LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രീ.വിൽസന്റ്.കെ , സൌമൃഭവൻ, ചീനിവിള കാഞ്ഞിരംകുളം പി.ഒ
Brief Description on Grievance:
കാഞ്ഞിരംക്കുളം പഞ്ചായത്തിൽ ശ്രീ.വിൽസന്റ്.കെ , സൌമൃഭവൻ, ചീനിവിള കാഞ്ഞിരംകുളം പി.ഒ എന്ന വൃക്തിയുടെ കാഞ്ഞിരംകുളം ജംഗ്ഷനിൽ നെയ്യാറ്റിൻകര റോഡിൽ മാർജിൻ ഫീ സൂപ്പർ മാർക്കറ്റിനടുത്തായി ടിയാന്റെ സ്വന്തം സ്ഥലത്ത് ഒരു കെട്ടിടം പണി ചെയ്യുന്നതിലേയ്ക്കായി ആവശൃമായ രേഖകൾ ഉൾപ്പെടെ കാഞ്ഞിരംകുളം പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നുതായും . ഇപ്പോൾ ഒരു വർഷം കഴിഞ്ഞുവെന്നും ടിയാന്റെ കെട്ടിടം അടുത്ത വസ്തുവിൻ്റെ അതിരു ചേർത്ത് ചെയ്യാൻ സമ്മതമാണെന്നുള്ള അടുത്ത വസ്താവിൻ്റെ ഉടമയായ ശാന്തകുമാരിയുടെസമ്മതപത്രത്തിൻ്റെ പകർപ്പും അതോടൊപ്പം ഉള്ളടക്കം ചെയ്തിരുന്നു. . ഈ സമ്മതപത്രം തയ്യാറാക്കിയ സമയത്തു തന്നെ സമ്മതപത്രം തന്ന വ്യക്തി എൻ്റെ വസ്തുവിൻ്റെ അതിരു ചേർത്ത് കെട്ടിടം പണി ചെയ്തിട്ടുള്ളതാണ്. എന്നാൽ എനിക്ക് അന്ന് സാമ്പത്തിക ശേഷി തീരെ ഇല്ലാതിരുന്നതിനാൽ അന്ന് കെട്ടിടം പണിയാൽ എനിക്ക് സാധിച്ചിരുന്നില്ലായെന്നും ഇപ്പോഴും ടിയാളുടെ കെട്ടിടത്തിൻ്റെ ചുമര് എൻ്റെ വസ്ത്തുവിൻറെ അതിര് ചേർത്ത് തന്നെയാണ് നിർമ്മിച്ചിരിക്കുന്നതെന്നും മനസാക്ഷിയ്ക്ക് വിരുദ്ധവും മനുഷ്യാവകാശത്തിന് എതിരെയും നീതിയ്ക്ക് എതിരെയുമുള്ള ഇത്തരം പ്രവർത്തനത്തിനെതിരെ ദയവു ചെയ്ത് മാനുഷിക പരിഗണനയും നീതിയും ന്യായവും നടപ്പിലാക്കി തരണമെന്നും സമക്ഷത്തിൽ നിന്നും ദയവുണ്ടായി ഇതിനു വേണ്ടിയുള്ള തുടർ - നടപടികൾ സ്വീകരിച്ച് എനിക്ക് നിലവിലുള്ള സമ്മതപത്ര പ്രകാരം കെട്ടിടം അതിര് ചേർത്ത് നിർമ്മിക്കാനുള്ള അനുമതി, പഴയ അപേക്ഷ നിലനിറുത്തി തന്നെ അനുവദിച്ച് നൽകണമെന്ന് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2023-12-24 22:29:17
കെട്ടിട നിർമ്മാണ അനുമതിക്കായുള്ള ശ്രീ.കെ. വിൽസന്റ് സമർപ്പിച്ച പരാതി പരിശോധിച്ചതിൽ ടിയാൻ 117.18m2 എക്സ്റ്റൻഷൻ പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുള്ള തൊട്ടടുത്ത വസ്തു ഉടമയായ ശ്രീമതി ശാന്തകുമാരി 24/6/1996 ൽ നൽകിയ കൺസന്റ് 27 വർഷം പഴക്കമുള്ളതായി കാണുന്നു.തന്റെ അതിരിനോട് ചേർന്ന് പരാതിക്കാരൻ കെട്ടിടം പണിയുന്നതിന് നിലവിൽ തനിക് സമ്മതമല്ല എന്നും ഈ സമ്മതപത്രം പ്രകാരം ഇരുകക്ഷികളും വർഷങ്ങൾക്കു മുമ്പ് കെട്ടിടനിർമ്മാണം നടത്തിയിട്ടുള്ളതാണെന്നും ശ്രീമതി.ശാന്തകുമാരി രേഖാമൂലം അറിയിച്ചിട്ടുള്ളതായി സെക്രട്ടറി യോഗത്തിൽ അറിയിച്ചു. കൺസന്റ് രേഖയുടെ ഒറിജിനൽ അപേക്ഷകനിൽ നിന്ന് ലഭ്യമാക്കി ആയതിന്റെ ആധികാര്യത പരിശോധിക്കുന്നതിനും കൺസന്റ് തീയതിക്ക് ശേഷമാണോ ശ്രീമതി ശാന്തകുമാരിയും ശ്രീ. വിൽസന്റെ റും കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത് എന്ന് പരിശോധിക്കുന്നതിനും ശ്രീമതി. ശാന്തകുമാരി അനധികൃത നിർമ്മാണം നടത്തിയിട്ടുള്ളതായുള്ള ശ്രീ.വിൽ സ്റന്റെ പരാതിയിൽ ഫീൽഡ് പരിശോധന ഉൾപ്പെടെ നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.ടി വിഷയം അടുത്ത സമിതി യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-01-09 15:43:28
