LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERUKOL CHENNITHALA
Brief Description on Grievance:
NUMBERING REG
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by REJITH, ASSISTANT DIRECTOR
At Meeting No. 37
Updated on 2024-08-22 12:32:20
പരാതിപ്രകാരമുള്ള പ്ലാനുകൾ പരിശോധിച്ചതിൽ അസസ്മെൻ്റ് രജിസ്റ്റർപ്രകാരം 16 വർഷം പഴക്കമുള്ള 101 m2 വിസ്തീർണ്ണമുള്ള വാസഗൃഹം ,31 വർഷം പഴക്കമുള്ള 20 m2 വിസ്തീർണ്ണമുള്ള വാണിജ്യകെട്ടിടം എന്നിവയുടെ മുകളിലേയ്ക്ക് നിർമ്മിച്ച 82.82 m2 വിസ്തീർണ്ണമുള്ള A1 ഉപയോഗകെട്ടിടവും 36.4 m2 വിസ്തീർണ്ണമുള്ള F ഉപയോഗകെട്ടിടവും ക്രമവത്ക്കരിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നതെന്നുകാണുന്നു. എന്നാൽ ഗ്രാമപഞ്ചായത്തിൽ നിന്നും നടത്തിയ സ്ഥലപരിശോധനയിൽ അപേക്ഷയോടൊപ്പം നൽകിയിരിക്കുന്ന പ്ലാനുകളിൽ നിന്നും വ്യത്യാസമുള്ളതായും രണ്ട് കെട്ടിടങ്ങൾ തമ്മിൽ കൂട്ടിച്ചേർത്ത് ഒറ്റക്കെട്ടിടമാക്കിയിട്ടുള്ളതായും കെട്ടിടനിർമ്മാണചട്ടങ്ങൾ, KPBR 2019 ചട്ടം 23(1), 26 എന്നിവ പാലിക്കുന്നില്ല എന്നും കൂടാതെ KPBR 2019 ചട്ടം 72 പ്രകാരം പരിഗണിക്കുവാൻ കഴിയുന്നതല്ല എന്നുംകാണുന്നു. നിലവിലുള്ള വാസഗൃഹം 1998 മുതൽ നിലവിലുള്ളതാണെന്ന് പരാതിക്കാരൻ വാദിക്കുന്നു. ഈ സാഹചര്യത്തിൽ നിലവിലെ വാസഗൃഹം 2000 മാർച്ച് 30 ന് മുമ്പ് നിലവിലുള്ളതാണോ എന്ന് പരിശോധിക്കുവാനും പ്രസ്തുത കെട്ടിടം മേൽ തീയതിക്കു മുമ്പേയുള്ളതാണെന്ന് ബോധ്യപ്പെടുന്ന പക്ഷം KPBR 2019 ചട്ടം 72 പ്രകാരം നിർമ്മാണങ്ങൾ പുനക്രമീകരിച്ച് പുതുക്കിയ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.