LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THIRUMENI STONE CRUSHER THIRUMENI PRAPPOYIT
Brief Description on Grievance:
2022-2023 വരെ നികുതി അടച്ചുകൊണ്ടിരുന്ന സി പി 12 / 237 എന്ന കെട്ടിടത്തിന് നമ്പർ ഇ പ്പോൾ നിലവിലില്ല .അത് മാറ്റി ലൈസൻസ് പുതുക്കുന്നതിനുള്ള സഹായം ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 38
Updated on 2024-09-03 12:39:37
വിഷയം സ്റ്റോൺ ക്രഷറിന് ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ അപേക്ഷയുടെ ഉള്ളടക്കം ചെറുപുഴ ഗ്രാമ പഞ്ചായത്തിൽ നിലവിലെ 13-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന തിരുമേനി സ്റ്റോൺ ക്രഷറിന് ലൈസൻസ് പുതുക്കി നൽകുന്നില്ലെന്നും, ലൈസൻസ് പുതുക്കി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നുമുള്ള പരാതി ഉപ ജില്ലാ അദാലത്ത് സമിതിയുടെ റിപ്പോർട്ട് ക്രഷർ ഉടമയായ ശ്രീ. ദാസൻ എൻ എന്നവർ ലൈസൻസ് പുതുക്കുന്നതിന് 2022-23 വർഷത്തിൽ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ 12/237 നമ്പർ കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറിൽ പാർപ്പിട ഗണത്തിലുള്ള കെട്ടിടമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നിരസിച്ചു. നിലവിൽ ക്രഷർ സ്ഥിതി ചെയ്യുന്നത് 13-ാം വാർഡിലാണ്. സഞ്ചയ സോഫ്റ്റ് വെയറിൽ പരിശോധിച്ചതിൽ 13, 14 വാർഡുകളിലായി ടി ആളുകളുടെ പേരിൽ പാർപ്പിട ഗണത്തിൽ പെട്ട 2 കെട്ടിടങ്ങൾ നിലവിലുണ്ട്. ആദ്യകാലങ്ങളിൽ ടി ക്രഷറിന്റെ ലൈസൻസ് അപേക്ഷകളിൽ കാണിച്ചിട്ടുള്ളത് 12/610 നമ്പർ കെട്ടിടമാണ്. പഴയ അസ്സസ്മെന്റ് രജിസ്റ്ററുകൾ പ്രകാരം ടി കെട്ടിടം ഓടിട്ട വീട് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറിൽ എൻട്രി വരുത്തിയതായി കാണുന്നില്ല. 2015 ൽ ഇൻസ്റ്റലേഷൻ പെർമിറ്റിനായി ലഭ്യമാക്കിയ അപേക്ഷ പരിശോധിച്ചതിൽ 13/237 നമ്പർ കെട്ടിടത്തിൽ സ്റ്റോൺ ക്രഷർ പ്രവർത്തന സജ്ജമാക്കിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ടി കെട്ടിടം സഞ്ചയ സോഫ്റ്റ് വെയറിൽ എൻട്രി വരുത്തിയിട്ടില്ല. പഴയ അസ്സസ്മെന്റ് രജിസ്റ്ററുകളും, സഞ്ചയ സോഫ്റ്റ് വെയറും പരിശോധിച്ചതിൽ മേൽ ക്രഷറിന്റെ ഉടമകളിലാരുടെയങ്കിലും പേരിൽ 13-ാം വാർഡിൽ വ്യവസായ-ഇതര വ്യവസായ (ക്രഷർ) ഗണത്തിൽ ഇല്ലാതിരുന്നതിനാലാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നത്. കെട്ടിടം ക്രമവൽക്കരിക്കുകയാണെങ്കിൽ ലൈസൻസ് അനുവദിക്കാൻ സാധിക്കുന്നതാണെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകാവുന്നതാണ്. ഉപ ജില്ലാ അദാലത്ത് സമിതിയുടെ തീരുമാനം കെട്ടിടം ക്രമവൽക്കരിക്കുന്നതിന് അപേക്ഷ നൽകുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 40
Updated on 2024-09-07 10:56:17
further action from applicant's side