LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rahnas.Nidiyodi,padiyur(p.o),iritty,kannur
Brief Description on Grievance:
പഴയകെട്ടിട നമ്പര് പുന:സ്ഥാപിച്ചുകിട്ടുന്നതിന്
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:01:21
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-21 13:26:32
ശ്രീ.കെ.വി.ശശിധരൻ, രഹനാസ്, പടിയൂർ ഗ്രാമ പഞ്ചായത്ത് നവകേരളസദസ്സ് മുൻപാകെ സമർപ്പിച്ച പരാതി പ്രകാരം ടിയാൻ പടിയൂർ ഗ്രാമ പഞ്ചായത്തിൽ തളിപ്പറമ്പ-ഇരിട്ടി സ്റ്റേറ്റ് ഹൈവേയ്ക്ക് സമീപം വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച വാണിജ്യ കെട്ടിടത്തിൻറെ നമ്പർ പുനഃ സ്ഥാപിച്ചു തരണമെന്ന് കാണിച്ചു അപേക്ഷ സമർപ്പിച്ചു. 2001 ൽ പണിത കെട്ടിടത്തിനു 2011 വരെ PGP 8 -857 A എന്ന നമ്പറും 2011 ലെ വാർഡ് വിഭജനത്തിനു ശേഷം PGP 9 -ൽ 471 എന്ന നമ്പറുമാണ് ഉണ്ടായിരുന്നത്. 2015 വരെ കെട്ടിട നികുതി അടയ്ക്കുന്നതിന് സാധിച്ചിരുന്നെങ്കിലും 2015 ൽ നികുതി ഒടുക്കുന്നതിനായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ ആ വർഷം മുതൽ 25 രൂപയിൽ കുറവുള്ള നികുതി ഒഴിവാക്കിയതായി അറിയിക്കുകയും തുടർന്നിങ്ങോട്ട് നികുതി ഒഴിവാകുകയും ചെയ്തു. ബാങ്ക് വായ്പ ലഭിക്കുന്നതിനായി 2021 ആഗസ്ത് മാസം മേൽ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സെർട്ടിഫിക്കറ്റിനായി ഗ്രാമ പഞ്ചായത്തിനെ സമീപിച്ചപ്പോൾ അങ്ങനെ ഒരു കെട്ടിടം നിലവിൽ ഇല്ലെന്നാണ് പരാതിക്കാരനെ അറിയിച്ചത്. എന്നാൽ, പഞ്ചായത്തിൻറെ ഔദ്യോഗിക രേഖകളിൽ പഴയ കെട്ടിടം നാലു മുറികൾ ഉള്ള വീട് ആയിരുന്നു എന്നും, പഴയ കെട്ടിട നമ്പർ പുനഃ സ്ഥാപിച്ചു കിട്ടില്ല എന്ന് ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ 2022 ഏപ്രിൽ മാസം നടന്ന പരാതി പരിഹാര അദാലത്തിന്റെ തീരുമാന പ്രകാരം 9 ൽ 188 /UA നമ്പർ അനുവദിക്കുകയും 2631 രൂപ നികുതി ഈടാക്കുകയും ചെയ്തു. പഞ്ചായത്ത് രേഖകളിൽ ഒന്നര സെൻറ് സ്ഥലത്തു (62 sqm) നാലു മുറികൾ ഉള്ള വീട് എന്ന് രേഖപ്പെടുത്തിയത് സാമാന്യ യുക്തിയ്ക്ക് നിരക്കാത്തത് ആണെന്നും പ്രസ്തുത സ്ഥലത്തു നേരത്തെ തന്നെ രണ്ടു മുറികൾ ഉള്ള വാണിജ്യ കെട്ടിടമാണ് നിലവിലുണ്ടായിരുന്നതെന്ന് പരാതിക്കാരൻ അറിയിച്ചു. സ്ഥല പരിശോധനയിൽ മേപ്പടി പ്ലോട്ടിൽ രണ്ടു മുറികൾ ഉള്ള ഒരു വാണിജ്യ കെട്ടിടം നിർമ്മിച്ചതായി കണ്ടു. ആയത് അടുത്ത കാലത്തു നിർമ്മിച്ചതാണെന്നും, പഞ്ചായത്ത് ഓവർസിയറുടെ 07/06/2022 റിപ്പോർട്ടിൽ സൂചിപ്പിച്ച ന്യൂനതകൾ ഉള്ളതായും ബോധ്യപ്പെട്ടു. മാത്രവുമല്ല, ടി പ്ലോട്ടിൽ നേരത്തെ ഉണ്ടായിരുന്നത് ഒരു വാണിജ്യ കെട്ടിടമായിരുന്നു എന്നതിന് യാതൊരു രേഖകളും (മുൻ വർഷങ്ങളിലെ ലൈസൻസുകളുടെ പകർപ്പ് മുതലായവ ) ഹാജരാക്കുവാൻ പരാതിക്കാരന് സാധിച്ചിട്ടില്ല. എന്നാൽ പഞ്ചായത്തിൻറെ 2001-02 അസ്സീമെന്റ് രജിസ്റ്റർ പ്രകാരം പടിയൂർ പഞ്ചായത്ത് 8 857 A നമ്പർ കെട്ടിടം കല്ല് , കട്ട , ഓട് നാലു മുറി വീട് എന്ന് വ്യക്തമായി രേഖപ്പെടുത്തി കാണുന്നു. ടി സാഹചര്യത്തിൽ നിലവിലുള്ള രേഖകൾ പ്രകാരം മാത്രമേ തീരുമാനം എടുക്കുവാൻ അദാലത്തിനു സാധിക്കുകയുള്ളൂ. 2015 മുതൽ 60 sqm വരെ ഉള്ള ഏക കുടുംബ വാസഗൃഹ കെട്ടിടങ്ങൾക് മാത്രമേ വസ്തു നികുതിയിൽ ഇളവ് നൽകിയിട്ടുള്ളൂ എന്നതും വക സ്ഥലത്തു ഒരു വാസ ഗൃഹമാണ് ഉണ്ടായിരുന്നത് എന്നതിന് തെളിവായി പരിഗണിക്കാവുന്നതാണ്. ടി സാഹചര്യത്തിൽ പരാതിക്കാരന്റെ അപേക്ഷ വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതിനാൽ നിരസിക്കുവാൻ തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-04-05 12:23:35
application rejected