമവൽക്കരണം ചെയ്യാനുള്ള തീരുമാനം ഉണ്ടാകണമെന്നാണ് പരാതിയുടെ ഉള്ളടക്കം. ശ്രീ നൗഷാദ് കളത്തിലിന്റെ അപേക്ഷയിൽ 21-3-19 തീയ്യതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സമ്മതപത്രം,ഫയർ എൻ ഒ സി എന്നിവ ലഭ്യമാക്കുന്നതിന് നിർദ്ദേശിച്ചിട്ടുള്ളതാണ് എന്നാൽ ഫയർ എൻ ഒ സി ടിയാൻ പരിഹരിച്ച് തന്നിട്ടില്ലാത്തതിനാലാണ് അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാതിരുന്നത് എന്നും തുടർന്ന് ഫയൽ തീർപ്പാക്കൽ അദാലത്തിന്റെ ഭാഗമായി 16-7-2019 തീയ്യതിയിൽ ടിയാന് അറിയിപ്പ് നൽകിയിരുന്നു എങ്കിലും ടിയാൻ അദാലത്തിൽ പങ്കെടുത്തിട്ടില്ല എന്നും തുടർന്നാണ് 12-7-2021 തീയ്യതിയിൽ സങ്കേതം സോഫ്റ്റ്വെയർ മുഖാന്തരം ഫയൽ റിജക്ട് ചെയ്തിട്ടുള്ളത് എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു തീരുമാനം സി നൗഷാദ് കളത്തിന്റെ അപേക്ഷ, ഗ്രാമപഞ്ചായത്ത് രേഖകൾ എന്നിവ പരിശോധിച്ചു .അതു പ്രകാരം ശ്രീ നൗഷാദ് കളത്തിൽ ഫയർ എൻ ഒ സി , മലിനീകരണം നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം ഹാജരാക്കുന്നതിന് നിർദ്ദേശം നൽകിയിരുന്നു എങ്കിലും മലിനീകരണ നിയന്ത്രണ ബോർഡ് സമ്മതപത്രം പിന്നീട് ഫയലിൽ കണ്ടെത്തുകയും ഫയർ എൻ ഒ സി ഹാജരാക്കിയില്ല എന്നും തുടർന്ന് 16-7-2019 തീയതിയിൽ ഫയൽ തീർപ്പാക്കൽ അദാലത്തിൽ പങ്കെടുക്കുന്നതിന് അറിയിച്ചു പങ്കെടുക്കാത്ത കാരണത്താൽ 12-7-21 തീയതിയിൽ സങ്കേതം സോഫ്റ്റ്വെയറിൽ നിന്നും ഫയൽ റിജക്ട് ചെയ്തതായും ആണ് മനസ്സിലായത് .വിവരങ്ങൾ പരിഗണിക്കുമ്പോൾ പ്രസ്തുത കെട്ടിട നിർമ്മാണത്തിന് ലൈവ് സ്റ്റോക്ക്ബിൽഡിങ്ങിനത്തിൽപ്പെട്ട പ്രസ്തുത കെട്ടിട നിർമ്മാണത്തിന് ആവശ്യമായ മലിനീകരണ നിയന്ത്രണ ബോർഡിന്റെ സമ്മതപത്രം അപേക്ഷകൻ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ അപേക്ഷ റിജക്ട് ചെയ്ത 12-7-21 തീയ്യതിയിൽ ഫയർ എൻ ഒ സിആവശ്യമില്ലാത്തതാണ് .ജി ഒ (പി) നമ്പർ 78/ 2019 /LSGD Dt.02-11-2019 പ്രകാരം കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ ഭേദഗതിയിൽ പ്രകാരം in the case of all livestock and poultry farms under group G1 ,G2 and vaults and burial grounds under group I, certificate of approval from the director of department of Fire and Rescue Service is not necessary എന്ന ഭേദഗതി വന്നിട്ടുള്ളതാണ് . 2-11-2019ൽ ചട്ടത്തിന് ഭേദഗതി വന്നിട്ടുണ്ടെങ്കിലും ആയത് പരിഗണിക്കാതെ 12-7-2021 തീയതിയിൽ ഫയർ എൻ ഒ സി ഹാജരാക്കിയില്ല എന്ന കാരണത്താൽ ടിയാന്റെ ഫയൽ റിജക്ട് ചെയ്ത് നടപടി ശരിയല്ല. ഈ സാഹചര്യത്തിൽ സങ്കേതം സോഫ്റ്റ്വെയർ വഴി റിജെക്ട് ചെയ്തിട്ടുള്ള ഫയൽ റീ ഓപ്പൺ ചെയ്തു പ്രോസസ് ചെയ്യുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നു.7 ദിവസത്തിനകം നടപടി സ്വീകരിച്ച് അദാലത്തിന് റിപ്പോർട്ട് ലഭ്യമാക്കേണ്ടതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-27 15:56:04
report attached