LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GOURINANDANAM, PERINGAMMALA, KALLIYOOR P O
Brief Description on Grievance:
Unauthorised Building Construction Reg -- വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ വാർഡിലുള്ള ആത്മബോധിനി N.S.S കരയോഗം 584-ാം വക നാഗർ ക്ഷേത്രത്തിന്റെ സമീപമുള്ള ഭഗവതി ക്ഷേത്രത്തിൽ ഒരു സദ്യാലയത്തിന്റെ പണി അനധികൃതമായി പഞ്ചായത്തിന്റെ പെർമിറ്റോ പ്ലാനോ ഇല്ലാതെ നടക്കുന്നു എന്ന വിവരം ഞാൻ 29/11/ 2023 - ൽ രേഖാമൂലം ( ഫയൽ നമ്പർ :400264/GGDC11/GPO/2023/6897) സമർപ്പിക്കുകയുണ്ടായി. എന്നാൽ ഇതിനു ശേഷവും ധ്രുതഗതിയിൽ പണി നടക്കുന്ന കാര്യം പഞ്ചായത്ത് സെക്രട്ടറിയെ പല തവണ അറിയിച്ചു. എങ്കിലും ഇതിനെതിരെ ഒരു നടപടിയും ഉണ്ടായതായി കണ്ടില്ല. എന്നു മാത്രമല്ല ഞാൻ ആവശ്യപ്പെട്ടിട്ടും ഈ പരാതിയിൽ മേൽ ഒരു മറുപടി ഇതുവരെയും എനിക്ക് തന്നിട്ടില്ല.
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2023-12-26 19:23:42
വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉള്ള ആത്മബോധിനി എൻ.എസ്.എസ് കരയോഗം 584 വക നാഗർ ക്ഷേത്രത്തിന്റെ സമീപമുള്ള ഭഗവതി ക്ഷേത്രത്തിന്റെ വക ഒരു സദ്യാലയത്തിന്റെ അനധികൃത നിർമ്മാണം നടക്കുന്നതായും പഞ്ചായത്തിൽ ഇതു സംബന്ധിച്ച പരാതി നൽകുകയും സെക്രട്ടറിയെ നേരിൽ പലതവണ കണ്ടു പരാതി ബോധിപ്പിച്ചിരുന്നുവെന്നും എന്നാൽ സെക്രട്ടറി ഒരു നടപടിയും സ്വീകരിച്ചില്ല എന്ന ശ്രീ.വി. കെ. ഉണ്ണികൃഷ്ണന്റെ പരാതി പരിശോധിച്ചതിൽ 8/12/2023ൽ അനധികൃത കെട്ടിട നിർമ്മാണം നിർത്തി വയ്ക്കുന്നതിനും നിയമാനുസൃതമായ കെട്ടിട നിർമ്മാണ അനുമതിയോടു കൂടി മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യാൻ പാടുള്ളൂ എന്ന് ക്ഷേത്ര അധികാരികളെ അറിയിച്ചു കൊണ്ടുള്ള സ്റ്റോപ്പ് മെമ്മോ വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയിട്ടുള്ളതായി കാണുന്നു.7/12/ 2023 നു ആത്മ ബോധിനി കരയോഗം പ്രസിഡന്റ് കെട്ടിട നിർമ്മാണ പെർമിറ്റിനായുള്ള അപേക്ഷ നൽകിയിട്ടുണ്ട് എന്ന് സെക്രട്ടറി യോഗത്തിൽ അറിയിച്ചു. മേൽ സാഹചര്യത്തിൽ കെട്ടിട നിർമ്മാണ അനുമതിക്കാനുള്ള അപേക്ഷ പരിശോധിച്ചു നടപടി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമലപ്പെടുത്തി 19/12/2023 ലെ യോഗത്തിൽ തീരുമാനിച്ചു. ടി വിഷയം അടുത്ത അദാലത്ത് സമിതി യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-01-08 15:07:35
ആത്മബോധിനി എന്‍.എസ്.എസ്. കരയോഗം വക സദ്യാലയത്തിന്റെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച പരാതിയില്‍ 07/12/2023-ല്‍ ആത്മബോധിനി കരയോഗം പ്രസിഡന്റ് നല്കിയ കെട്ടിട നിര്‍മ്മാണ അനുമതിക്കുള്ള അപേക്ഷ പരിശോധിച്ച് കെട്ടിടനിര്‍മ്മാണ അനുമതി നല്‍കിയിട്ടുണ്ട് എന്ന് സെക്രട്ടറി യോഗത്തില്‍ അറിയിച്ചു. കെട്ടിട നിര്‍മ്മാണാനുമതി നമ്പരും തീയതിയും റിപ്പോര്‍ട്ട് ചെയ്യുന്നതിന് 04/01/2024-ലെ യോഗത്തില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-01-10 20:36:15
Building Permit Number:A6-BA (431871 )/2023 Dated 27/12/2023 issued to Athmabodhini N.S.S Karayogam President from Venganoor Gramapanchayat.