LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NOUSHAD ALI And ABDUL HAMEED KAINIKKARA(H) THIRUR, 676101
Brief Description on Grievance:
BA:PW3-265/22 പ്രകാരം കെട്ടിട നിർമാണ PERMIT സമർപ്പിച്ച അപേക്ഷകന് permit ഫീസ് അടവാക്കിയിട്ടും permit നൽകാത്തതുമായി ബന്ധപ്പെട്ടു
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 16
Updated on 2023-12-11 17:51:08
ബിൽഡിംഗ് പെർമിറ്റ് പ്ലാൻ സമർപ്പിച്ചതിൽ അപാകതകൾ ഉള്ളത് സംബന്ധിച് ഉപജില്ല സമിതി അംഗങ്ങളും മുനിസിപ്പൽ എഞ്ചിനീയർ,ഓവർസിയർ കൂടി പരിശോധിക്കുന്നതിനും അടുത്ത യോഗത്തിൽ പരിഗണിക്കുന്നതിനും തീരുമാനിച്ചു.
Escalated made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 17
Updated on 2023-12-21 22:50:54
KMBR ചട്ടം 29, 36 (4) എന്നിവയിൽ സ്പഷ്ടീകരണത്തിനായി ചട്ടം. 109 പ്രകാരം സർക്കാരിലേക്ക് പോകേണ്ടതിനാൽ ജില്ലാ കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്യുന്നു.
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 12
Updated on 2024-02-03 14:15:20
തിരൂർ നഗരസഭാ പരിധിയിൽ, തൃക്കണ്ടിയൂർ വില്ലേജില്‍ വാര്‍ഡ് നമ്പർ 15ല്‍ ഉൾപ്പെട്ട 222/3-2, 3-13, 3-4 സർവ്വേ നമ്പറുള്ള ഭൂമിയിൽ ഒരു വാണിജ്യ കെട്ടിടം നിർമ്മിക്കുന്നതിനായി TCPMPM/764/2022-A3 നമ്പറില്‍ ഡിസ്ട്രിക്റ്റ് ടൌണ്‍ പ്ലാനിംഗില്‍ നിന്നും 12/08/2022 ന് കണ്കറണ്സ് ലഭിച്ചിട്ടുള്ളതാണെന്നും, ആയത് പ്രകാരം തിരൂര്‍ നഗരസഭയില്‍ പെര്‍മിറ്റിന് BA-PW-3-265/22 നമ്പര്‍ പ്രകാരം 02/11/2022 ന് അപേക്ഷ സമര്‍പ്പിക്കുകയും 02/03/2023 ല്‍ പെര്‍മിറ്റ് ഫീസ് അടവാക്കുകയും ചെയ്തിട്ടുള്ളതാണെന്നും എന്നാല്‍ തിരൂര്‍ നഗരസഭ വ്യത്യസ്ത കാരണങ്ങള്‍ ചൂണ്ടികാണിച്ച് കൊണ്ട് കാലതാമസം വരുത്തി എന്ന കാരണത്താൽ നൗഷാദ് അലി, അബ്ദുൽഹമീദ് എന്നിവർ നൽകിയ പരാതി അദാലത്ത് ചർച്ച ചെയ്തു. Basement + GF+FF+SF+ Terrace floor ൽ ആയി ആകെ 12413 M²2 ന് ആണ് വിഭാവിത വാണിജ്യ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ എന്നും, ആയതിൽ 3378.38 M2 വിസ്തീർണ്ണമുള്ള ബേസ്മെൻറ് ഫ്ളോറിൽ 18 ടോയ്ലറ്റുകളും, വാഷ്ബേസിനുകളും, 60 കാര്‍ പാര്ക്കിങ്ങ്കളും, 219 M2² load & unloading area, 282 M²2 two wheeler പാർക്കിംഗ് എന്നിവ നൽകിയിട്ടുളളതാണ് എന്നും, Terrace ലുള്ള 62 കാർപാർക്കിംഗ് സ്പേസിലേക്കുള്ള access ആയ vehicle lift ഉം ടി ബേസ്മ്ന്റിൽ നൽകിയിട്ടുള്ളതാണ് എന്നും, ടി ബേസ്മെൻറ് ഫ്ലോറിൽ കുറെയേറെ ഭാഗങ്ങളിൽ exIt stair ലേക്കുളള ട്രാവൽ ഡിസ്റ്റൻസ് ലഭ്യമല്ലാത്തതാണ് എന്നും, കെട്ടിടത്തിൻറെ രണ്ട് ഭാഗങ്ങളിലായി 1 in 7 slope ൽ (ചുരുങ്ങിയത് 13.6 മീറ്റർ നീളമുള്ള റാമ്പ്) നൽകിയിട്ടുള്ള വെഹിക്കിൾ റാമ്പ് ആണ് എന്നും, ടി ഭാഗങ്ങളിൽ ബേസമെൻറ് ഫ്ളോറിൽ ട്രാവൽ ഡിസ്റ്റൻസ്നായി exit ആയി പരിഗണിച്ചിട്ടുള്ളത് എന്നും, റാമ്പിൻറെ താഴെഭാഗത്തുള്ള തുടക്കത്തിലേക്ക് 30 മീറ്ററിൽ അധികം ദൂരമുള്ള ഭാഗങ്ങളും വിഭാവിത കെട്ടിടത്തിൽ ഉളളതായി കാണുന്നു എന്നും, മേൽ സാഹചര്യത്തിലും, KMBR Rule 36(4) ൽ “മുകളിലെത്തെയോ താഴത്തെയോ നിലകളിൽ അടിയന്തിര പുറം വാതിലുകൾ നിലത്തേക്ക് നയിക്കുന്ന ഒരു കോണിപ്പടി ആയിരിക്കാവുന്നതാണ്” എന്നും Rule 35(3) കോണിപ്പടികൾക്ക് പകരം റാമ്പുകൾ നൽകിയിട്ടുണ്ടെങ്കിൽ 1 in 10 ൽ കുറയാത്ത ചരിവ് നൽകണമെന്ന് വ്യവസ്ഥയുള്ളതിനാലും 1 in 7 ൽ നൽകിയ വെഹിക്കിൾ റാമ്പ് ട്രാവൽ ഡിസ്റ്റൻസിനായി ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ സ്പഷ്ടീകരണം ആവശ്യമാണ് എന്നും, മേൽ കെട്ടിയത്തിൻറെ ബേസ്മെൻറ് ഫ്ലോറിൽ 219 M2² loading & unloading area നൽകിയട്ടുള്ളതാണ് എന്നും, ടി LOADING & UNLOADING AREA ഫ്ലോര്‍ ഏരിയയിൽ നിന്നും കുറവ് വരുത്തിയിട്ടാണ്, കെട്ടിടത്തിൻറെ അപേക്ഷയിൽ ഫ്ളോർ ഏരിയ കണ്ടെത്തിയിട്ടുളളതും ആയതിൻറെ അടിസ്ഥാനത്തിലാണ് KMBR പ്രകാരമുളള പാർക്കിംഗ്, മറ്റ് സൗകര്യങ്ങൾ എന്നിവ നൽകിയിട്ടുളളത് എന്നും, എന്നാൽ ബിൽഡിംഗ് റൂളിൽ ഫ്ളോർ ഏരിയിൽ നിന്ന് കുറവ് വരുത്താൻ കഴിയും എന്ന് വിശദീകരിക്കുന്ന Rule 2f(VI) "mandatory area used for parking vehicle within a building" എന്ന് വ്യക്തമായി നൽകിയട്ടുള്ളതിനാലും, "parking, loading & unloading" സംബന്ധിച്ച വ്യവസ്ഥകള്‍ വിശദീകരിക്കുന്ന Rule 29 Sub rule 7 ൽ പാർക്കിങ്ങിന്റെ ഭാഗമാണോ loading & unload എന്നത് വ്യക്തമാക്കിയിട്ടില്ലാത്തതിനാലും ബേസ്മെൻറ ഫോളോറിൽ നൽകിയിട്ടുളള loading & unloading space floor area ൽ നിന്നും കുറവ് വരുത്താൻ കഴിയുമോ എന്നതിൽ KMBR 19 Rule 109 പ്രകാരം ഗവണ്മെൻറിൽ നിന്നും സ്പഷ്ടീകരണം ആവശ്യമായിട്ടുള്ളതാണ് എന്നും, ടി വിസ്തീർണ്ണം floor area നിന്നും കുറവാക്കാൻ കഴിയില്ലെങ്കിൽ പരാതിക്കാസ്പദമായ ഫയലിൽ ഏകദേശം നാല് കാർ പാർക്കിംഗ് സ്പേസുകൾ അധികമായി വേണ്ടതാണ് എന്നും നഗരസഭാ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണ്. KMBR ചട്ടം 29, 36 (4) എന്നിവയിൽ സ്പഷ്ടീകരണത്തിനായി ചട്ടം. 109 പ്രകാരം സർക്കാരിലേക്ക് പോകേണ്ടതുണ്ട് എന്ന ഉപജില്ലാ കമ്മിറ്റിയുടെ ശുപാർശ അംഗീകരിക്കുകയും, ആയതിലേക്ക് നഗരസഭാ സെക്രട്ടറിയില്‍ നിന്നും ഇത് സംബന്ധിച്ച് ലഭ്യമായ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് അയക്കുന്നതിന് തീരുമാനിച്ചു.