LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വാണേമല്(വീട്), എലിക്കുന്ന്,ചെറുപ്പറമ്പ്(പി.ഒ)670693
Brief Description on Grievance:
വീട്ട് നമ്പര് കിട്ടുന്നില്ല.
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:59:16
20/12-2023DT15/12/2023 (കുന്നോത്ത്പറമ്പ ഗ്രാമപഞ്ചായത്ത് ) ശ്രീ ചാത്തുക്കുട്ടി. കെ, വാണേമ്മൽ വീട്,ചെറുപറമ്പ് പി. ഒ എന്നവർ നവകേരള സദസ്സിൽ സമർപ്പിച്ച, കൊളവല്ലൂർ അംശം ദേശത്ത് ചെറുപറമ്പ് പിഒ ,വാണിമേൽ എന്ന സ്ഥലത്ത് റി.സ.104 നമ്പർ സ്ഥലത്ത് 39 വർഷമായി സ്ഥിര താമസക്കാരൻ ആണ്.ഞാൻ താമസിക്കുന്ന സ്ഥലത്ത് മക്കളായ അനിൽകുമാർ, സുരേഷ് ബാബു, എന്നവർക്ക് രണ്ടു വീട് വെക്കാൻ സ്ഥലം വീതിച്ചു കൊടുക്കുകയും അവർ ഒരു വർഷമായി ആ വീട്ടിൽ താമസിക്കുകയും ചെയ്തു വരുന്നു. വീടുപണി പൂർത്തീകരിച്ചെങ്കിലും വീട്ടുനമ്പർ പഞ്ചായത്തിൽ നിന്ന് കിട്ടാതെ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് നിരവധിതവണ പഞ്ചായത്തിൽ വേണ്ട രേഖകളും നിവേദനങ്ങളും ഒക്കെ സമർപ്പിച്ചെങ്കിലും നിരാകരിക്കുന്ന സ്ഥിതിയാണുള്ളത് ഇതിൽ പ്രധാനമായി പഞ്ചായത്ത് അധികൃതർ പറഞ്ഞ കാര്യങ്ങൾ ഞാൻ എന്റെ വീടിന്റെ മുന്നിലുള്ള പൊതു ആവശ്യത്തിന് ഒരു റൂം പീടിക 39 വർഷമായി എടുത്തതാണ് ഇപ്പോൾ ആ റൂം പൊളിച്ചു മാറ്റണമെന്നും, മറ്റൊരു വീടിന്റെ നമ്പർ കിട്ടാത്തതിന്റെ കാരണം പഴയ വീട് പൊളിച്ചു മാറ്റണമെന്നും ആണ്.രോഗിയായ ഞാനും എന്റെ ഭാര്യ ലീലയും മാത്രമാണ് നിലവിലെ പഴയ വീട്ടിൽ താമസിക്കുന്നത് ഞങ്ങളുടെ പേരിൽ ഇപ്പോൾ ഈ വീട് മാത്രമാണ് ഉള്ളത് പ്രായാധിക്യം ഉള്ള ഞങ്ങൾക്ക് ഈ വീട്ടിൽ താമസിക്കുവാനും മക്കളായ രണ്ടു പേരുടെ വീടുകൾക്ക് നമ്പർ ലഭിക്കുവാനും വേണ്ട സഹായം ചെയ്തു തരണമെന്നുള്ള പരാതിയിൽ 14/12/23ന് ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ നിന്നും, പരാതിക്കാരനെ നേരിൽ കേട്ടതിൽ നിന്നും പരാതിക്കാരന്റെ മക്കളായ 1).ശ്രീ അനിൽകുമാർ, 2). ശ്രീ സുരേഷ് ബാബു എന്നിവർ അപേക്ഷകരായിട്ടാണ് കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചതായി കാണുന്നത് ആയതിൽ 1). ശ്രീ അനിൽകുമാർ എന്നവർ സമർപ്പിച്ച കെട്ടിട നിർമ്മാണ അനുമതി അപേക്ഷയിൽ 20/10/2022ലെ 401075/BPRL01/General/2022/5701/(1) എന്ന കത്ത് പ്രകാരം സെക്രട്ടറി പ്രസ്തുത പ്ലോട്ടിന്റെ റോഡരികിൽ ഒരു കെട്ടിടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആയതിന്റെ കെട്ടിട നമ്പർ, കാലപ്പഴക്കം, വിസ്തീർണ്ണം മുതലായ മുഴുവൻ വിവരങ്ങളും ഹാജരാക്കണമെന്ന് നോട്ടീസ് നൽകിയതായി