LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചെറിയത്ത് ഹൌസ്, കോക്കൂര് പ.ഒ
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 18:57:41
ശ്രീ. അബ്ദുൽ ശരീഫ് രേഖകളുമായി നേരിട്ട് ടൌൺ പ്ലാനിംഗ് ഓഫീസിൽ ഹാജരായി. Deputy Town Planner അവ പരീശോധിച്ചു. പഞ്ചായത്ത് എഞ്ചിനീയർ, സെക്രട്ടറി, അബ്ദുൽ ശരീഫ് എന്നിവരുനമായി ഒന്നിച്ച് ഇരുന്ന് ഫയൽ പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് അഭിപ്രയപ്പെട്ടു. ആയതിനാൽ അടുത്ത അദാലത്തിന് മുമ്പ് അങ്ങനെ ചെയ്യുന്നതിന് താല്കാലിക മായി തീരുമാനിച്ചു.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 21:39:41
അദാലത്ത് സിറ്റിംഗ് തിയ്യതി 18-12-23 തീരുമാനം താഴെ ചേർക്കുന്നു. പരാതി നമ്പർ 7 നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് അബ്ദുൽ ശരീഫ് നന്നംമുക്ക് പഞ്ചായത്തിലെ നന്നംമുക്ക് വില്ലേജ് സർവ്വെ നം.333/2B-2, 333/18ൽ പെട്ട തൃശ്ശൂൂർ-കോഴിക്കോട് സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്ത് നിർമ്മിച്ച കെട്ടിടത്തിന് പഞ്ചായത്തിൽനിന്നും നമ്പർ അനുവദിക്കുന്നില്ല എന്നാണ് പരാതി. കഴിഞ്ഞ 29 വർഷക്കാലം പ്രവാസ ജീവിതം നയിച്ച് സ്വരൂകൂട്ടിയ പണവും ബന്ധുക്കളിൽനിന്നും ബാങ്കുകളിൽനിന്നും കടം വാങ്ങിയും 10 കോടിയിലധികം രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിന് ഏതൊ ബാഹ്യ ശക്തികളുടെ പ്രേരണയാൽ പഞ്ചായത്ത് അധികൃതർ നമ്പർ അനുവദിക്കുന്നില്ലെന്നും കടം കേറിയ താൻ ആത്മഹത്യയുടെ വക്കിലാണെന്നും ബോധിപ്പിച്ചിരിക്കുന്നു. ബന്ധപ്പെട്ട ഫയലുകളും പ്ലാനുകളും നേരിൽ പരിശോധിച്ചതിന്റെയും സെക്രട്ടറി, അസി. എഞ്ചിനീയർ, പരാതിക്കാരൻ, പ്ലാൻ തയ്യാറാക്കി സമർപ്പിച്ച രജിസ്ട്രേഡ് എഞ്ചിനീയറുടെ പ്രധിനിധി എന്നിവരെ കേട്ടതിൽ നിന്നും അവരുടെ വിശദീകരണങ്ങളിൽ നിന്നും ബോധ്യപ്പെട്ട വിവരം താഴെ ചേർക്കുന്നു. കെട്ടിട പെർമിറ്റിനായി 2013ൽ പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ ഭൂമി റവന്യൂ രേഖകളിൽ നഞ്ച എന്ന് രേഖപ്പെടുത്തിയതിനാൽ സെക്രട്ടറി നിരസിച്ചതിനെ തുടർന്ന് പരാതിക്കാരൻ ബഹു. ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ 28-5-13ലെ WP( C) No. 12795/13 നമ്പർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി സൈറ്റ് പരിശോധിച്ച് 26-2-14ന് 852/14 നമ്പർ പെർമിറ്റ് പ്രകാരം 675.31 സ്ക്വയർ മീറ്റർ ( BF 54.14 m2, GF 575.17m2, FF 46m2) വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകുകയും ചെയ്തിരുന്നു. ഈ പെർമിറ്റ് 20-3-23വരെ പുതുക്കി നൽകിയതായും കാണുന്നു. ഇതേ കെട്ടിടത്തിൽ തന്നെ 1598.97 m2 വിസ്തൃതിയിൽ ഒന്ന്, രണ്ട്, മൂന്ന് നിലകൾ കൂടി നിർമ്മിക്കുന്നതിന് 9-12-2015ന് എ4-67/6413/15 നമ്പർ പ്രകാരം മറ്റൊരു പെർമിറ്റുും