LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PEEDIKA KANDIYIL HOUSE, MAMPATTA, MUKKAM POST, KOZHIKODE, 673602
Brief Description on Grievance:
സർ, ഞാൻ മുക്കം നഗരസഭയിൽ 32 ആം ഡിവിഷനിൽ വീട് നിർമ്മിക്കുന്നതിനു അപേക്ഷ നൽകിയിരുന്നു പെർമിറപീരീഡിൽ യഥാസമയം പണി പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ 03/09/2020 (INWARD NO 8135 ) പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയിരുന്നു എന്നാൽ പെർമിറ്റ് പുതുക്കുന്നതിൻറെ നടപടിയൊന്നും എടുത്തില്ല .നഗരസഭയുമായി ബന്ധപ്പെട്ടപ്പോൾ അദാലത്തിൽ ഉൾപ്പെടുത്തി പ്രസ്തുത അപേക്ഷ തള്ളിയതായിട്ടാണ് അറിയുന്നത് .എനിക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടീസോ ഫോൺ അറിയിപ്പോ ലഭിച്ചിട്ടില്ല .മേൽ വിഷയത്തിൽ സിറ്റിസൺ അദാലത്തിൽ ഉൾപ്പെടുത്തി വീടിൻറെ പെർമിറ്റ് പുതുക്കി അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു എന്ന് , ഷഹാബ് .
Receipt Number Received from Local Body:
Interim Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 16
Updated on 2023-12-20 11:20:16
തീരുമാനം:- വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുക്കം മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് തീരുമാനിച്ചു.
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 15:43:28
തീരുമാനം:- മുക്കം നഗരസഭയിൽ ശ്രീ. ഷഹാബ്, ശ്രീമതി. ജസ്ന എന്നവർ 03/09/2020 ന് എ4-8135/2020 ഫയൽ നമ്പറായി പെർമിറ്റിന് അപേക്ഷ സമർപ്പിച്ചിരുന്നു എന്നും, 08/10/2021 തിയ്യതിയിയിൽ അന്നത്തെ ചാർജ്ജ് ഉണ്ടായിരു ഓവർസീയർ സൈറ്റ് പരിശോധിക്കുകയും പെർമിറ്റ് പ്ലാൻ കെ.എം.ബി.ആർ ചട്ടങ്ങൾക്ക് അനുസൃതമാണെന്നും,1922/- രൂപ പെർമിറ്റ് ഫീസ് ഈടാക്കി അനുമതി നൽകാവുന്നതാണെന്ന് റിപ്പോർട്ട് ചെയ്യുകയും, ആയതിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ എഞ്ചിനീയർ ആയത് അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ പെർമിറ്റ് ഫീസ് 07/07/2022 തിയ്യതിക്കുമുമ്പെ അടവാക്കേണ്ടതാണെന്നും,അല്ലാത്തപക്ഷം അപേക്ഷ ഫയൽ അദാലത്തിൽ തീർപ്പാക്കുന്നതാണെന്നും കാണിച്ച് 25/06/2022 ന് കക്ഷിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും, ഫീസ് അടവാക്കുകയോ അദാലത്തിൽ ഹാജരാവുകയോ ചെയ്തിട്ടില്ലാത്തതിനാൽ പെർമിറ്റ് അനുവദിച്ചിട്ടില്ലാത്തതാണെന്നും ഇതിന്റെ് അടിസ്ഥാനത്തിൽ ഫയൽ ക്ലോസ് ചെയ്തിട്ടുള്ളതാണെന്നും സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സെക്രട്ടറി റിപ്പോർട്ട് അദാലത്ത് സമിതി പരിശോധിക്കുകയും അപേക്ഷകൻ, ആവശ്യപ്പെട്ട ഫീസ് അടവാക്കി പെർമിറ്റ് കരസ്ഥമാക്കത്ത സാഹചര്യത്തിൽ അപേക്ഷയിൽ തുടർനടപടി ആവശ്യമില്ലെന്ന് സമിതി വിലയിരുത്തി അപേക്ഷ തള്ളി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:32:53
ഫയൽ തീർപ്പാക്കി