LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakkan cheril House,Mampattu Moola,Kallamoola,pookkottumpadam
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Escalated made by MPM3 Sub District
Updated by അബ്ദുള്‍ ഗഫൂർ കെ എ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 23:28:46
സജീവൻ നായർ.വി.പി,വടക്കേതിൽ വീട്,കല്ലാമൂല,ചോക്കാട് (ഡോക്കറ്റ് നമ്പർ MPM0363683) കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിച്ച് നിർമ്മിച്ച കൊമേഴ്സ്യൽ കെട്ടിടത്തിന് കെട്ടിട നമ്പർ ലഭിക്കാത്തത് സംബന്ധിച്ചാണ് നിവേദനം നൽകിയിട്ടുള്ളത്.ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ഫയൽ പരിശോദിച്ചതിൽ അപേക്ഷകന്റെ കെട്ടിട നിർമ്മാണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ കെട്ടിട നിർമ്മാണം ചട്ടപ്രകാരമല്ല എന്ന് കാണിച്ച് ഗ്രാമ പഞ്ചായത്ത് ഓഫീസിലും ടൗൺ പ്ലാനിംഗ് ഓഫീസിലും നൽകിയ പരാതി സംബന്ധിച്ച ഫയലും ആയതുമായി ബന്ധപ്പെട്ട കത്തിടപാടുകളും പരിശോധിച്ചു. 12/05/2016 തീയതിയിലെ എ1-3128/2016 നമ്പർ കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം ചോക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 134 സർവ്വെ നമ്പർ 262/5 ൽ പെട്ട 0.0171 ഹെക്ടർ സ്ഥലത്ത് ഗ്രൗണ്ട് ഫ്ലോർ 89.06 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൊമേഴ്സ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും അനുമതി ലഭിച്ചിരുന്നു.പെർമിറ്റ് നൽകുന്ന സമയത്ത് ഗ്രൗണ്ട് ഫ്ലോറിൽ 19.05 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കച്ചവട ഗണത്തിൽ വരുന്ന കെട്ടിടം നിലവിലുണ്ടായിരുന്നു.ആയത് പ്രകാരം നിലവിലുള്ള കെട്ടിടം ഉൾപ്പെടെ 108.11 ചതുരശ്ര മീറ്റർ ഗ്രൗണ്ട് ഫ്ലോറിൽ വരുന്നുണ്ട്.കാറ്റഗറി 2 ൽ വരുന്ന ചോക്കാട് ഗ്രാമ പഞ്ചായത്തിൽ കൊമേഴ്സ്യൽ കെട്ടിട നിർമ്മാണത്തിന് പരമാവധി 60 % കവറേജ് ആണ് നൽകാനാവുക.എന്നാൽ 63.18% കവറേജിലാണ് 2/05/2016 ന് പെർമിറ്റ് നൽകിയിട്ടുള്ളത്. സൈറ്റ് പരിശോധിച്ചതിൽ കെട്ടിട നിർമ്മാണ പെർമിറ്റിൽ കാണിച്ച രണ്ട് സൈഡുകളിലും റിയർ സൈഡിലും കെട്ടിടത്തിന്റെ സ്ലാബ് കാന്റ് ലിവറിൽ നീട്ടി രണ്ട് സൈഡിലും അപേക്ഷകന്റെ സ്ഥലത്ത് തന്നെ നിർമ്മിച്ചിട്ടുണ്ട്. 7 മീറ്ററിൽ കൂടുതൽ ഉയരമില്ലാത്ത കെട്ടിട നിർമ്മാണമായതിനാൽ രണ്ട് സൈഡിലും സമീപ സ്ഥല ഉടമകളിൽ നിന്നുള്ള സമ്മത പത്രം ഹാജരാക്കിയാൽ രണ്ട് സൈഡിലേയും സെറ്റ് ബാക്കിന് പരിഹാരമാകും.