പരാതിക്കാരനായ ശ്രീ.വില്‍സെന്റിന്റെയും എതിര്‍കക്ഷിയായ ശ്രീമതി ശാന്തകുമാരിയുടെയും വാദങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ശ്രീമതി ശാന്തകുമാരി തന്റെ വസ്തുവിന്റെ അതിരിനോട് ചേര്‍ന്ന് കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് ശ്രീ.വില്സെന്റിന് നല്കിയ 26/03/1996-ലെ സമ്മതപത്രം (ഒര്‍ജിനല്‍) പരിഗണിച്ച് ശ്രീ.വില്‍സെന്റ് നല്കിയ കെട്ടിട നിര്മ്മാണാനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് നിയമാനുസൃതമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ശ്രീമതി ശാന്തകുമാരിയുടെ ആശങ്കകള്‍ പരിഗണിച്ച് ശ്രീ.വില്‍സെന്റ് തന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശ്രീമതി ശാന്തകുമാരിയുടെ വസ്തുവിനോ കെട്ടിടത്തിനോ കേടുപാടുകള്‍ സംഭവിക്കുന്ന പക്ഷം ആയത് ശ്രീ.വില്സെന്റിന്റെ സ്വന്തം ചെലവില്‍ നന്നാക്കുന്നതാണെന്നും ശ്രീ.വില്‍സെന്റ് അതിരിനോട് ചേര്‍ന്ന് ശ്രീമതി ശാന്തകുമാരിക്ക് ഭാവിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് തനിക്ക് പരിപൂര്‍ണ്ണ സമ്മതമാണെന്നുള്ള പുതിയ സമ്മതപത്രം ശ്രീമതി ശാന്തകുമാരിക്ക് നല്‍കുന്നതിന് ശ്രീ.വില്സെന്റിനോട് നിര്‍ദ്ദേശിച്ചും അപ്രകാരമുള്ള സമ്മതപത്രം ശ്രീ.വില്‍സെന്റ് എതിര്‍കക്ഷിക്ക് നല്കി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം ശ്രീ.വില്സെന്റിന്റെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായുള്ള അപേക്ഷയിന്മേല് തുടര്‍നടപടി സ്വീകരിക്കുന്നതിനും സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു. യോഗതീരുമാനം ഇരുകക്ഷികളെയും അറിയിക്കുന്നതിന് സെക്രട്ടറിയെ 04/01/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 23
Updated on 2024-02-09 11:33:13
അദാലത്ത് സമിതിയുടെ 04/01/2024-ലെ 4-ാം നമ്പര്‍ തീരുമാനം പരാതിക്കാരനെയും എതിര്‍കക്ഷിയായ ശ്രീമതി ശാന്തകുമാരിയെയും അറിയിച്ചിട്ടുള്ളതായി സെക്രട്ടറി 01/02/2024-ലെ യോഗത്തില്‍ അറിയിച്ചു. ടി തീരുമാന പ്രകാരമുള്ള തുടര്‍നടപടികള്‍ ഇരുകക്ഷികളും ചെയ്യുന്ന മുറയ്ക്ക് ശ്രീ.കെ.വില്‍സെന്റ് സമര്‍പ്പിച്ച കെട്ടിടനിര്‍മ്മാണ അനുമതിയ്ക്കായുള്ള അപേക്ഷയിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും, ശ്രീ.വില്സെന്റും ശ്രീമതി ശാന്തകുമാരിയും നടത്തിയതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്ത അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്കെതിരെ നിയമാനുസൃത തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും സെക്രട്ടറിയെ 01/02/2024-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി. ശ്രീ.കെ.വില്‍സെന്റ് നല്കിയ പരാതി ഇപ്രകാരം തീര്‍പ്പാക്കിയിരിക്കുന്നു.