LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthiyottil (Ho), Eravattur(PO)
Brief Description on Grievance:
Building Permit Fees reg
Receipt Number Received from Local Body:
Escalated made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 12:43:41
BPKZD41026000007 പേരാമ്പ്ര ഗ്രാമപഞ്ചയത്ത് സിദ്ദിഖ് ടി എന്നവരുടെ അപേക്ഷ പെര്‍മിറ്റ് അപേക്ഷയില്‍ പരിശോധന നടത്തി അനുവാദം നല്‍കുന്നതിന് മുന്‍പ് വീടിന്റെ തറ കെട്ടിയതിനാല്‍ റഗുലറൈസേഷന് ഫീസ് ചുമത്തിയെന്നും അത് ഒഴിവാക്കി നല്കുന്നതിനുമാണ് അപേക്ഷ സിദ്ദിഖ് എന്നവരുടെ താമസ ആവശ്യത്തിനുള്ള കെട്ടിടം നിര്‍മ്മിക്കാനുള്ള അനുമതി അപേക്ഷയില്‍ പരിശോധന നടത്തിയതില്‍ ബേസ്മെന്റ് നിര്‍മ്മാണം ആരംഭിച്ചതിനാല്‍ / നടത്തിയതിനാല്‍ കെ പി ബി ആര് 2019 ചട്ടം 92 അനുസരിച്ച് ആരംഭിച്ച/ നിര്‍മ്മിച്ച ഭാഗത്തിന് അതായത് താഴത്തെ നിലയ്ക്ക് കോമ്പൗണ്ടിംഗ് ഫീസും (144.56 ച .മീറ്ററിന് Rs.28912 രൂപയും) നിര്‍മ്മിക്കാനുള്ള (68.82 ച.മീറ്റിന് 6982 രൂപയും ) ഭാഗത്തിന് പെര്‍മിറ്റ് ഫീസുമാണ് ചുമത്തിയത് എന്ന് സെക്രട്ടറി അറിയിച്ചു. കെട്ടിട നിര്‍മ്മാണ അനുമതി നല്കുമ്പോള് തറ നിര്‍മ്മാണം തുടങ്ങിയതിനാല്‍ / അല്ലെങ്കില്‍ പ്രവൃത്തി ആരംഭിച്ചതിനാല്‍ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ സ്പഷ്ടീകരണത്തിനായി അയക്കുന്നതിന് പ്രസ്തുത അപേക്ഷ എസ്കലേറ്റ് ചെയ്യുന്നതിനായി തീരുമാനിച്ചു.
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-08 17:02:06
അനുമതി ലഭിക്കുന്നതിന് മുമ്പായി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു എന്നതിനാല്‍ ക്രമവല്‍ക്കരണ ഫീസും, പെര്‍മിറ്റ് ഫീസും അടവാക്കണമെന്ന സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിനെതിരെയാണ് അപേക്ഷ സമര്‍പ്പിച്ചത്. അനുവാദം നല്‍കുന്നതിന് മുന്‍പ് വീടിന്റെ തറ കെട്ടിയതിനാല്‍ റഗുലറൈസേഷന് ഫീസ് ചുമത്തിയെന്നും അത് ഒഴിവാക്കി നല്കുന്നതിനുമാണ് അപേക്ഷ. തറ കെട്ടിയിട്ടുണ്ടെങ്കിലും ചുമരും മേല്‍ക്കൂരയും നിര്‍മ്മിച്ചിട്ടില്ലാത്തതും, പ്ലാസ്റ്ററിംഗ് ഉള്‍പ്പെടെയുള്ള മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ലാത്തതുമാണ്. 2019 ലെ KPBR ചട്ടം 92 പ്രകാരം പ്രവൃത്തി ആരംഭിക്കുകയോ പൂര്‍ത്തീകരിക്കുകയോ അംഗീകൃത പ്ലാനില്‍ നിന്നും വ്യതിചലിച്ച് ആരംഭിക്കുകയോ ചെയ്താല്‍ കോമ്പൗണ്ടിംഗ് ഫീസിന് തുല്യമായ തുകയും ശേഷിക്കുന്ന നിര്‍മ്മിക്കാനുള്ള ഭാഗത്തിന് പെര്‍മിറ്റ് ഫീസും ഈടാക്കിക്കൊണ്ട് സെക്രട്ടറിക്ക് പ്രവൃത്തി തുടരുന്നതിന് അനുമതി നല്‍കാവുന്നതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ത്തിയാക്കിയ നിര്‍മ്മാണത്തിന്റെ ഘട്ടം പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍ തറ നിര്‍മ്മാണം മാത്രം പൂര്‍ത്തിയാക്കിയ പ്രവൃത്തിക്ക് പെര്‍മിറ്റ് ഫീസിന്റെ 2 ഇരട്ടി കോമ്പൗണ്ടിംഗ് ഫീസും ശേഷിക്കുന്ന നിര്‍മ്മിക്കാനുള്ള ഭാഗത്തിന് പെര്‍മിറ്റ് ഫീസും ഈടാക്കേണ്ടതായി വരുന്നുണ്ട്. ഇത് ഫലത്തില്‍ 3 ഇരട്ടി പെര്‍മിറ്റ് ഫീസിന് തുല്യമായ തുക വരുന്നതുമാണ്. ആയതിനാല്‍ പൂര്‍ത്തിയാക്കിയ നിര്‍മ്മാണത്തിന് ആനുപാതികമായി ക്രമവല്‍ക്കരണ ഫീസ് നിശ്ചയിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കുമെന്ന് അഭിപ്രായപ്പെടുന്നു. ചട്ടത്തില്‍ ഇത്തരത്തില്‍ വ്യവസ്ഥ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനായി സമര്‍പ്പിക്കുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 7
Updated on 2024-06-11 16:11:19
Please see the attachment
Attachment - State Final Advice: