LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalamkulath house vanimal po kozhikod dt
Brief Description on Grievance:
ത്രിതല പഞ്ചായത്ത് അദാലത്ത് മുമ്പാകെ . പ്രേഷകൻ: ജാഫർ വാണിമേൽ, കാളംകുളത്ത് വീട് വാണിമേൽ (പി ഒ)-673506 Mob: 9744444212. . എതിർകക്ഷികൾ, 1) നവനീത് രാജഗോപാൽ അക്രഡിറ്റ് എഞ്ചിനിയർ, നാദാപുരം ഗ്രാമപഞ്ചായത്ത് 2) മുഹമ്മദ് പി കെ ഓവർസിയർ നാദാപുരം ഗ്രാമപഞ്ചായത്ത് 3) അനൂപ് കുമാർ കരാറുകാരൻ വിഷയം:റോഡ് പ്രവർത്തി ചെയ്യാതെ സർക്കാറിന്റെ 281000/-രൂപ തട്ടിയെടുത്ത താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ട് ക്രിമിനൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി. സാർ, 2019-2020 സാമ്പത്തിക വർഷം നാദാപുരം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 20-ആം വാർഡിലെ ഗവ:ആശ്പത്രി-സൈദ് മൻസിൽ റോഡ് പ്രവർത്തിക്ക് മൂന്ന് ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. വടകര-നാദാപുരം സ്റ്റേറ്റ് ഹൈവേയിൽ നിന്നും ആരംഭിച്ച് 000/092 മീറ്റർ നീളത്തിൽ സൈദ് മൻസിൽ വരെ മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാൻ എസ്റ്റിമേറ്റ് തയ്യാറാക്കുകയും 2020 മാർച്ച് 2 ന് ടെണ്ടർ വിളിക്കുകയും, മേൽ മൂന്നാം എതിർകക്ഷി വർക്ക് ടെണ്ടർ എടുക്കുകയും, മാർച്ച് മാസം മൂന്നാം തിയ്യതി തന്നെ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ശൈലേന്ദ്രൻ എ ന്നവരുമായി എഗ്രിമെന്റ് വെക്കുകയും ചെയ്തിരുന്നു. എന്നാൽ മേൽ എതിർകക്ഷികൾ റോഡിൽ യാതൊരു പ്രവർത്തിയും ചെയ്യാതെ 25-03-2021 ന് പ്രവർത്തി ആരംഭിച്ചതായും, 30-03-2021 ന് പൂർത്തീകരിച്ചതായും വ്യാജ രേഖകളും, വ്യാജ ബില്ലുകളും, വ്യാജ M ബുക്കും, തയ്യാറാക്കി സർക്കാറിന്റെ 281000/- രൂപ തട്ടിയെടുത്തിരിക്കുകയാണ്. വടകര-നാദാപുരം നാദാപുരം സ്റ്റേറ്റ് ഹൈവേയിൽ നിന്ന് ആരംഭിച്ച് നാദാപുരം താലൂക്ക് ആശുപത്രിയുടെ മതിലിനോട് ചേർന്ന് സൈദ് മൻസിൽ വരെ 92 മീറ്റർ നീളത്തിൽ മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്തതതായി M ബുക്ക് തയ്യാറാക്കുകയും, ബില്ല് എഴുതുകയും, 28 1000/- രൂപ അനുവദിക്കുകയും ചെയ്തങ്കിലും നാളിതുവരെ ടി റോഡിൽ യാതൊരു പ്രവർത്തിയും നടത്തിയിട്ടില്ല. (ഇത് സംബന്ധിച്ച തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാൻ തയ്യാറാണ്) റോഡ് പ്രവർത്തി ചെയ്യാതെ പ്രവർത്തി ചെയ്തതായി വ്യാജ രേഖകൾ ഉണ്ടാക്കി സർക്കാർ ഫണ്ട് (281000/- രൂപ) തട്ടിയെടുത്ത താൽക്കാലിക ജീവനക്കാരായ മേൽ എതിർകക്ഷികൾക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കണമെന്നും, താൽക്കാലിക ജീവനക്കാരായ മേൽ ഒന്നും, രണ്ടും എതിർകക്ഷികളെ ജോലിയിൽ നിന്ന് പിരിച്ചു വിടണമെന്നും, സർക്കാറിനുണ്ടായ സാമ്പത്തിക നഷ്ടം പലിശ സഹിതം തിരിച്ചു പിടിക്കണമെന്നും, നാദാപുരം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 2019 മുതൽ 2023 സാമ്പത്തിക വർഷങ്ങളിൽ മേൽ ഒന്നും രണ്ടും എതിർകക്ഷികളുടെ മേൽനോട്ടത്തിൽ നടത്തിയ മുഴുവൻ പ്രവർത്തികളും എസ്റ്റിമേറ്റ് പ്രകാരം ചെയ്തിട്ടുണ്ടന്ന് പ രിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും, കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും, അപേക്ഷിക്കുന്നു. വിശ്വസ്തതയോടെ, ജാഫർ വാണിമേൽ
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 15
Updated on 2023-12-14 00:56:04
മരാമത്ത് പ്രവൃത്തികളിലെ അഴിമതി സംബന്ധിച്ച പരാതികള്‍ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ ഇവ സംബന്ധിച്ച് ഉചിതമായ ഫോറം മുമ്പാകെ പരാതി സമര്പ്പിക്കാവുന്നതാണെന്ന വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിന് നാദാപുരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. പരാതിക്കാരന് നല്കുന്ന കത്തിന്റെ പകര്‍പ്പ് സമിതിയുടെ അടുത്ത സിറ്റിംഗില്‍ ഹാജരാക്കുന്നതിനും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 11:30:01
instructions complied
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-13 17:53:41
കൂടുതല്‍ നടപടികള്ആവശ്യമില്ലാത്തതിനാല് ക്ലോസ് ചെയ്തു.