LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പറയരുകുണ്ടില് ഹൌസ്, പുറമണ്ണൂര്‍, വളാഞ്ചേരി
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 19:49:59
വീട് നിൽക്കുന്ന ഭൂമിയും പരിസരവും കരഭൂമിയാണ്. എന്നാൽ റവന്യൂ രേഖകളിൽ വെറ്റ് ലാന്റ് ആണ്. ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണ്. പ്രാദേശിക നിരീക്ഷണ സമിതി കൺവീനക്ക് (കൃഷി ഓഫീസർക്ക്) ഫോറം 5ൽ അപേക്ഷ സമർപ്പിച്ച് ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുവാനും, നിരീക്ഷണ സമിതി അടിയന്തിരമായി യോഗം ചേരുന്നതിന് കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകുവാനും തീരുമാനിച്ചു. കൂടാതെ പാവപ്പെട്ട ജനങ്ങൾ വളരെ ചെറിയ ഭൂമിയിൽ വീട് വെക്കുകയും എന്നാൽ ഡാറ്റാ ബാങ്കിൽ അത്തരം ഭൂമികൾ ഉൾപ്പെടുകയും റവന്യൂ രേഖകളിൽ ടി ഭൂമി കൃഷി ഭൂമിയായി രേഖപ്പെടുത്തപ്പെടുകയും ചെയ്ത ഇത്തരം ഭൂമികൾ കൃഷിക്ക് അനുയോജ്യമല്ലാത്തതാണ്. വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ നികത്തപ്പെട്ടതും ചുറ്റും കരഭൂമികളും നമ്പർ മുമ്പ് അനുവദിക്കപ്പെട്ടതും ആയ കെട്ടിടങ്ങൾ ഉള്ളതുമാണ്. ഇത്തരം ഭൂമിയിൽ നിർമ്മിച്ച/നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് പഞ്ചായത്തിൽ നിന്നും സ്ഥിര കെട്ടിട നമ്പർ അനുവദിക്കുന്നതിന് നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമങ്ങളിൽ ഇളവ് അനുവദിക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിന് തീരുമാനിച്ചു. ആയത് പ്രകാരം ശ്രീ. റഫീക്കിന്റെ പരാതി ജില്ലാ അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിനും തീരുമാനിച്ചു.
Escalated made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 21:48:52
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:41:07
ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ താമസിക്കുന്ന റഷീദ് പി.കെ എന്നവരുടെ റീസർവ്വേ നമ്പർ 42/02ൽ 5 സെൻറ് സ്ഥലമുണ്ട് എന്നും, ഏഴു വർഷത്തോളമായി വീട് വെച്ച് താമസമാക്കിയിട്ടുണ്ട് എന്നും, എന്നാൽ വീട്ടുനമ്പർ അനുവദിച്ചു ലഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന് അപേക്ഷ സമർപ്പിച്ചപ്പോൾ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ 13/12/2022 തീയതിയിലെ 400892/BRRL01/GPO/2022/3681(1) നമ്പർ കത്ത് പ്രകാരം ടിയാന്റെ റവന്യൂ രേഖകൾ പരിശോധിച്ചതിൽ ശ്രീ. റഷീദ് അവർകളുടെ ഉടമസ്ഥതയിലുള്ള 42/2 റിസർവേ നമ്പർ വസ്തു നഞ്ച ഭൂമിയാണെന്ന് കാണുന്നു എന്നും കൂടാതെ ടി ഭൂമി ഡാറ്റാ ബാങ്കിലും ഉൾപ്പെട്ടതായി കാണുന്നു എന്നും ആയതിനാൽ ടി ഭൂമിയുടെ തരം മാറ്റി ഉത്തരവ് ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ അപേക്ഷയിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നും അറിയിച്ചിട്ടുള്ളതായും, ആയതിനാല്‍ ടി കെട്ടിടത്തിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിലേക്കായി ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് മുമ്പാകെ ടിയാൻ അപേക്ഷസമർപ്പിച്ചിട്ടുള്ളതാണ്. വീട് നിൽക്കുന്ന ഭൂമിയും പരിസരവും കരഭൂമിയാണ് എന്നും എന്നാൽ റവന്യൂ രേഖകളിൽ വെറ്റ് ലാന്റ് ആണ് എന്നും ടി ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും പ്രാദേശിക നിരീക്ഷണ സമിതി കൺവീനക്ക് (കൃഷി ഓഫീസർക്ക്) ഫോറം 5ൽ അപേക്ഷ സമർപ്പിച്ച് ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുവാനും, നിരീക്ഷണ സമിതി അടിയന്തിരമായി യോഗം ചേരുന്നതിന് കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകുവാനും ഉപജില്ലാ സമിതി തീരുമാനിച്ചു എന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. പാവപ്പെട്ട ജനങ്ങൾ വളരെ ചെറിയ ഭൂമിയിൽ വീട് വെക്കുകയും എന്നാൽ ഡാറ്റാ ബാങ്കിൽ അത്തരം ഭൂമികൾ ഉൾപ്പെടുകയും റവന്യൂ രേഖകളിൽ ടി ഭൂമി കൃഷി ഭൂമിയായി രേഖപ്പെടുത്തപ്പെടുകയും ചെയ്ത ഇത്തരം ഭൂമികൾ കൃഷിക്ക് അനുയോജ്യമല്ലാത്തതായതിനാലും, വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ നികത്തപ്പെട്ടതും ചുറ്റും കരഭൂമികളും നമ്പർ മുമ്പ് അനുവദിക്കപ്പെട്ടതും ആയ കെട്ടിടങ്ങൾ ഉള്ളതുമാണ് എന്നുള്ള ഉപജില്ലാ സമിതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും, ഇത്തരം ഭൂമിയിൽ നിർമ്മിച്ച/നിർമ്മിക്കുന്ന ചെറിയ വീടുകൾക്ക് പഞ്ചായത്തിൽ നിന്നും സ്ഥിര കെട്ടിട നമ്പർ അനുവദിക്കുന്നതിന് നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമങ്ങളിൽ ഇളവ് അനുവദിക്കുന്നതിനായും സർക്കാരിലേക്ക് ശുപാർശ സമർപ്പിക്കുന്നതിനും ജില്ലാ അദാലത്തില്‍ തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-21 13:01:11
Please see the attached minutes
Attachment - State Final Advice: