LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Panayil Nethajipuram P. O. Santhigiri, Pothencode Thiruvananthapuram 695589
Brief Description on Grievance:
Applied for Building Permit on 03-09-2021. But rejected many times and documents submitted lastly on 03-10-2023. No reply from Pothencode Panchayath
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2023-12-24 22:04:21
ശ്രീ.എം.വിശ്വനാഥൻ നായരുടെ പരാതി പരിശോധിച്ചതിൽ അപേക്ഷകൻ 3/ 9 /2021ൽ സമർപ്പിച്ച പ്ലാനിലെ അളവുകൾ വില്ലേജ് സ്കെച്ചുമായി പൊരുത്തപ്പെടാത്തതിനാൽ പ്ലാൻ പുനസമർപ്പിക്കുന്നതിന് ശ്രീ വിശ്വനാഥൻ നായർക്ക് അറിയിപ്പ് നൽകിയിരുന്നുവെങ്കിലും ടിയാൻ രേഖകൾ ഹാജരാക്കാതെ കെട്ടിട നിർമ്മാണം ആരംഭിച്ചപ്പോൾ പഞ്ചായത്തിൽ നിന്നും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു എന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു.പ്രസ്തുത കെട്ടിട നിർമ്മാണം നടത്തിയിരിക്കുന്നത് സമീപമുള്ള ഒരു പൊതുവഴി കയ്യേറിയാണ് എന്ന് ആരോപിച്ചു കൊണ്ട് ശ്രീ. സോമൻ നായർ,ശ്രീ. പ്രേമരാജൻ എന്നിവർ പഞ്ചായത്ത് ഓഫീസിലും ബഹുതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണലിൽ OS 43/2022 നമ്പർ ആയി കേസ് ഫയൽ ചെയ്യുകയും ടി കേസിൻമേൽ 1/2/2023ല്‍ വന്ന വിധിന്യായം പ്രകാരം ആരോപിക്കപ്പെട്ട കയ്യേറ്റം സംബന്ധിച്ച് സെക്രട്ടറി പരിശോധിച്ചു ഉറപ്പാക്കേണ്ടതും പുറമ്പോക്ക് കൈയേറ്റം നടന്നിട്ടുണ്ടെങ്കിൽ ചട്ടപ്രകാരമുള്ള ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചു രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്നതിനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി കാണുന്നു. എന്നാൽ ടി കോടതി വിധി നാളിതുവരെയായി സെക്രട്ടറി നടപ്പിലാക്കിയിട്ടില്ല എന്നും. O2/ 10/ 2023ൽ ശ്രീ വിശ്വനാഥൻ നായർ പുനർ സമർപ്പിച്ച അപേക്ഷയിലും അപാകതകൾ ഉണ്ടെന്നും ടി അപാകതകൾ പരിഹരിക്കുന്നതിന് അറിയിപ്പ് നൽകിയിട്ടുണ്ടെനും സെക്രട്ടറി അറിയിച്ചു.കൂടാതെ ശ്രീ. വിശ്വനാഥൻ നായർ, ഇടവഴി കയറിയതുമായി ബന്ധപ്പെട്ട് ബഹു ഹൈക്കോടതി മുമ്പാകെ ശ്രീ. ശശിധരൻ നായർ എന്ന വ്യക്തി WP(C) 3661/2023 നമ്പർ ആയി മറ്റൊരു കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും 5/12 /2023 വന്ന ബഹു ഹൈക്കോടതിയുടെ വിധിന്യായം പ്രകാരം ബഹു എൽ. എസ്.ജി.ഡി ട്രൈബ്യൂണലിന്റെ നിർദ്ദേശം അടിയന്തരമായി നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശ്രീ വിശ്വനാഥൻ നായർ, കേസുമായി ബന്ധപ്പെട്ട മറ്റു കക്ഷികൾ എന്നിവരെ 28/ 12/2023 താൻ നേരിൽ കേൾക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട് എന്നും ആയതിനു ശേഷം അപേക്ഷകൻ സമർപ്പിച്ച ബിൽഡിംഗ് പ്ലാനും അനുബന്ധ രേഖകളും പരിശോധിച്ചു കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിന് വേണ്ട നിയമാനുസൃത നടപടി സ്വീകരിക്കുന്നതാണ് എന്ന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമിതി മുൻപാകെ അറിയിച്ചു .മേൽ സഹചാര്യത്തിൽ 28 /12/ 2023ൽ ബന്ധപ്പെട്ട കക്ഷികളെ നേരിൽ കേട്ട് പെർമിറ്റിനുള്ള അപേക്ഷ സൂക്ഷ്മ പരിശോധന നടത്തി 1 /1/2024 നകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ടി വിഷയം അടുത്ത സമിതിയോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-01-09 15:42:56
ശ്രീ.എം.വിശ്വനാഥന് നായര്‍ ഹാജരാക്കിയിട്ടുള്ള സര്‍വ്വേ സ്കെച്ചില്‍ ടിയാളിന്റെ വസ്തുവിന്റെ അതിര്‍ത്തികള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതും ആയത് പ്രകാരം പുറമ്പോക്ക് കയ്യേറ്റം ഇല്ലായെന്ന് സമിതിക്ക് ബോധ്യപ്പെട്ട സാഹച്യത്തില്‍ ശ്രീ.എം.വിശ്വാനാഥന് നായര്‍ ഹാജരാക്കിയിട്ടുള്ള കെട്ടിട നിര്‍മ്മാണ അനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് നിയമാനുസൃതമായ തുടര്‍നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. അപേക്ഷയിന്മേലുള്ള തുടര്‍നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-02 16:12:58
പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 01/02/2024-ലെ യോഗത്തില്‍ ഹാജരായിരുന്നു. അദാലത്ത് സമിതിയുടെ 04/01/2024-ലെ തീരുമാനം നം.2 പ്രകാരം ശ്രീ.വിശ്വനാഥന് നായര്‍ക്ക് 30/01/2024-ലെ 400244/BPRL01/GPO/2023/1225/(9) നമ്പര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ക്രമത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ടിയാന് പെര്‍മിറ്റ് ഫീസ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഒടുക്കുന്ന മുറയ്ക്ക് കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നതാണെന്നും സെക്രട്ടറി 01/02/2024-ലെ 400244/PTAL06/GPO/2024/6/(3) നമ്പര്‍ കത്തു പ്രകാരം അറിയിച്ചിട്ടുണ്ട്.