കാണുന്നു. ആയത് പ്രകാരം സ്ഥലം പരിശോധിച്ചതിൽ, സ്ഥലത്ത് വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടുള്ളതായി കാണുന്നു മേൽ സ്ഥലത്ത് റോഡിനോട് ചേർന്ന് 2.50 മീx 3.15 മീ അളവിൽ ഒറ്റനില ഷോപ്പ് നിലവിലുള്ളതായി കാണുന്നു ആയതിന്റെ ചുമരിലേക്ക് റോഡിൽ നിന്നും 1.70 മീ. അകലം ഉണ്ടെങ്കിലും ഏകദേശം 1.20 മീറ്റർ സ്ലാബ് പ്രൊജക്ഷൻ ചെയ്തതായും കാണുന്നു. സെക്രട്ടറിയുടെ കത്തിൽ സൂചിപ്പിച്ച പ്രകാരം അപേക്ഷകൻ അപാകത പരിഹരിച്ച് പുനർ സമർപ്പിച്ചിട്ടില്ല എന്ന് കാണുന്നു, ചട്ടം 3ൽ (1) (d)Proviso 3 പ്രകാരം “provided further that the addition, extension or new building shall be permitted only if the site and existing building are authorized” പ്രകാരം സെക്രട്ടറിയുടെ നടപടി ശരിയാണെന്ന് കമ്മിറ്റി വിലയിരുത്തി. അപേക്ഷകൻ പരാതിയിൽ മേൽ ഷോപ്പ് പൊതു ആവശ്യത്തിനായി 39 വർഷമായി എടുത്തിട്ടുള്ളതാണെന്ന് പ്രതിപാദിച്ചിട്ടുണ്ട്. സ്ഥലപരിശോധനയിൽ കെട്ടിടത്തിന് കാലപ്പഴക്കം കാണുന്നു. നിർമ്മിച്ച വീടിന് മുകളിൽ സൂചിപ്പിച്ച ചട്ടം 3ൽ (1) (d)Proviso 3 ഒഴികെയുള്ള ചട്ടങ്ങൾ ഇല്ലാത്തതിനാലും നിലവിലുള്ള ഷോപ്പ് 39 വർഷത്തിന് മുന്നേ നിർമ്മിച്ചതാണെന്നും അക്കാലത്ത് കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള നടപടികൾ അപേക്ഷകന്റെ മുൻ തലമുറയിൽ ഉള്ളവർ സ്വീകരിച്ചിട്ടില്ല, എന്ന് പരാതിക്കാരൻ നേരിട്ട് കേട്ട സമയത്ത് ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, മേൽ അപേക്ഷ പരിഗണിക്കുന്നതായി ജില്ലാതല അദാലത്ത് സമിതിക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു 2. അപേക്ഷയിൽ സൂചിപ്പിച്ച ശ്രീ സുരേഷ് ബാബു എന്നവർക്ക് A4-BA(168002)/2021 dt 16/02/21 പ്രകാരം 216.72ച. മീ വിസ്തീർണം വരുന്ന വീട് നിർമ്മിക്കുന്നതിനായി അനുമതി നൽകിയതായി കാണുന്നു. മേൽ പ്രകാരം അംഗീകരിച്ച സൈറ്റ് പ്ലാനിൽ നിലവിലുള്ള പഴയ വീട് പൊളിച്ചു മാറ്റുന്നതയും കാണിച്ചാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത് എന്ന് കാണുന്നു . അപേക്ഷകൻ ഇപ്പോൾ സമർപ്പിച്ച അപേക്ഷ പ്രകാരം അപേക്ഷകനെ നേരിൽ കേട്ട ശേഷം സ്ഥല പരിശോധന നടത്തിയതിൽ പഴയ വീട് നിലനിൽ ക്കുന്നതായും കാണുന്നു. KPBR2019 ചട്ടം 26(5) പ്രകാരം വേണ്ട 2മീ അകലം സ്ഥലത്ത് ലഭ്യമാകുന്നില്ല . അപേക്ഷകൻ നിവേദനത്തിൽ സൂചിപ്പിച്ച പോലെ ശ്രീ സുരേഷ് ബാബു എന്നവർ കെട്ടിട നമ്പറിനുള്ള അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമാർപ്പിച്ചതായി കാണുന്നില്ല . എന്നിരുന്നാലും