റിയർ സൈഡിൽ നിലവിൽ സ്ലാബ് കാന്റ് ലിവറിൽ നീട്ടിയതിനാൽ 30 സെന്റീ മീറ്റർ മാത്രമാണ് സെറ്റ് ബാക്ക് ലഭിക്കുന്നത്.കവറേജ്,പാർക്കിംഗ് എന്നിവക്ക് കൂടി പരിഹാരം ആവേണ്ടതുണ്ട്.നിലവിൽ കെട്ടിടത്തിന്റെ പെർമിറ്റ് പുതുക്കിയിട്ടുമില്ല. കേരള പഞ്ചായത്ത്കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 3.5 ൽ അനുശാസിക്കുന്ന പ്രകാരം അപ്പൻഡിംക്സ് എം ൽ അപേക്ഷ നൽകിയാലും പരിഹരിക്കാൻ കഴിയാത്തവയായതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമെ അപേക്ഷകന്റെ നിവേദനത്തിൽ പരിഹാരം ലഭിക്കുകയൊള്ളൂ എന്നതിനാൽ അപേക്ഷ ജില്ല തല സ്ഥിരം അദാലത്ത് സമിതിയിലേക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:42:16
ശ്രീ. സജീവൻ നായർ വി.പി എന്നവർ ചോക്കാട് ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ സർവ്വേ നമ്പർ 262/5ൽ തന്റെ ഉടമസ്ഥതയില്‍ ഉള്ളത 0.0171 ഹെക്ടർ കരഭൂമിയിൽ 89.06 പ്ലിന്ത് ഏരിയ ഉള്ള ഒരു വാണിജ്യ കെട്ടിടത്തിന് ചോക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും പെർമിറ്റ് അനുവദിച്ചു കിട്ടിയിരുന്നു എന്നും, അനുവദിച്ചുകിട്ടിയ ടി പെർമിറ്റ് പ്രകാരം താൻ ഉണ്ടാക്കിയ കെട്ടിടത്തിന് തന്നോടുള്ള വ്യക്തിവിരോധം കാരണം എല്ലാത്തിനും പരാതി നൽകുന്ന ഒരു വ്യക്തി ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബു- ഡ്സ്മാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് നടത്തിയ പരിശോധനയിൽ തന്റെ നിർമ്മാണത്തിൽ കവറേജ് അനുവദനീയ പരിധിയായ 60% ത്തിൽ അധികരിക്കുന്നു എന്നും റിയര്‍ യാര്‍ഡ് സെറ്റ്ബാക്ക് നിർബന്ധം ആയി ഉണ്ടായിരിക്കേണ്ട കുറഞ്ഞ അളവായ 1.2 മീറ്റർ പാലിച്ചിട്ടില്ല എന്നുമുള്ള ഗ്രാമപഞ്ചായത്ത് അധികൃതരുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട് എന്നും, എന്നാൽ ചോക്കാട് ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ നിന്നും തനിക്ക് അംഗീകരിച്ച് അനുവദിച്ചു കിട്ടിയ പ്ലാനിൽ കവറേജ് 63.18 ശതമാനമാണ് എന്നും, നിർമിതി ഇതിലും കുറവാണ് എന്നും,സെറ്റ്ബാക്കിന്റെ കാര്യത്തില്‍ റിയറിൽ നിന്നും രണ്ടു മീറ്റർ ദൂരപരിധി പാലിച്ചിട്ടുണ്ട് എന്നും ചട്ടം 27 (5) പ്രകാരം രണ്ട് ഭാഗത്തും ഉള്ള സ്ഥലത്തിൻറെ ഉടമകളുടെ സമ്മതപത്രം ഹാജരാക്കുന്നതിന് തയ്യാർ ആണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട് എന്നും ആയതുകൊണ്ട് തൻറെ കെട്ടിടത്തിന് കേരള പഞ്ചായത്ത് ബിൽഡിംഗ് റെഗുലറൈസേഷൻ ഓഫ് കൺസ്ട്രക്ഷൻ 2018 പ്രകാരം ക്രമവൽക്കരിച്ച് തന്റെ കെട്ടിടത്തിന് നമ്പർ അനുവദിച്ചു കിട്ടണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ടിയാന് നവ കേരള സദസിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. 12/05/2016 തീയതിയിലെ എ1-3128/2016 നമ്പർ കെട്ടിട നിർമ്മാണ പെർമിറ്റ് പ്രകാരം ചോക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ 134 സർവ്വെ നമ്പർ 262/5 ൽ പെട്ട 0.0171 ഹെക്ടർ സ്ഥലത്ത് ഗ്രൗണ്ട് ഫ്ലോർ 89.06 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കൊമേഴ്സ്യൽ കെട്ടിടം നിർമ്മിക്കുന്നതിന് ചോക്കാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും അനുമതി ലഭിച്ചിരുന്നു.പെർമിറ്റ് നൽകുന്ന സമയത്ത് ഗ്രൗണ്ട് ഫ്ലോറിൽ 19.05 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കച്ചവട ഗണത്തിൽ വരുന്ന കെട്ടിടം നിലവിലുണ്ടായിരുന്നു.ആയത് പ്രകാരം നിലവിലുള്ള കെട്ടിടം ഉൾപ്പെടെ 108.11 ച.മീറ്റർ ഗ്രൗണ്ട് ഫ്ലോറിൽ വരുന്നുണ്ട്.കാറ്റഗറി 2 ൽ വരുന്ന ചോക്കാട് ഗ്രാമ പഞ്ചായത്തിൽ കൊമേഴ്സ്യൽ കെട്ടിട നിർമ്മാണത്തിന് പരമാവധി 60 % കവറേജ് ആണ് നൽകാനാവുക.എന്നാൽ 63.18% കവറേജിലാണ് 2/05/2016 ന് പെർമിറ്റ് നൽകിയിട്ടുള്ളത്. സൈറ്റ് പരിശോധിച്ചതിൽ കെട്ടിട നിർമ്മാണ പെർമിറ്റിൽ കാണിച്ച രണ്ട് സൈഡുകളിലും റിയർ സൈഡിലും കെട്ടിടത്തിന്റെ സ്ലാബ് കാന്റ് ലിവറിൽ നീട്ടി രണ്ട് സൈഡിലും അപേക്ഷകന്റെ സ്ഥലത്ത് തന്നെ നിർമ്മിച്ചിട്ടുണ്ട് എന്നും, 7 മീറ്ററിൽ കൂടുതൽ ഉയരമില്ലാത്ത കെട്ടിട നിർമ്മാണമായതിനാൽ രണ്ട് സൈഡിലും സമീപ സ്ഥല ഉടമകളിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കിയാൽ രണ്ട് സൈഡിലേയും സെറ്റ് ബാക്കിന് പരിഹാരമാകും എന്നും, റിയർ സൈഡിൽ നിലവിൽ സ്ലാബ് കാന്റ് ലിവറിൽ നീട്ടിയതിനാൽ 30 സെന്റീമീറ്റർ മാത്രമാണ് സെറ്റ് ബാക്ക് ലഭിക്കുന്നത് എന്നും,കവറേജ്,പാർക്കിംഗ് എന്നിവക്ക് കൂടി പരിഹാരം ആവേണ്ടതുണ്ട് എന്നുംനിലവിൽ കെട്ടിടത്തിന്റെ പെർമിറ്റ് പുതുക്കിയിട്ടുമില്ല എന്നും ഉപജില്ലാ സമിതി നിരീക്ഷിച്ചിട്ടുള്ളതാണ്. മേല്‍ വസ്തുതകള്‍ പരിഗണിച്ച് കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളിലെ ചട്ടം 3.5 ൽ അനുശാസിക്കുന്ന പ്രകാരം അപ്പൻഡിംക്സ്.എം ൽ അപേക്ഷ നൽകിയാലും പരിഹരിക്കാൻ കഴിയാത്തവയായതിനാൽ സർക്കാരിന്റെ പ്രത്യേക അനുമതിക്കായി അയക്കുന്നതിന് ജില്ലാതല സമിതി തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-07 11:42:41
Please see the attachment
Attachment - State Final Advice: