LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chithari Kanhangad
Brief Description on Grievance:
To provide house number
Receipt Number Received from Local Body:
Interim Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 17
Updated on 2024-01-13 17:45:52
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽനിന്ന് ഫയൽ ലഭ്യമാക്കാത്തതിനാൽ അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു.
Final Advice made by KSGD2 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Assistant Director -Internal Vigilance Officer(i/c)
At Meeting No. 18
Updated on 2024-06-04 15:46:44
സുഹറ മുതൽ പേർ സമർപ്പിച്ച പരാതിയിൽ അന്വേഷണം നടത്തുന്നതിന് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഹാജരായി ഫയൽ പരിശോധിച്ചതിൽ ബോധ്യപ്പെട്ട വിവരങ്ങൾ താഴെ ചേർക്കുന്നു. 1. ശ്രീ. രാജഗോപാലൻ, പുഷ്പലത എന്നവരുടെ ഉടമസ്ഥതയിലുണ്ടായിരുന്നതും ഒക്യുപൻസിയും കെട്ടിട നമ്പർ റദ്ദുചെയ്തതുമായ കെട്ടിടമാണ് സുഹറ മുതൽ പേർ വാങ്ങിയത്. 2. ശ്രീ രാജഗോപാലൻ &പുഷ്പലത എന്നവരുടെ കെട്ടിടത്തിന് അനുവദിച്ച് നൽകിയ ഒക്യുപെൻസി, കെട്ടിടത്തിന്റെ ക്രമക്കേടുകൾ കണ്ടെത്തി മുഖ്യ നഗരാസൂത്രകന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റദ്ദു ചെയ്തിട്ടുള്ളതാണ്. അപാകതകള് എ.) കെ എം ബി ആർ ചട്ടം 56/1 പ്രകാരം 3000 മീറ്റർ കവിയുന്ന വാണിജ്യകെട്ടിടങ്ങൾക്ക് (അപേക്ഷ നൽകുന്ന സമയത്ത്) ടൌൺപ്ലാനറുടെ ലെഔട്ട് അംഗീകാരം ആവശ്യമാണ്. ആയത് ലഭ്യമാക്കിയിട്ടില്ല. ബി) ചട്ടം 117/1,2 പ്രകാരം കെട്ടിടത്തിനുളള തുറന്ന സ്ഥലം 5 മീറ്റർ വേണ്ടത് ലഭ്യമല്ല. സി) ചട്ടം 40 എ പ്രകാരം ശാരീരിക അവശതയുളളവർക്ക് റാംപ്, ലിഫ്റ്റ്, ടോയ്ലറ്റ്, പാർക്കിംഗ് ലഭ്യമാക്കിയിട്ടില്ല. ഡി) കെ.എം ബി ആർ റൂൾ 34/2 പ്രകാരം പാർക്കിംഗ് 59 എണ്ണം ആവശ്യമാണെന്നും പ്ലാനിൽ കാണിച്ചിരിക്കുന്നത് 30 എണ്ണം ആണ്. ആയത് ഈ സ്ഥലത്ത് ലഭ്യമല്ലെന്നും ലഭ്യമാക്കിയ സ്ഥലം കെട്ടിമറച്ച് ഷോപ്പ് ആയി ഉപയോഗിക്കുന്നു. ഇ) ചട്ടം 651(അപ്പന്റിക്സ് 2) യോഗ്യതയുളള ലൈസൻസിയല്ല പ്ലാനിൽ ഒപ്പിട്ടിരിക്കുന്നത്. എഫ്) വാണിജ്യാവശ്യത്തിനുളള കെട്ടിടത്തിന് അനുവദനീയമായ അളവിൽനിന്നും അധികമുളള നില വിസ്തീർണ്ണത്തിന് അധിക ഫീസായി ഈടാക്കേണ്ടിയിരുന്ന 5,65,880/- രൂപ ഈടാക്കിയിട്ടില്ല. മേൽ അപാകതകൾ സംബന്ധിച്ച് 14/7/2023, 1/3/2024 എന്നീ തീയ്യതികളിൽ അപേക്ഷകന് കത്ത് നൽകിയിട്ടുണ്ട്. ആയതിന് നാളിതുവരെ മറുപടി നൽകിയിട്ടില്ല. 29/5/2024 ന് തുടങ്ങിയ പരിശോധനയിൽ പാർക്കിംഗിനായി മാറ്റിവെച്ച Basement ഫ്ലോർ ൽ നിർമിച്ച ഷോപ്പ് റൂമുകൾ പൊളിച്ചുമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായ ടോയ്ലറ്റുകൾ നിർമ്മിച്ചിട്ടില്ല. മാത്രമല്ല മറ്റ് അപാകതകളൊന്നും പരിഹരിച്ചിട്ടില്ല. അപാകതകൾ പരിഹരിച്ച് അംഗീകൃത ലൈസൻസി തയ്യാറാക്കിയ പ്ലാനുകൾ സഹിതം റഗുലറൈസേഷൻ അപേക്ഷ നൽകുന്നതിന് അപേക്ഷകന് അറിയിപ്പ് നല്കുന്നതിന് സെക്രെട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു .