LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANAPPARAKKAL HOUSE KANTHAPURAM UNNIKULAM P O KOZHIKODE PIN - 673574
Brief Description on Grievance:
കോഴിക്കോട് ജില്ല, താമരശ്ശേരി താലൂക്ക് , ഉണ്ണികുളം വില്ലേജ് ,രാജഗിരി , റി.സ . 7 / 35 ൽ പെട്ട സ്ഥലത്തു ബിൽഡിംഗ് നിർമിക്കുന്നതിനുവേണ്ടിയുള്ള പെർമിറ്റ് നമ്പർ :ആ A 2 -BA(122601)2018 dt-20/04/2018 പ്രകാരം ബിൽഡിംഗ് നമ്പർ അനുവദിക്കുന്നതിന് വേണ്ടി അപേക്ഷ നൽകിയെങ്കിലും അത് ലഭിക്കാതെ വന്നു . ആയതിനാൽ മേൽ സൂചിപ്പിച്ചിട്ടുള്ള കെട്ടിടത്തിന്റെ നമ്പർ നൽകുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 37
Updated on 2024-10-22 12:34:23
ശ്രീ.മുഹമ്മദ് ഇസ്മയില്‍ മക്കി സമര്‍പ്പിച്ച പരാതിയില്‍ A2-BA(122601)2018 തിയ്യതി 20.04.2018 പ്രകാരം കെട്ടിട നിര്‍മ്മാണനുമതി ലഭിച്ചതായും, ആയതില്‍ കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്നുമാണ് പരാതി. പരാതിക്കാരനെ ഫോണിലൂടെ കേട്ടതില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കാലാവധി ദീര്‍ഘിപ്പിച്ച് ലഭിക്കേണ്ടതായിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് സിവില്‍ കേസുകള്‍ നിലവിലുളളതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുകയാണെന് അറിയിച്ചു. ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ ബഹു.ഹൈക്കോടതി വിഷയവുമായി ബന്ധപ്പെട്ട WP(C)10610/18 നമ്പര്‍ കേസില്‍ 17.05.18 ല്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും ആയത് നടപ്പിലാക്കാത്തതിനാല്‍ ബഹു.ഹൈക്കോടതിയില്‍ Contempt case (സിവില്‍) NO. 1039/18 പ്രകാരം കേസ് ഫയല്‍ ചെയ്യുകയും, 05.11.2018 ല്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. മേല്‍ പറഞ്ഞ കോടതി നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് 17.05.18,15.11.18 തിയ്യതികളില്‍ A2/3398/18 നമ്പറായി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആയത് ബഹു.ഹൈക്കോടതിയുടെ നിര്‍ദ്ദേശം പൂര്‍ണ്ണമായി പാലിച്ചിട്ടുളളതല്ലെന്ന് കാണുന്നു.ആയതിനാല്‍ വിഷയം സംബന്ധിച്ച് കോടതി നിര്‍ദ്ദേശത്തിനനുസൃതമായി 15 ദിവസത്തിനകം തീര്‍പ്പാക്കി അദാലത്തില്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശിക്കുന്നു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 38
Updated on 2024-12-23 12:03:08
നിർദ്ദേശാനുസരണം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ,പരാതിക്കാരനായ ശ്രീ മുഹമ്മദ് ഇസ്മായിൽ മക്കി സമർപ്പിച്ച ഡോക്കറ്റ് നമ്പർ-BPKZ51033000016,ഡോക്കറ്റ് നമ്പർ-BPKZD 51033000017 പ്രകാരമുള്ള പരാതി തീർപ്പ് കൽപ്പിച്ച് ഉത്തരവ് സമർപ്പിച്ചിട്ടുണ്ട്. 10/12/2024 തിയ്യതിയിൽ ഉണ്ണികുളം ഗ്രാമ പഞ്ചായത്തിലെ മേൽ പരാതിയിൽ ഉൾപ്പെട്ട സ്ഥലം പരിശോധന നടത്തുകയും തദവസരത്തിൽ സന്നിഹിതനായിരുന്ന പരാതിക്കാരനോട് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ബഹു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണലിന്റെ തീർപ്പ് സംബന്ധിച്ച് ബോധ്യപ്പെടുത്തുകയും തുടർനടപടികൾ കോടതിയുടെ നിർദ്ദേശാനുസരണം സ്വീകരിക്കേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫയൽ തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 39
Updated on 2025-01-27 14:43:23
പരാതി തീർപ്പാക്കി