നിവേദനത്തിൽ സൂചിപ്പിച്ചപോലെ പഴയ വീട് നിലനിർത്താൻ ഉദ്ദേശിക്കുന്ന പക്ഷം പഴയ വീടും പുതിയ വീടും കൂട്ടിച്ചേർത്ത് കൊണ്ട് നിർമാണം ക്രമവൽക്കരിക്കാൻ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു , ടി വിവരം പരാതിക്കാരനെ നേരിൽ കേട്ട പ്രകാരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ടി വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-21 15:17:02
ശ്രീ.അനിൽകുമാർ നിർമ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ലോട്ടിൽ കെട്ടിട നമ്പർ ഇല്ലാത്ത പഴയ കെട്ടിടം നിലനിൽക്കുന്നതിനാലും പ്രസ്തുത കെട്ടിടത്തിന് റോഡിൽ നിന്നും നിർദ്ദിഷ്ട ദൂരപരിധി ഇല്ലാത്തതുമാണ് നമ്പർ അനുവദിക്കാത്തത്. പ്രസ്തുത കെട്ടിടം 39 വർഷം പഴക്കമുളളതായി അപേക്ഷകൻ സൂചിപ്പിച്ചു. ആയതിനാൽ പ്രസ്തുത കെട്ടിടത്തിന് KPBR ചട്ടം 72 ബാധകമാക്കി അപേക്ഷകന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് ജില്ലാ തല അദാലത്തിലേക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു. സുരേഷ് ബാബു എന്നവർക്ക് അംഗീകരിച്ച പഴയ വീട് പൊളിച്ചു മാറ്റുന്നത് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചത്. പരിശോധന നടത്തിയതിൽ പഴയ വീട് ഇപ്പോൾ നിലനിൽക്കുന്നുണ്ട്. KPBR 2019 ചട്ടം 26(5) പ്രകാരം വേണ്ട 2 മീറ്റർ അകലം സ്ഥലത്ത് ലഭ്യമാകുന്നില്ല.ടിയാൻ കെട്ടിട നമ്പറിനുളള അപേക്ഷ സമർപ്പിച്ചതായി കാണുന്നില്ല.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 17:06:03
ശ്രീ.അനിൽകുമാർ നിർമ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന പ്ലോട്ടിൽ കെട്ടിട നമ്പർ ഇല്ലാത്ത പഴയ കെട്ടിടം നിലനിൽക്കുന്നതിനാലും പ്രസ്തുത കെട്ടിടത്തിന് റോഡിൽ നിന്നും നിർദ്ദിഷ്ട ദൂരപരിധി ഇല്ലാത്തതുമാണ് നമ്പർ അനുവദിക്കാത്തത്. പ്രസ്തുത കെട്ടിടം 39 വർഷം പഴക്കമുളളതായി അപേക്ഷകൻ സൂചിപ്പിച്ചു. ആയതിനാൽ പ്രസ്തുത കെട്ടിടത്തിന് KPBR ചട്ടം 72 ബാധകമാക്കി അപേക്ഷകന് കെട്ടിട നമ്പർ അനുവദിക്കുന്നതിന് ജില്ലാ തല അദാലത്തിലേക്ക് സമർപ്പിക്കുവാൻ തീരുമാനിച്ചു. സുരേഷ് ബാബു എന്നവർക്ക് അംഗീകരിച്ച പഴയ വീട് പൊളിച്ചു മാറ്റുന്നത് കാണിച്ചാണ് അപേക്ഷ സമർപ്പിച്ചത്. പരിശോധന നടത്തിയതിൽ പഴയ വീട് ഇപ്പോൾ നിലനിൽക്കുന്നുണ്ട്. KPBR 2019 ചട്ടം 26(5) പ്രകാരം വേണ്ട 2 മീറ്റർ അകലം സ്ഥലത്ത് ലഭ്യമാകുന്നില്ല.ടിയാൻ കെട്ടിട നമ്പറിനുളള അപേക്ഷ സമർപ്പിച്ചതായി കാണുന്നില്ല.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-21 17:11:50
VERIFIED