LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
S/o. ശ്രീധരൻ നായർ (Late), നന്നാട്ടുപുറത്ത് കൃഷ്ണാലയം ചാത്തങ്ങോട്ടുപുറം പോരൂർ
Brief Description on Grievance:
നവകേരളസദസ്സ് പരാതി - കച്ചവടത്തിന് ലൈസൻസ് ലഭ്യമാക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 23:22:19
അപേക്ഷകൻ സമർപ്പിച്ച അപേക്ഷയിൽ രേഖപ്പെടുത്തിയ കെട്ടിട നമ്പർ വീടിൻറേതാണെന്നും ആയതിനാലാണ് ലൈസൻസ് അനുവദിക്കാതിരുന്നതെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ക്ലാർക്ക് ശ്രീ. രാജേഷ് റിപ്പോർട്ട് ചെയ്തു. താമസ വീടിൻറെ ഒരു മുറിക്ക് പ്രത്യേക നമ്പർ അനുവദിച്ചിരുന്നതും ആയതിൽ പലചരക്ക് വ്യാപാരത്തിന് പഞ്ചായത്ത് ലൈസൻസ് അനുവദിച്ചിരുന്നതാണെന്നും താൻ വിദേശത്ത് പോയ സമയം മാതാവ് അറിവില്ലായ്മ കാരണം ലൈസൻസ് റദ്ദ് ചെയ്ത് പോയിട്ടുള്ളതാണെന്നും ശ്രീ. ഉണ്ണികൃഷ്ണൻ അറിയിച്ചു. താമസ വീടിനോട് ചേർന്ന് പ്രത്യേകം മുറിയുണ്ടോയെന്നും ആയതിന് പ്രത്യേകം നമ്പർ പതിച്ചിട്ടുണ്ടോയെന്നും 5 ദിവസത്തിനകം പരിശോധിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Escalated made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 13:20:29
താമസിക്കുന്ന വീടിനോട് ചേർന്ന് ഒരു ഷട്ടറിട്ട മുറിയുണ്ടെന്നും എന്നാൽ ആയതിൻറെ നമ്പർ പഞ്ചായത്ത് രേഖകളില്ലെന്നും 2013 ലെ റിവിഷനിൽ പുതിയ നമ്പർ അനുവദിച്ചിട്ടല്ലെന്നും ടി മുറി താമസഗണമായി ക്രമവൽക്കരിച്ചത് സംബന്ധിച്ച് രേഖകളൊന്നുമില്ലെന്നും സെക്രട്ടറി യോഗത്തിൽ റിപ്പോർട്ട് ചെയ്തു. മുൻകാലങ്ങളിൽ ലൈസൻസോടുകൂടി വ്യാപാരം നടത്തിയിരുന്നതായും അപേക്ഷകൻ വിദേശത്ത് പോയ സാഹചര്യത്തിൽ ലൈസൻസ് മാത്രമാണ് നിർത്തൽ ചെയ്തിട്ടുള്ളതെന്നും നമ്പർ റദ്ദ് ചെയ്തിട്ടില്ലെന്നും അപേക്ഷകൻ അറിയിച്ചു. വിഷയം ചർച്ച ചെയ്ത സമിതി ഈ വിഷയത്തിൽ ഉന്നതതല സമിതി തീരുമാനം ആവശ്യമാണെന്ന് വിലയിരുത്തി. ആയത് പ്രകാരം ജില്ലാതല സമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 13
Updated on 2024-02-03 14:46:19
പോരൂര്‍ ഗ്രാമപഞ്ചായത്തിൽ വാര്‍ഡ്-2ല്‍, രവിമംഗലം ഒടുങ്ങാട്ട് കോളനിക്ക് സമീപം താമസിക്കുന്ന പ്രവാസിയായ ഉണ്ണികൃഷ്ണൻS/o ശ്രീധരൻ നായർ (Late),നന്നാട്ടുപുറത്ത് ഹൗസ്, കൃഷ്ണാലയം.പി.ഒ, ചാത്തങ്ങോട്ടുപുറം എന്നവർ താനൊരു പ്രവാസി ആണെന്നും, 2009 ല്‍ ഗൾഫിൽ പോകുന്നതിന് മുമ്പ് നാട്ടിൽ വീടിനോട് ചേർന്ന് ഒരു ചായക്കടയും, നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന ചെറിയ പലചരക്ക് കടയും നടത്തിവന്നിരുന്നതായും,ഗൾഫിൽ പോയ സമയത്ത് കച്ചവടം അമ്മയെ ഏൽപ്പിച്ചു എന്നും, എന്നാൽ അമ്മയുടെ അറിവില്ലായ്മ മൂലംനികുതിഭാരം ഒഴിവാക്കുന്നതിന് വേണ്ടി പ്രസ്തുത ലൈസൻസ് റദ്ദാക്കിയെന്നും, പിന്നീട് താൻ തിരിച്ചുവന്ന് കട നടത്തുവാൻ ലൈസൻസിനായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചപ്പോൾ ലൈസൻസ് അനുവദിച്ച് നല്കുവാന് തയ്യാറായില്ല എന്നും മറ്റു തൊഴിലുകൾ ചെയ്യാൻ കഴിയാത്ത അവസ്ഥ ആയതിനാലും തിരിച്ചു ഗൾഫിലേക്ക് പോകാൻ പറ്റാത്ത സാഹചര്യം ആയതിനാലും തൻറെ പഴയ കച്ചവടം തുടർന്നുകൊണ്ട്പോകുന്നതിന് പഞ്ചായത്ത് ലൈസൻസ് ലഭ്യമാക്കാനുള്ള നടപടികൾ ചെയ്തു തരണം എന്നും ആവശ്യപ്പെട്ടു കൊണ്ടാണ്ടിയാന് നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.ജില്ലാ അദാലത്തിൽ പ്രസ്തുത അപേക്ഷ ചർച്ച ചെയ്തു.2013ൽ ടാക്സ് റിവിഷൻ നടത്തിയപ്പോൾ വീടായി കണക്കുകൂട്ടി നിലവിലുണ്ടായിരുന്ന രണ്ട് നമ്പറുകൾ കൂട്ടിച്ചേർത്തതിനാലാണ് ടി പരാതി ഉണ്ടായത്.മുന്‍കാലങ്ങളില്‍ ലൈസൻസോട് കൂടി വ്യാപാരം നടത്തിയിരുന്നതിനാലും വിദേശത്ത് പോയ സാഹചര്യത്തിൽ ലൈസൻസ് മാത്രമാണ് നിർത്തൽ ചെയ്തിട്ടുള്ളത് എന്ന കാരണത്താലും പ്രസ്തുത കെട്ടിടത്തില്‍ വാണിജ്യ അടിസ്ഥാനത്തിൽ കച്ചവടം നടത്തി വന്ന റൂമിന് നമ്പർ നൽകി ലൈസന്‍സ് പുനസ്ഥാപിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനം കൈക്കൊണ്ടു.