LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ഷിഫ്നാസ്, പാറപ്രം,പിണറായി
Brief Description on Grievance:
ദൂരപരിധിയില്‍ ലംഘനം.വീട്ട് നംമ്പര്‍ കിട്ടുന്നില്ല.
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 15:50:12
16 /12-2023DT15/12/2023 (പിണറായി ഗ്രാമപഞ്ചായത്ത് ) ശ്രീമതി കോളോപ്പി ഷെയിറ, ഷിഹനാസ്,പാറപ്രം, പിണറായി എന്നവർ നവകേരളസദസിൽ സമർപ്പിച്ച, ഞാൻ പിണറായി ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പാറപ്രം എന്ന സ്ഥലത്ത് ഒരു ചെറിയ ഭവനം നിമ്മിച്ച് കുടുംബ സമേതം താമസിച്ചുവരുന്നു. നമ്പർ അനുവദിച്ചു കിട്ടാനായി 2013ൽ പിണറായി പഞ്ചായത്തിൽ അപേക്ഷ ബോധിപ്പിച്ചുവെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിച്ചതിൽ സ്വയംഭരണ വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും അപേക്ഷകൾ ബോധിപ്പിച്ചതിൽ യാതൊരു നടപടിയും ഇന്നുവരെ സ്വീകരിച്ചിട്ടില്ല. 2012 വർഷം മേൽപ്പറഞ്ഞ ഭവന നിർമ്മാണ സമയത്ത് പഞ്ചായത്ത് എൻ ഒ സി അനുവദിക്കുകയും ബാങ്കിൽ നിന്ന് ലോൺ എടുക്കുകയും ചെയ്തിട്ടുണ്ട് കൂലിപ്പണിക്കാരനായ ഭർത്താവും ഒന്നിച്ച് കുടുംബസമേതം താമസിച്ചു വരുന്ന എനിക്ക് ടി ഭവനം പഞ്ചായത്ത് നിർദ്ദേശിക്കുന്നത് പോലെ മാറ്റാനോ മറ്റൊരു ഭവനം നിർമ്മിക്കാനോ യാതൊരു നിർവാഹവുമില്ല സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് എന്റെ കുടുംബം കഴിഞ്ഞുവരുന്നത് ഭവനത്തിന്റെ കിഴക്കുഭാഗത്തും തെക്കുഭാഗവും റോഡാണ് പഞ്ചായത്ത് നിർദ്ദേശിക്കുന്ന തരത്തിലുള്ള ദൂരപരിധി ഒരു ചെറിയ ഭാഗത്തു മാത്രമേ ഇല്ലാതെയുള്ളൂ. ആയത് യാതൊരുതരത്തിലും റോഡ് വികസനത്തിന് തടസ്സപ്പെടുന്നതല്ല. ആയതിനാൽ ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കൊണ്ട് സ്ഥലം പരിശോധിക്കനായി നിർദ്ദേശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു എനിക്ക് എന്റെ ഭവനത്തിന് വീട്ടു നമ്പർ അനുവദിച്ചു കിട്ടാനുള്ള ഒരു ഉത്തരവുണ്ടാവണമെന്ന അപേക്ഷയിൽ 12/12/2023 ന് ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിക്കുകയും അപേക്ഷകയുടെ പ്രതിനിധിയെ നേരിൽ കേട്ടതിൽ നിന്നും ചുവടെ പറയുന്ന കാര്യങ്ങൾ കമ്മിറ്റിക്ക് ബോധ്യപ്പെട്ടു. 1). പിണറായി ഗ്രാമപഞ്ചായത്തിലെ ഫയൽ പരിശോധിച്ചതിൽ നിന്നും 29/05/2012 ലെ ബി 2 - 3455/2012 പ്രകാരം ശ്രീമതി കോളോപ്പി ഷയീറ എന്നവർക്ക് പിണറായി ഗ്രാമപഞ്ചായത്തിൽ പിണറായി അംശം പാറപ്പുറത്ത് ദേശത്ത് റി .