LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
COUNCILLOR, PANOOR MUNICIPALITY, KANNUR
Brief Description on Grievance:
കണ്ണൂര്‍ ജില്ലയിലെ പാനൂർ നഗരസഭ കാരപ്പൊയിൽ അങ്കൻവാടിക്ക് ക്രമരഹിതമായി നമ്പറിട്ടത് പരാതി - സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:37:05
തീരുമാനം : 128/2023 പാനൂര്‍ നഗരസഭയിലെ അംഗന്‍വാടിക്ക് ക്രമരഹിതമായി നമ്പര്‍ പതിച്ചതിനെതിരെ ശ്രീ.കെ. ദാസന്, കൗണസിലര്‍, പാനൂര്‍ നഗരസഭ നവകേരള സദസ്സ് മുമ്പാകെ സമര്‍പ്പിച്ച ആജഗചഞ31285000008 നമ്പര്‍ അപേക്ഷ ഉപജില്ലാ സമിതി പരിഗണിച്ചു. പാനൂര്‍ നഗരസഭയിലെ സി.137 -ാം നമ്പര്‍ അംഗന്‍വാടി യഥാര്‍ത്ഥത്തില്‍ 12-ാം വാര്‍ഡിലാണ് സ്ഥിതിചെയ്യുന്നതെന്നും എന്നാല്‍ 13-ാം വാര്‍ഡില്‍ ഉള്‍പ്പെടുത്തി നമ്പര്‍ അനുവദിച്ചുവെന്നതാണ് പരാതി. സൈറ്റ് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു.
Final Advice made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 18
Updated on 2024-01-12 14:44:22
തീരുമാനം : 1/2024 പാനൂര്‍ നഗരസഭയിലെ 12 -ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന സി.137 നമ്പര്‍ കാരപ്പൊയില് അങ്കണവാടിക്ക് 13 -ാം വാര്‍ഡില്‍ 13 ല്‍ 11 എ എന്ന നമ്പര്‍ തെറ്റായി അനുവദിച്ചുവെന്ന് കാണിച്ച് 12 -ാം വാര്‍ഡ് മെമ്പര്‍ ശ്രീ. കെ. ദാസന് എന്നവര്‍ ബഹു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി. ശ്രീ. എം.ബി. രാജേഷ് മുഖേന BPKNR31285000008 നമ്പരായി സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തില്‍ അപേക്ഷകനായ ശ്രീ കെ. ദാസന് - ന്റെ സാന്നിധ്യത്തില്‍ 04/01/2024 നു സൈറ്റ് പരിശോധിക്കുകയുണ്ടായി. സി.137 കാരപ്പൊയില് അങ്കണവാടിക്ക് മുന്നില്‍ തെക്ക് വശത്തായി കാരപ്പൊയില് നടപ്പാത നിലവിലുണ്ട്. നടപ്പാതയുടെ തെക്ക് വശത്തുള്ള കെട്ടിടങ്ങള്‍ക്ക് 13 -ാം വാര്‍ഡിലെ നമ്പരുകളാണ് പതിച്ചിരിക്കുന്നത്. നടപ്പാതയുടെ തെക്ക് വശത്തുള്ള ശ്രീമതി ഓമനകുമാരിയുടെ വീടിന് 13 /5 എന്ന നമ്പരും ശ്രീ. കുഞ്ഞിക്കണ്ണന് എന്നവരുടെ വീടിന് 13/11 നമ്പരുമാണുള്ളത്. നടപ്പാതയുടെ വടക്ക് വശത്തുള്ള ശ്രീ. പുരുഷു എന്നവരുടെ വീടിന് 12/122 ഉം ശ്രീ. നാണുവിന്റെ വീടിന് 12/124 ഉം ശ്രീമതി. നൗഷിറയുടെ വീടിന് 12/ 128 ഉം നമ്പരാണുള്ളത്. മേല്‍ വസ്തുതയില്‍ നിന്നും പാനൂര്‍ നഗരസഭയിലെ 137 -ാം നമ്പര്‍ അങ്കണവാടി സ്ഥിതിചെയ്യുന്നത് 12 -ാം വാര്ഡിലൊണെന്ന് ഉപജില്ലാ അദാലത്ത് സമിതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാനൂര്‍ നഗരസഭയിലെ നമ്പര്‍.സി. 137 കാരപ്പൊയില് അങ്കണവാടി 12 -ാം വാര്‍ഡില്‍ ഉള്‍പ്പെടുത്തി നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറി, പാനൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by Prakasan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-05-20 12:51:04
ward number corrected