LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Karuvadi ho Pazhamallur 676506 Malappuram
Brief Description on Grievance:
കെട്ടിടനിർമ്മാണ അനുമതി നിരകരിച്ചത് സംബന്ധിച്ചു. കെട്ടിടവും റോഡും തമ്മിലുള്ള അകലം നോട്ടിഫിക്കേഷൻ ഇല്ലാത്ത റോഡിൽ നിന്നും നോട്ടിഫിക്കേഷൻ ഉള്ള റോഡിന്റെ ചട്ടം പാലിക്കണമെന്ന് പറയുന്നു.
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 23:07:37
കെട്ടിട നിർമ്മാണം നടക്കുന്ന പ്ലോട്ടിന് സമീപമുള്ള റോഡ് ഗ്രാമ പഞ്ചായത്ത് നോട്ടിഫൈ ചെയ്തിട്ടുള്ളതാണെന്ന് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിന് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് ശ്രീ. സനീഷ് യോഗത്തിൽ അറിയിച്ചു. എന്നാൽ ഐ.വി.ഒ 14.12.2023 ന് സ്ഥലം നേരിൽ സന്ദർശിച്ചിരുന്നതാണെന്നും ടി റോഡിന് 3.30 മീറ്റർ വീതി മാത്രമാണുളളതെന്നും ആയതിൽ നിന്നും 2.20 മീറ്റർ അകലം പാലിച്ചിട്ടുണ്ടെന്നും പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ഓവർസിയർ ശ്രീ അജീഷിനോടൊത്തുള്ള പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും ടി തിയ്യതിയിലും ഇതേ പരാമർശമാണ് ഗ്രാമ പഞ്ചായത്ത് നടത്തിയിട്ടുള്ളതെന്നും എന്നാൽ നോട്ടിഫിക്കേഷൻ ആവശ്യപ്പെട്ടിട്ട് ആയത് നാളിതു വരെ ഗ്രാമ പഞ്ചായത്ത് ഹാജരാക്കിയിട്ടില്ലെന്നും ഐ.വി.ഒ സമിതിയെ അറിയിച്ചു. ആയതിൻറെ അടിസ്ഥാനത്തിൽ 5 ദിവസത്തിനകം നോട്ടിഫിക്കേഷൻ അയച്ചു തരുന്നതിനും ആയത് ലഭ്യമല്ലെങ്കിൽ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്കനുസൃതമായി അൺനോട്ടിഫൈഡ് റോഡുകളിൽ നിന്നും പാലിക്കേണ്ട അകലം പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി അപേക്ഷയിൽ തീർപ്പുകൽപ്പിച്ച് വിവരം സമിതി മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-31 13:22:09
ഫയലിൽ എഞ്ചിനീയറിംഗ് വിഭാഗം കെട്ടിട നിർമ്മാണാനുമതി നൽകാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും കെട്ടിട നിർമ്മാണ ഫീസ് അടവാക്കുന്ന മുറക്ക് കെട്ടിട നിർമ്മാണാനുമതി നൽകാവുന്നതാണെന്നും സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് സനീഷ് റിപ്പോർട്ട് ചെയ്തു. ആയത് പ്രകാരം അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2024-01-19 21:18:14