LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VENU GOPAL B SARASWATHY VILASAM POLICODU, VAYAKKAL (PO) KOTTARAKKARA, KOLLAM (DIST) 691532
Brief Description on Grievance:
എനിയ്ക്ക് ഉടമസ്ഥാവകാശമുള്ള വസ്തുവില്‍ (വാളകം വില്ലേജ്- ബ്ലോക്ക് നമ്പര്‍ 26, റീസര്‍വ്വേ നമ്പ ര്‍ 228/5) ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷയും അനുബന്ധ പ്രമാണങ്ങളും 09/06/2020 ന് ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കുകയുണ്ടായി. എന്റെ വസ്തുവിന് മുന്നിലൂടെയുള്ള അണ്ടൂര്‍- വൈങ്കോട്ടൂര്‍ റോഡിന് 7 മീറ്റര്‍ വിട്ട് മതില് നിര്‍മ്മിക്കുന്നതിനുള്ള പ്ലാനാണ് ഞാന്‍ അപേക്ഷ യോടൊപ്പം നല്‍കിയിരുന്നത്. (ഈ റോഡില്‍ നാളിതുവരെ നല്കിയ പെര്‍മിറ്റുകളെല്ലാം തന്നെ 7 മീറ്റ റോ അതില്‍ താഴെയോ വീതിയിലാണ് ). എന്നാല്‍ അപേക്ഷ നല്കി 3 വര്‍ഷത്തോളമായിട്ടും സെക്ര ട്ടറി എനിക്ക് പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. ബഹു.കൊട്ടാരക്കര മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലും ബഹു. കേരള ഹൈക്കോടതിയിലും കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ എനിക്ക് പെര്‍മിറ്റ് നല്കാ നാവില്ല എന്നാണ് നിലവിലുള്ള സെക്രട്ടറി അഭിപ്രായപ്പെടുന്നത്. എന്നാല്‍ എനിക്ക് പെര്‍മിറ്റ് ലഭിക്കുന്നത് പരമാവധി വൈകിപ്പിക്കാനായി മുന്‍ സെക്രട്ടറിമാരാണ് ഈ കേസുകള്‍ സൃഷ്ടിച്ചത്. എനിക്ക് എങ്ങനെയാണ് പെര്‍മിറ്റ് അനുവദിക്കേണ്ടതെന്നോ, പെര്‍മിറ്റ് അനുവദിക്കാന്‍ പാടില്ല എന്നോ ഉള്ള യാതൊരു നിര്‍ദ്ദേശങ്ങളും സെക്രട്ടറിയ്ക്ക് ഒരു കോടതികളും നല്‍കിയിട്ടില്ല. അതായത് എനിക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ നിലവില്‍ യാതൊരു തടസ്സങ്ങളുമില്ല എന്നര്‍ത്ഥം. ആയതിനാല്‍ തദ്ദേ ശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തില്‍ ഈ പരാതി കൂടി ഉള്‍പ്പെടുത്തി നിവൃത്തികള്‍ക്ക് പരിഹാരം ഉണ്ടാക്കണമമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദമായ പരാതി ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.
Receipt Number Received from Local Body:
Interim Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-01 21:15:24
പരാതിയൂമായി ബന്ധപ്പെട്ട ഫയലുകൾ വിശദമായി പരിശോധിക്കേണ്ടതുള്ളതുകൊണ്ടും പരാതിക്കാരനേയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും ഹീയർ ചെയ്യേണ്ടതുമുള്ളതിനാൽ പരാതി സംബന്ധിച്ച തീരുമാനം ഇന്നത്തെ യോഗത്തിൽ എടുക്കാൻ കഴിഞ്ഞില്ല.പരാതി ആവശ്യമായ പരിശോധന നടത്തി അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനും പരാതി ക്കാരനെയും സെക്രട്ടറിയെയും ഹീയർ ചെയ്യുന്നതിനും അത് സംബന്ധിച്ച അറിയിപ്പ് നൽകുന്നതിനും തീരുമാനിച്ചു.
Final Advice made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-15 14:52:31
ശ്രീ വേണുഗോപാല്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് ടിയാന്റെ പുരയിടവും റോഡും തമ്മിലുള്ള അതിര്‍ത്തി വ്യക്തമല്ലാത്തതിനാലും ആയത് നിര്‍ണ്ണയിക്കുന്നതിന് താലൂക്ക് സര്‍വ്വേയര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും നാളിതുവരെ അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടാത്തതിനാലാണ് പെര്‍മിറ്റ് അനുവദിക്കാന്‍ കഴിയാത്തതെന്ന് സെക്രട്ടറി അദാലത്തില്‍ അറിയിച്ചിട്ടുണ്ട്. സെക്രട്ടറി അദാലത്തില്‍ അറിയിച്ചതു പ്രകാരം വിവിധ കോടതികളില്‍ നിന്നും പെര്‍മിറ്റ് അനുവദിക്കുന്നതിന് നിരോധന ഉത്തരവുകള്‍ ഉള്ളതായി കാണുന്നില്ല. അപേക്ഷ നല്കി മൂന്നു വര്‍ഷമായിട്ടും അതിര്‍ത്തി നിര്‍ണ്ണയിച്ച് സേവനം നല്കാന് കഴിയാത്തത് ഉചിതമായ നടപടിയല്ല എന്ന് യോഗം വിലയിരുത്തി. ആയതിനാല്‍ താലൂക്ക് സര്‍വ്വേയറുടെ സേവനം അടിയന്തിരമായി ലഭ്യമാക്കി ടി പുരയിടവും റോഡും തമ്മിലുള്ള അതിര്‍ത്തി നിര്‍ണ്ണയിച്ച് പരാതിക്കാരന് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് അദാലത്ത് ശുപാര്‍ശ ചെയ്തു തീരുമാനിച്ചു.
Final Advice Verification made by KLM2 Sub District
Updated by ശ്രീ.സുന്ദരേശൻപിള്ള.എസ്, Internal Vigilance Officer
At Meeting No. 4
Updated on 2023-07-03 12:14:55
26.06.2023 ല്‍ കൊട്ടാരക്കര താലൂക്ക് സര്‍വെയര്‍ ഓഫീസില്‍ നിന്നും അതിര്‍ത്തി പുനഃനിര്‍ണ്ണയം ചെയ്യുന്നതിന് എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും ടി ഓഫീസില്‍ നിന്ന് ആരും എത്തിച്ചേരാത്തതിനാല്‍ അതിര്‍ത്തി പുനഃനിര്‍ണ്ണയം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നും ടി വിഷയവുമായി ബന്ധപ്പെട്ട് ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത W.P(C) 39168/2022 നമ്പര്‍ കേസും ബഹു.കൊട്ടാരക്കര മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത ഒ.എസ് 166/2021 നമ്പര്‍ കേസും ബഹു.കോടതികളുടെ പരിഗണനയിലാണെന്നും കേസിന്റെ അന്തിമവിധിയ്ക്ക് വിധേയമായി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Escalated made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 5
Updated on 2023-09-01 15:05:18
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 7
Updated on 2023-09-11 17:35:28
Attachment - State Final Advice: