LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o subair Kuniyil house Nadapuram po
Brief Description on Grievance:
ത്രിതല പഞ്ചായത്ത് അദാലത്ത് മുമ്പാകെ ജംഷിയ W/o സുബൈർ ചെരിഞ്ഞി താഴെ കുനിയിൽ പോസ്റ്റ് നാദാപുരം 9526186305. വിഷയം:- വീടിന് നമ്പർ അനുവദിക്കാത്തത് സംബന്ധിച്ച് . സാർ , നാദാപുരം ഗ്രാമപഞ്ചായത്ത് വാർഡ് 16 ൽ നാദാപുരം വില്ലേജ് 32/2 സർവ്വേ നമ്പറിൽ No:A2-4490/14 തിയ്യതി 01-10-2014 ൽ ഞങ്ങൾക്ക് വീട് നിർമ്മാണത്തിന് പഞ്ചായത്ത് നിർമ്മാണ അനുമതി അനുവദിച്ചിരുന്നു. 30-09-2024 വരെ നിലവിൽ പെർമ്മിറ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുകയും 18692023 നമ്പറായി കംപ്ലീഷൻ പ്ലാൻ പഞ്ചായത്തിൽ സമർപ്പിക്കുകയും 1975 ലെ കേരള കെട്ടിട നികുതി ആക്ട് പ്രകാരം 12480 രൂപ നികുതി ചുമത്തുകയും ചെയ്തതിന് ശേഷം ആധാരത്തിൽ ഭൂമിയുടെ തരം നഞ്ച എന്ന കാരണം പറഞ്ഞ് പഞ്ചായത്ത് നമ്പർ അനുവദിക്കുന്നില്ല. നാദാപുരം വില്ലേജ് 32/2 സർവ്വേ നമ്പറിൽ 1962 വർഷമാണ് ഞങ്ങളുടെ തറവാട് വീട് നിർമ്മിച്ചത്, മാത്രമല്ല ടി സർവ്വേ നമ്പറിൽ തന്നെ ഞങ്ങളുടെ വീടിന്റെ താെട്ടടുത്ത് തന്നെ എന്റെ ഭർത്താവിന്റെ ജേഷ്ഠൻ ഞങ്ങൾ വീടിന്റെ പെർമ്മിറ്റ് എടുക്കുന്നതിന് മുമ്പ് തന്നെ വീട് നിർമ്മിക്കുകയും പഞ്ചായത്ത് നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ തറവാട് വീട് ഉൾപ്പെടെ ടി വസ്തുവിൽ മൂന്ന് വീടുകൾ നിലവിലുണ്ട്. നാദാപുരം വില്ലേജ് ഓഫീസറുടെ നമ്പർ 692/23 തിയ്യതി 01-10-2023 ലെ സാക്ഷ്യപത്ര പ്രകാരം ടി വസ്തു ഡാറ്റാബാങ്കിൽ ഉൾപ്പെടുന്നതല്ല. 2014 ൽ വീട് നിർമ്മാണ അനുമതി അനുവദിക്കുമ്പോഴോ മൂന്ന് വർഷം ഇടവിട്ട് നിർമ്മാണ അനുമതി റിനീവൽ ചെയ്യുമ്പോഴോ പഞ്ചായത്ത് ഭൂമിയുടെ തരം മാറ്റണമെന്ന് അറിയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. നിർമ്മാണം പൂർത്തീകരിച്ച് കംപ്ലീഷൻ പ്ലാൻ സമർപ്പിച്ച വേളയിൽ ഭൂമിയുടെ തരം മാറ്റാൻ ആവശ്യപ്പെടുന്നത് നീതിക്ക് നിരക്കാത്തതാണ്. ആയതിനാൽ വളരെയധികം കഷ്ടപാടും പ്രയാസവും സഹിച്ച് 10 വർഷമെടുത്തു നിർമ്മിച്ച ഞങ്ങളുടെ വീടിന് നമ്പർ അനുവദിച്ചു തരാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ, ജംഷിയ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 15
Updated on 2023-12-14 00:54:54
നാദാപുരം ഗ്രാമ പഞ്ചായത്തില്‍ 14 ാം വാര്‍ഡില്‍ RS 32/2 ല്‍ സുബൈര്‍, ചെരിഞ്ഞ് താഴെകുനിയില്‍ എന്നയാളുടെ സ്ഥലത്ത് വീട് നിര്‍മ്മാണത്തിനായി 01.10.14 ല്‍ പഞ്ചായത്തില്‍ നിന്ന് പെര്‍മിറ്റ് ലഭിക്കുകയും, 2024 വരെ പെര്‍മിറ്റ് കാലാവധി പുതുക്കി ലഭിക്കുകയും ചെയ്തെങ്കിലും കെട്ടിട നമ്പറിനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സ്ഥലം നഞ്ചയാണ് എന്ന കാരണത്താല്‍ പഞ്ചായത്ത് നമ്പര്‍ അനുവദിക്കുന്നില്ല എന്നാണ് പരാതി. പരാതിക്കാരിക്ക് വേണ്ടി ഹാജരായ ഭര്‍തൃ പിതാവ് പഞ്ചായത്ത് അനുവദിച്ച ബില്‍ഡിംഗ് പെര്‍മിറ്റ് സമിതി മുമ്പാകെ ഹാജരാക്കി. ആയതു പ്രകാരം 2017 ല്‍ കാലാവധി കഴിയുന്ന പെര്‍മിറ്റ് 2024 വരെ ദീര്‍ഘിപ്പിച്ച് നല്‍കിയതായി പെര്‍മിറ്റില്‍ രേഖപ്പെടുത്തി സെക്രട്ടറി സാക്ഷ്യപ്പെടുത്തി നല്‍കിയതായി കാണുന്നു. എന്നാല്‍ ഒക്യൂപന്‍സി അനുവദിക്കുന്നതിന് നല്കിയ അപേക്ഷയില്‍ യാതൊരു മറുപടിയും പഞ്ചായത്ത് നല്‍കിയില്ല എന്നും സ്ഥലം നഞ്ചയായത് കാരണം കെട്ടിട നമ്പര്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് വാക്കാല്‍ അറിയിച്ച് എന്നുമാണ് പരാതിക്കാരിക്ക് വേണ്ടി ഹാജരായ ആള് വിശദീകരിച്ചത്. അദാലത്ത് മുമ്പാകെ ഹാജരായി വിശദീകരണം നല്കാന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫയല്‍ ലഭ്യമായില്ല എന്ന കാരണത്താല്‍ റിപ്പോര്‍ട്ട് നല്കാന് സാവകാശം വേണമെന്ന് സെക്രട്ടറി അറിയിച്ചു. ഇത് സംബന്ധിച്ച് ILGMS സോഫ്റ്റ് വെയറില്‍ ലഭ്യമായ ഫയല്‍ പരിശോേധിച്ചതില് 2014 ല്‍ നിലവിലുണ്ടായിരുന്ന നഞ്ച ഭൂമിയില്‍ പെര്‍മിറ്റ് അനുവദിക്കാനുളള പ്രത്യേക കമ്മറ്റിയുടെ അധികാരം ഉപയോഗിച്ച് നല്‍കിയതാണെന്നും എന്നാല്‍ അംഗീകൃത പ്ലാനില്‍ അധികരിച്ച് നിര്‍മ്മാണം നടത്തിയതിനാല്‍ കെട്ടിട നമ്പര്‍ നല്‍കാനോ, പെര്‍മിറ്റ് പുതുക്കി നല്‍കാനോ ആവില്ലെന്ന് സെക്രട്ടറി തീരുമാനം എടുത്തതായി കാണുന്നു. അതേ സമയം പരാതിക്കാര്‍ ഹാജരാക്കിയ പെര്‍മിറ്റില്‍ 2024 വരെ പെര്‍മിറ്റ് പുതുക്കി നല്‍കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫയല്‍ പരിശോധനയും, വിശദമായ അന്വേഷണവും ആവശ്യമായതിനാല്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി വെക്കാന്‍ തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2024-01-25 13:56:47
മേല്‍ പരാതി 12.12.2023 ല്‍ ചേര്‍ന്ന സമിതി യോഗത്തില്‍ പരിഗണിച്ചതും വിശദമായ പരിശോധനക്കായി മാറ്റി വെച്ചതും ആണ്. ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ 01.10.2014 ല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലത്ത് വാസഗൃഹങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണനുമതി നല്കാന് അധികാരമുളള സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുളള പ്രത്യേക കമ്മറ്റി (നഞ്ചകമ്മറ്റി) യുടെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പെര്‍മിറ്റ് അനുവദിച്ചതാണെന്നും ആയത് 2024 വരെ പുതുക്കി നല്‍കിയിട്ടുളളതാണെന്നും ഇപ്പോഴും പെര്‍മിറ്റിന്റെ കാലാവധി അവസാനിച്ചിട്ടില്ല എന്നും ബേധ്യപ്പെട്ടു. പെര്‍മിറ്റ് അനുവദിക്കുകയും 10 വര്‍ഷത്തേക്ക് പുതുക്കി നല്‍കിയതിന് ശേഷം കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചപ്പോള്‍ ഒക്യുപന്‍സി നല്കാന് ആവില്ല എന്ന നിലപാട് സ്വീകരിച്ചതിന് സെക്രട്ടറി ബോധിപ്പിക്കുന്ന ന്യായം 2014 ല്‍ പെര്‍മിറ്റ് അനുവദിച്ചതിനേക്കാള്‍ ബില്‍ഡിംഗ് ഏരിയ കൂട്ടിയിട്ടുണ്ട് എന്നും നഞ്ച കമ്മറ്റി ഇപ്പോള്‍ നിലവിലില്ലാത്തതിനാല്‍ അധികമായി എടുത്ത ഏരിയ ഇപ്പോള്‍ റഗുലറൈസ് ചെയ്യാന്‍ കഴിയുകയില്ല എന്നും ആണ്. സെക്രട്ടറിയുടെ ഈ വാദം നിയമപരമായി ശരിയല്ല എന്ന് സമിതി നിരീക്ഷിച്ചു. പ്രസ്തുത കമ്മറ്റിക്ക് ആ സമയത്ത് 300 ചതുരശ്ര മീറ്റര്‍ വരെയുളള വാസ ഗൃഹങ്ങള്‍ക്ക് അനുമതി നല്കാന് അധികാരമുണ്ടായിരുന്നു. അന്ന് കെട്ടിടത്തിന് 267.87 ചതുരശ്ര മീറ്റര്‍ ആയിരുന്നു ഏരിയ ഉണ്ടായിരുന്നത്. ഇപ്പോള്‍ പഞ്ചായത്ത് ചൂണ്ടികാണിച്ച അധിക നിര്‍മ്മാണം കണക്കിലെടുത്താലും അന്ന് കമ്മറ്റിക്ക് നല്കാവുന്ന 300 ചതുരശ്ര മീറ്ററിനേക്കാള്‍ കുറവ് മാത്രമേ വരികയുളളൂ എന്നും സമിതിക്ക് ബോധ്യപ്പെട്ടു. അതായത് പെര്‍മിറ്റ് നല്കിയ അവസരത്തില്‍ തന്നെ ഇപ്പോഴുളള ഏരിയക്ക് പെര്‍മിറ്റ് നല്‍കാനുളള അധികാരം അന്ന് നിലവിലുണ്ടായിരുന്ന കമ്മറ്റിക്ക് ഉണ്ടായിരുന്നു. ആയത് കൊണ്ട് തന്നെ ഇപ്പോഴുണ്ടായിരിക്കുന്ന അധിക നിര്‍മ്മാണത്തിന് ഇന്നത്തെ നിരക്കില്‍ ബാധകമായ റഗുലറൈസേഷന് ഫീസ് ഈടാക്കി കൊണ്ട് അധിക നിര്‍മ്മാണം റഗുലറൈസ് ചെയ്യുന്നതിനും, കെട്ടിടത്തിന് ഒക്യുപന്‍സി അനുവദിക്കുന്നതിനും യാതൊരു തടസ്സവും ഇല്ലാത്തതാണ്.എന്നാല്‍ പെര്‍മിറ്റ് പുതുക്കി നല്കിയപ്പോള് നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ സെക്രട്ടറിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും സമിതി വിലയിരുത്തി. 2014 ല്‍ അനുവദിച്ച പെര്‍മിറ്റിന്റെ കാലാവധി 2017 ല്‍ അവസാനിക്കുകയും അപ്പോള്‍ 50 % ഫീസ് ഈടാക്കി 2019 വരെ പുതുക്കുകയും ചെയ്യേണ്ടതായിരുന്നു. അതിനു ശേഷം 2019 ല്‍ വീണ്ടും പുതുക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ പെര്‍മിറ്റ് ഫീസിന്റെ 50 % വീതം രണ്ട് പ്രാവശ്യമായി പഞ്ചായത്തിന് ഫീസ് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ 2022 ല്‍ മാത്രമാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. ഒരു പ്രാവശ്യം മാത്രമേ പെര്‍മിറ്റ് ഫീസ് ഈടാക്കിയിട്ടുളളൂ. ഈ ഇനത്തില്‍ പഞ്ചായത്തിന് നഷ്ടം വന്ന 50 % പെര്‍മിറ്റ് ഫീസ് തുക കൂടി അപേക്ഷകനില്‍ നിന്നും ഈടാക്കേണ്ടതാണെന്നും സമിതി വിലയിരുത്തുന്നു. കൂടാതെ 2022 ല്‍ പെര്‍മിറ്റ് പുതുക്കി നല്കുമ്പോള് തന്നെ അധിക നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടെങ്കിലും ആയത് കണക്കിലെടുത്ത് പുതുക്കി നല്‍കുകയും പിന്നീട് ഒക്യുപന്‍സി അപേക്ഷ ലഭിച്ചപ്പോള്‍ അടിസ്ഥാനരഹിതമായ തടസ്സ വാദം ഉന്നയിക്കുകയും ചെയ്തതിലൂടെ സെക്രട്ടറിക്ക് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച്ച് സംഭവിച്ചതായും വിലയിരുത്തുന്നു. മേല്‍ സാഹചര്യത്തില്‍ അധിക നിര്‍മ്മാണത്തിന് ഫീസ് ഈടാക്കി കൊണ്ട് ക്രമവല്‍ക്കരണം നടത്തുന്നതിനും, പെര്‍മിറ്റ് പുതുക്കി നല്കിയപ്പോള് ഈടാക്കിയ ഫീസ് ഇനത്തില്‍ പഞ്ചായത്തിന് നഷ്ടം വന്ന 50 % പെര്‍മിറ്റ് ഫീസ് ഈടാക്കുന്നതിനും നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി കൊണ്ട് പരാതി തീര്‍പ്പാക്കി. ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-30 12:24:37
അദാലത്ത് നിര്‍ദ്ദേശാനുസരണം പരാതിക്കാരിയുടെ വീടിന് നമ്പര്‍ അനുവദിച്ചതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു, ആയതിനാല്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.