നന്നംമുക്ക് പഞ്ചായത്തിൽനിന്നും നൽകി കാണുന്നു. ഈ പെർമിറ്റ് 7-12-24 വരെ പുതുക്കി നൽകിയതായും കാണുന്നു. ശ്രീ. അബ്ദുൽ ശരീഫ് ഗ്രൌണ്ട് ഫ്ലോറിൽ ഭാഗികമായി നിർമ്മാണം പൂർത്തീകരിച്ച ഭാഗത്തിന് 19-4-22ന് പഞ്ചായത്തിൽനിന്നും ഓക്യൂപെൻസി സർട്ടിഫിക്കേറ്റ് നൽകുകയും 6/511(1) എന്ന കെട്ടിട നമ്പർ അനുവദിക്കുകയും ആ നമ്പർ റൂമിൽ സ്ഥാപനം നടത്തുന്നതിന് ലൈസൻസും അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിട നിർമ്മാണത്തിനെതിരെ കെ ശ്രീജിത് എന്നയാൾ വിവിധ ഓഫീസുകളിൽ പരാതികൾ സമർപ്പിക്കുകയും അതോടൊപ്പം ഹൈക്കോടതിയിൽ WP(C) No. 14930/23 നമ്പർ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. ടി കേസിന്റെ 16-8-23ലെ വിധിയിൽ പരാതി തള്ളുകയും ട്രീബ്യൂണലിനെ സമീപിക്കുവാൻ പരാതിക്കാരനോട് നിർദ്ദേശിക്കുകയും ചെയ്തു. ശ്രീ. അബ്ദുൽ ശരീഫ് കെട്ടിടത്തിന്റെ പൂർത്തീകരിച്ച ബാക്കി ഭാഗങ്ങൾക്ക് നമ്പറിനായി അപേക്ഷ സമർപ്പിച്ചപ്പോൾ കോടതിൽ വ്യവഹാരമുള്ളതിനാൽ അപേക്ഷ പരിഗണിച്ചിരുന്നില്ല. അതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയും WP (C) No. 23016/23 കേസിന്റെ 16-8-23ലെ വിധിയിൽ കെട്ടിടത്തിന്റെ ഭാക്കി ഭാഗങ്ങൾക്ക് നമ്പർ നൽകുന്നതിനുള്ള അപേക്ഷ പരിഗണിക്കുന്നതിനും ഒരു മാസത്തിനകം തീർപ്പ് കൽപ്പിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് മേൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കൌൺസൽ 15-11-23ന് സെക്രട്ടറിക്ക് നിയമോപദേശം നൽകുകയും KBPR പ്രകാരം അനുമതി നൽകാവുന്നതാണെന്ന് അറിയിക്കുകയും ചെയ്തതായും കാണുന്നു. അപേക്ഷകൻ സമർപ്പിച്ച അപേക്ഷയിൽ 33 അപാകതകൾ കാണിച്ച് അത് പരിഹരിക്കാൻ അവശ്യപ്പെട്ട് സെക്രട്ടറി നോട്ടീസ് നൽകിയതായും അവ പരിഹരിച്ച് അപേക്ഷ 8-11-23ന് പുനസമർപ്പിച്ചതായും കാണുന്നു. അദാലത്ത് ദിവസത്തെ ILGMS ലെ ടി ഫയലിന്റെ സ്റ്റാറ്റസ് പരിശോധിച്ചോൾ സൈറ്റ് പരിശോധനയോ മറ്റുു നടപടികളൊ ഫയലിൽ സ്വീകരിച്ചതായി കാണുന്നില്ല. അദാലത്തിൽ ഹാജരായ സെക്രട്ടറിയും അസി. എഞ്ചിനീയറും അപേക്ഷയുമായി ബന്ധപ്പെട്ട് വിവിധ സംശയങ്ങൾ ഉന്നയിച്ചുു. അവ, 1)നഞ്ച ഭൂമിയിൽ കോടതി ഉത്തരവ് പ്രകാരം അന്ന് നൽകിയ ഏരിയയിൽ അധികരിച്ച് നിർമ്മാണം നടത്തി. 2) ഒരു പെർമിറ്റ് നിലനിൽക്കെ മറ്റൊരു പെർമിറ്റ് അനുവദിച്ചു. 3) 2011ലെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമാണ് പെർമിറ്റുുകൾ അനുവദിച്ചത്. നിലവിൽ 2019ലെ ചട്ടങ്ങളാണ് ബാധകം അതിനാൽ ക്രമവൽക്കരിച്ച് നൽകണം. 4) കെട്ടിടത്തിന്റെ ഒരു സൈഡിലെ വഴിയോട് ചേർന്നുള്ള സെറ്റ് ബാക്കിലും കെട്ടിടത്തിന്റെ മുൻഭാഗത്ത് റോഡിനോട് അനുബന്ധമായുള്ള റവന്യൂ ഭൂമിയിലേക്ക് ആക്സസ് നൽകുന്നത് സംബന്ധിച്ചുും വ്യക്ത വരുത്താനുണ്ട് 5) ആദ്യ പെർമിറ്റിൽ പാർക്കിംഗ് അളവിൽ ഉൾപ്പെടുത്തിയില്ല, അതിനാൽ ടി ഭാഗം ക്രമവൽക്കരിക്കേണ്ടതാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂൂമിയുടെ നിലവിലെ യഥാർത്ഥ അവസ്ഥ പരിശോധിച്ചാണ് (ഫോട്ടോകൾ ഹാജരാക്കിയിട്ടുണ്ട്) സെക്രട്ടറി അനുമതി നൽകിയിരിക്കുന്നത്. അനുമതി നൽകിയതിനേക്കാൾ കൂടുതൽ ഭൂമി പിന്നീട് നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ നഞ്ച ഭൂമി ആണെന്ന് കാണിച്ച് അനുമതി നിഷേധിക്കാൻ കഴിയില്ലെന്ന് സമിതി വിലയിരുത്തി. ഒരു പെർമിറ്റ് നിലനിൽക്കെ മറ്റൊരു പെർമിറ്റ് 9-12-15ന് സെക്രട്ടറി അനുവദിച്ചത് ശരിയായ നപടിയല്ല. എന്നാൽ ഇതിന് അപേക്ഷകൻ ഉത്തരവാദില്ല. ലഭിച്ച പെർമിറ്റുുകൾ വിവിധ കാലങ്ങളിലായി പുതുക്കി നൽകുകയും ചെയ്ത് കാണുന്നു. ആയതിനാൽ ആ പേരിൽ കെട്ടിട നമ്പർ അനുവദിക്കാതിരിക്കുന്നതിനും ക്രമവൽക്കരണത്തിന് അപേക്ഷ സമർപ്പിക്കണമെന്ന് പറയുന്നതിലും അനൌചിത്യമുണ്ടെന്ന് അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടു. പുതിയ നിരക്ക് പ്രകാരം 10 ലക്ഷത്തിൽ പരം രൂപ ക്രമ വൽക്കരണ ഫീസ് ഇനത്തിൽ അടവാക്കേണ്ടി വരും. കെട്ടിടത്തിന്റ സൈഡിലെ സെറ്റ് ബാക്ക് പര്യപ്തമാണെന്ന് പ്ലാൻ പരിശോധനയിൽ ബോധ്യപ്പെട്ടു. ഇവിടെ 3 അടി വഴി മാത്രമാണ് ആധാരപ്രകാരമുള്ളതെന്ന് കാണുന്നു. മുൻവശത്തെ റവന്യൂ ഭൂമിയിലേക്ക് കൈയ്യേറ്റം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ആ ഭൂമി ആക്സസ് ആയി ഉപയോഗിക്കുന്നതിന് തടസ്സമില്ല എന്നും സമിതി വിലയിരുത്തി. ആദ്യ പെർമിറ്റിൽ പാർക്കിംഗ് ഏരിയ പെർമിറ്റ് ഫീസ് കണക്കാക്കുന്നതിന് പരിഗണിക്കാതിരുന്നത് അന്നത്തെ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാവാമെന്ന് സമിതി അഭിപ്രായപ്പെട്ടു. പാർക്കിംഗ് ഏരിയ അളവിൽ കാണിച്ചിട്ടില്ലെങ്കിലും പാർക്കിംഗ് പ്ലാനിൽ അത് ഉൾപ്പെടുത്തിയുട്ടുണ്ടെന്ന് കാണുന്നു. ആയതിനാൽ അത് പെർമിറ്റഡ് പ്ലാനിൽ നിന്നുള്ള വ്യതിയാനമായി കണക്കാക്കേണ്ടില്ലെന്നും ബോധ്യപ്പെട്ടു. മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ, ശ്രീ. അബ്ദുൽ ശരീഫ് 8-11-23ന് പുന സമർപ്പിച്ച പാർഷ്യൽ ഓക്യുപെൻസിക്കുള്ള അപേക്ഷ ബഹു. ഹൈക്കോടതിയുടെ 16-8-23ലെ WP(c) No. 23016/23 ഉത്തരവിൽ നിർദ്ദേശിച്ചത് പ്രകാരം തീർപ്പാക്കുന്നതിന് സെക്രട്ടറിക്കും അസി. എഞ്ചിനീയർക്കും നിർദ്ദേശം നൽകി തീരുമാനിച്ചു. അപേക്ഷകനും ലൈസൻസ്ഡ് എഞ്ചിനീയറും കൃത്യമായ പ്ലാനുകൾ സമർപ്പിക്കേണ്ടതും സെക്രട്ടറി/അസി. എഞ്ചീനീയർ ചൂണ്ടികാണിക്കുന്ന അപാകതൾ ഉടൻ പരിഹരിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതുമാണ്. നിലവിൽ ഭാഗിക ഓക്യൂപെൻസിക്കാണ് അപേക്ഷ സമർപ്പിട്ടുള്ളത്. അപേക്ഷകൻ ആവശ്യപ്പെടുന്ന പക്ഷം ഫൈനൽ ഓക്യൂപെൻസിക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് സാവകാശം നൽകേണ്ടതാണെന്നും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 16:55:18