LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Dani Surendran (Bhalf of Dali Surendran) Janakeeyam, Vazhvelikonam, Kottukunnam P O Vamanapuram
Brief Description on Grievance:
2021 ഏപ്രിൽ 28 മുതൽ നെല്ലനാട് പഞ്ചായത്തിൽ നൽകി വരുന്ന പരാതി സംബന്ധിച്ച്. വാമനപുരം പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള ഒരു പ്രവാസിയാണ് ഞാൻ. മേൽപ്പടി രണ്ട് പഞ്ചായത്തുകളുടെയും നടുവിൽ കൂടിയാണ് ആസ്തി രേഖയിൽ എട്ടു മീറ്റർ വീതിയുള്ള മാവേലിനഗർ - വാഴ്വേലിക്കോണം - പരപ്പാറമുകൾ റോഡ് കടന്നു പോകുന്നത്. നെല്ലനാട് പഞ്ചായത്ത് ഒന്നാം വാർഡ് പരിധിയിൽ V.സുധീന്ദ്രൻ എന്ന വ്യക്തി റോഡിന്റെ യഥാർത്ഥ വീതിയായ 8 മീറ്റർ നിലനിർത്താതെ മതിൽ നിർമ്മാണം നടത്തുന്നതിനെതിരെ എതിർവശത്തുള്ള ഞാൻ നൽകിയ പരാതി നാളിതുവരെയായിട്ടും പഞ്ചായത്ത് തീർപ്പാക്കിയിട്ടില്ല എന്ന് മാത്രമല്ല മുൻ പഞ്ചായത്ത് സെക്രട്ടറി ബിജി ജോസഫിന്റെയും രാജേഷ്, സുജിത എന്നീ സ്റ്റാഫുകൾ പരാതികൾ നിലനിൽക്കവേ മതിൽ നിർമ്മാണം നടത്തുന്നതിനായി സമ്മതം നൽകി. ഞാൻ നൽകിയിരുന്ന പരാതിയിൽ ന്യായമായ രീതിയിൽ പരിഹരിക്കണമെന്നും അതിന് ഞാൻ തയ്യാറാണെന്നുള്ള വിവരവും പരാതികളിൽ പറയുന്നുണ്ടായിരുന്നു. അന്നുമുതൽ ഇന്നുവരെ നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട പഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ളത്. അതിൽ ഓരോരോ കാരണങ്ങൾ പറഞ്ഞ് പഞ്ചായത്ത് ഉദ്യോഗസ്ഥർ നീട്ടികൊണ്ട് പോവുകയും, അപമാനിക്കുകയാണ്. വിഷയം പരിഹരിക്കുന്നതിന് വേണ്ട യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. തന്മൂലം വാമനപുരം പഞ്ചായത്ത് പരിധിയിലെ എന്റെ വസ്തുവിൽ എനിക്ക് ചുറ്റിൽ മതിൽ നിർമ്മാണത്തിന് അനുമതി കിട്ടിയെങ്കിലും മതിൽ നിർമ്മാണം നടത്തുവാൻ സാധിക്കുന്നില്ല. 2023 ഓഗസ്റ്റിൽ നാട്ടിൽ വന്ന ഞാൻ പഞ്ചായത്ത് ഡയറക്ടർക്ക് പരാതി നൽകി ജോയിൻ ഡയറക്ടർ വഴി IVO ഉദ്യോഗസ്ഥർ ഇടപെട്ടെങ്കിലും പഞ്ചായത്ത് അധികാരികൾക്ക് യാതൊരു അനക്കവും ഇല്ല. രണ്ടര വർഷമായി നിലനിൽക്കുന്ന ഈ പരാതിയിൽ തീർപ്പുണ്ടാക്കുവാൻ എന്തെങ്കിലും സാധ്യത നിലനിൽക്കുന്നുണ്ടോ?
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 06:41:04
പരാതിയിൽ ഉന്നയിച്ചിട്ടുള്ള വിഷയത്തിൻമ്മേൽ പ്രത്യേകമായി നേരത്തെത്തന്നെ നടപടി സ്വീകരിച്ചുവരുന്നതിനാൽ adalat സമിതി പരിഗണിക്കേണ്ടതില്ല എന്ന് വിലയിരുത്തി പരാതി തീർപ്പാക്കി
Final Advice Verification made by TVPM2 Sub District
Updated by രമേഷ്.കെ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-15 18:18:39
തീർപ്പാക്കി