LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NELLANKUZHIYIL,KOTTUR VAYAL,SREEKANDAPURAM KANNUR-670631
Brief Description on Grievance:
നിലവിലുണ്ടായിരുന്ന കെട്ടിട നമ്പര് പുന:സ്ഥാപിച്ചു കിട്ടുന്നതിന്
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:47:44
സ്ഥല പരിശോധന നടത്തി ഫയൽ തീർപ്പാക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2024-02-16 21:58:19
ശ്രീ.റെജി ജോസഫ്, നെല്ലൻകുഴിയിൽ, കോട്ടൂർ വയൽ ശ്രീകണ്ഠാപുരം എന്നവർ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ വാർഡ് 10 ൽ 169 നമ്പർ കെട്ടിടം പുനസ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അദാലത്ത് സമിതി മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം 1980 ൽ പണികഴിപ്പിച്ച 2 നിലകളുളള 11 മുറികളുളളതുമായ കെട്ടിടം 1984 മുതൽ ഹോമിയോ ഹോസ്പിറ്റൽ സൊസൈറ്റിക്ക് വാടകക്ക് നൽകിയിരുന്നു. 2017 ൽ പരാതിക്കാരൻ പ്രസതുത കെട്ടിടവും സ്ഥലവും വിലക്ക് വാങ്ങുകയും 2018ൽ സൊസൈറ്റി ഹോമിയോ ഹോസ്പറ്റിൽ പ്രവർത്തനം നിർത്തി കെട്ടിടം ഉടമയ്ക്ക് കൈമാറുകയും ചെയ്തു. നീണ്ട് 34 വർഷം ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാത്തത് മൂലം കേട്പാടുകൾ സംഭവിച്ച കെട്ടിടം ഉപയോഗയോഗ്യമാക്കുന്നതിനായി ചോർന്നൊലിക്കുന്ന മേൽക്കൂര റൂഫ് ചെയ്യുകയും കെട്ടിടത്തിന് അറ്റുകുറ്റപണികൾ ചെയ്ത് എ.സി ഷീറ്റിടുകയും ഫ്ളോർ ടൈൽസ് ഇടുകയും പെയിന്റടിച്ച് ഭംഗിയാക്കുകയും ചെയ്തു. കെട്ടിടത്തിന് രൂപമാറ്റമോ അധികമായി റൂഫുകൾ എടുക്കുകയോ പ്ലിൻന്ത് ഏരിയ വർദ്ധിപ്പിക്കുകയോ ചെയ്തിട്ടില്ല. റൂഫ് ഷീറ്റിട്ടഭാഗം ഒരു മീറ്റിംഗ് ഹാളായും മറ്റ് നിലവിലുണ്ടായിരുന്ന റൂമുകൾ ലോഡ്ജുകളായും മാറ്റി നെല്ലൻ റസിഡൻസി എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ലൈസൻസിയായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ചെന്ന അവസരത്തിൽ ആയതിന് കാലതാമസം വരുത്തുകയും അനധികൃത നിർമ്മാണം നടത്തി എന്ന് കാണിച്ച് നോട്ടീസ് നൽകുകയും കെട്ടിടം തരംമാറ്റി എന്നും അനധികൃത നിർമ്മാണം നടത്തി എന്നും ആയത് പൊളിച്ച് മാറ്റണമെന്നും അന്നത്തെ പഞ്ചായത്ത് സെക്രട്ടറി ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനു പുറമെ 2022/23 വർഷം വരെ 1706/- രൂപ വസ്തു നികുതി ഒടുക്കി വരുന്ന CP IX-169 എന്ന നമ്പർ റദ്ദാക്കി പകരം 11 UA നമ്പറുകൾ അനുവദിക്കുകയും ഭീമമായ തുക നികുതി നിശ്ചയിക്കുകയും ചെയ്തു. കൂടാതെ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. വക സ്ഥലം പരിശോധിക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്തതിൽ ഈ വിഷയം സംബന്ധിച്ച് ബഹു.കേരള ഹൈക്കോടതിയിൽ WP(C) NO.25384 of 2023 ആയി ഒരു വ്യവഹാരം ഉളളതായി കാണുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ഇക്കാര്യത്തിൽ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് വരെ മേൽ വിഷയത്തിൽ അദാലത്തിന് തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് യോഗം വിലയിരുത്തി. തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കാൻ ചെങ്ങളായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-06-11 15:30:45
IMPLEMENTED
Attachment - Sub District Final Advice Verification: