LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Punalur market E Block 11 H
Brief Description on Grievance:
പുനലൂർ മാർക്കറ്റിൽ E ബ്ലോക്കിൽ 11 H എന്ന നഗരസഭ കടമുറിയുടെ ശോചനിയാവസ്ഥ സംബന്ധിച്ച് നിരവധി തവണ നഗരസഭ അധികാരികളെ പരാതി സഹിതം അറിയിച്ചിട്ടും നടപടി എടുക്കുന്നില്ല.. നാളിതുവരെ എല്ലാ മാസവും വാടക കൃത്യമായി നഗരസഭ വാങ്ങുകയാണ്.. ഏത് നിമിഷവും നിലം പറ്റാവുന്ന കോൺഗ്രീറ്റ് പാളികൾ ജീവന് ഭീഷണിയാണ്.. ഇത് മൂലം കച്ചവടം നടത്താൻ ഇവിടെ സാധിക്കുന്നില്ല.. മഴ പെയ്യതാൽ മഴവെള്ളം മുഴുവനും കടക്ക് അകത്താണ് വീഴുന്നത്.. കടയുടെ ഭിത്തി ഏത് നിമിഷവും തൊട്ടടുത്ത വീട്ടിലേക്കു മറിയുന്ന സാഹചര്യമാണ്.. ദയവായി ഉപയോഗ ശൂന്യമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക ഒഴിവാക്കുകയോ അല്ലെങ്കിൽ അറ്റകുറ്റ പണി നടത്തി കച്ചവടത്തിന് നൽകുകയും വേണം. ദയവായി ഇതിന്മേൽ പരിഹാരം ഉണ്ടാകുമെന്നു അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 37
Updated on 2024-08-22 12:54:44
ടി പരാതി സംബന്ധിച്ച് അന്വേഷണം നടത്തിയതിൽ പരാതി വസ്തുതാപര മാണ്. ടി കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മുനിസിപ്പാലിറ്റി തീരുമാനമെടുത്തി ട്ടുള്ളതാണ് . പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതിനാൽ മെയിന്റനൻസ് സാധ്യമാകാത്ത സാഹചര്യമാണുള്ളത്. നിലവിലെ വാടകക്കാരെ പുനരധിവസിപ്പിക്കുന്നതിന് ഒരു താൽക്കാലിക ഷെഡ് പണികഴിപ്പിച്ചിട്ടുണ്ട്. ടി ഷെഡിലേക്ക് വാടകക്കാരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ആയത് പരാതികക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 38
Updated on 2024-08-22 12:55:13
വാടകക്കാരെ പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ആയത് പരാതികക്ഷിയെ അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.