സ 24/2 ൽ പെട്ട സ്ഥലത്ത് കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിച്ചതിൽ കെ പി ബി ആർ 2011 ചട്ടം 132,133 പ്രകാരം പിണറായി ഗ്രാമപഞ്ചായത്തിൽ ഏകവാസാഗ്രഹം നിർമ്മിക്കുന്നതിന് ബിൽഡിംഗ് പെർമിറ്റ് ആവശ്യമില്ല എന്നതിനാൽ 2011 ചട്ടം 133,ചട്ടം 26, 1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 220 ബി എന്നിവ പാലിച്ചുകൊണ്ട് നിർമ്മാണം നടത്തുന്നതിന് ആക്ഷേപമില്ല എന്ന കാര്യം സാക്ഷ്യപ്പെടുത്തി കൊണ്ടും വയൽ നികത്തികൊണ്ടും കുന്ന് ഇടിച്ചു കൊണ്ടും നിർമ്മാണം നടത്തുവാൻ പാടുള്ളതല്ല എന്നും പ്രവർത്തി തുടങ്ങുന്നതിന് 10 ദിവസം മുമ്പ് അപ്പൻഡിക്സ് A2 ഫോറത്തിൽ കെട്ടിട നിർമ്മാണം സംബന്ധിച്ച വിവരം പഞ്ചായത്തിനെ അറിയിക്കേണ്ടതാണ് എന്ന വ്യവസ്ഥയിൽ സാക്ഷ്യ പത്രം അനുവദിച്ചിട്ടുള്ളതായി കാണുന്നു. 2). അപേക്ഷക 24/07/2013 ന് (ഫയൽ ന. Bl-5578/2013) വീട് നിർമ്മാണം പൂർത്തിയായി കെട്ടിട നമ്പർ അനുവദിച്ചു തരണമെന്ന് അപേക്ഷ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചതായി കാണുന്നു ടി അപേക്ഷയിൽ ബന്ധപ്പെട്ട സെക്ഷൻ ക്ലാർക്ക് സ്ഥല പരിശോധന നടത്തിയതിൽ നിന്നും റോഡിനോട് അടുത്ത് കിടക്കുന്ന പ്ലോട്ട് അതിർത്തിയിൽ നിന്നും 3 മീറ്റർ ദൂരപരിധി പാലിച്ചിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ നികുതി ചുമത്താൻ മാത്രമായി സെക്ഷൻ 235AA പ്രകാരം താത്കാലിക നമ്പർ അനുവദിച്ചുകൊണ്ട് തീരുമാനമെടുത്തതായി കാണുന്നു. സ്ഥല പരിശോധന റിപ്പോർട്ട് പ്രകാരം കെട്ടിട വിസ്തീർണം 83.88 ച മീ ആണെന്ന് കാണുന്നു. 3). 27/11/2019 ലെ 13/404/2019 നമ്പർ പഞ്ചായത്ത് തീരുമാനപ്രകാരം, പിണറായി ഗ്രാമപഞ്ചായത്തിലെ 220 ബി വിജ്ഞാപനം സംബന്ധിച്ച അജണ്ടയിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുന്ന റോഡുകളിൽ നിന്നും പൊതുവഴിയോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ നിന്നും മൂന്ന് മീറ്റർ ദൂരത്തിനുള്ളിൽ കെട്ടിട നിർമ്മാണം കർശനമായി നിരോധിക്കുന്നതിന് ഐക്യകണ്ഠേന അംഗീകരിച്ച തീരുമാനിക്കുകയും ആയത് പൊതു ജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നതിനും 30 ദിവസത്തിനകം ആക്ഷേപാഭിപ്രായങ്ങൾ ക്ഷണിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി അംഗീകരിച്ച്തീരുമാനിച്ചതായി കാണുന്നു. മേൽ വസ്തുതകളിൽ നിന്നും മുകളിൽ സൂചിപ്പിച്ച ഐറ്റം നമ്പർ 3 പ്രകാരംറോഡുകൾ നോട്ടിഫൈ ചെയ്ത തീയതി 27/11/2019 ലെ പഞ്ചായത്ത് തീരുമാനപ്രകാരമാണെന്ന് കാണുന്നു. നിർമ്മാണം പൂർത്തിയായ സമയത്ത് മേൽ റോഡ് നോട്ടിഫൈ ചെയ്തിട്ടില്ലാത്തതിനാൽ കെട്ടിട നമ്പർ അനുവദിക്കുന്നതിന് തടസ്സം ഇല്ലായിരുന്നു എന്ന് കാണുന്നു. എന്നാൽ നേരിൽ കേട്ട സമയത്ത് അസിസ്റ്റന്റ് എൻജിനീയർ കെട്ടിടത്തിന് നിലവിൽ 124.30 ച.മീ. വിസ്തീർണ്ണം ആണെന്ന് അറിയിച്ചിട്ടുണ്ട്, ആയതിനാൽ അപേക്ഷക പഞ്ചായത്തിൽ നമ്പർ അനുവദിക്കുന്നതിനു അപേക്ഷ സമർപ്പിച്ചതിനുശേഷം കൂടുതൽ നിർമ്മാണം നടത്തിയിട്ടുള്ളതായി മനസ്സിലാകുന്നു. ആയതിനാൽ ടി അപേക്ഷ ജില്ലാ തല കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-15 14:31:56
തീരുമാനം-2 തീയ്യതി 24/01/2024 ശ്രീമതി.കൊളോപ്പി ഷെയിറയുടെ വീടിന് നമ്പർ നമ്പര്‍ അനുവദിച്ചു തരുന്നില്ല എന്ന പരാതി പരിശോധിച്ചു. ത.സ്വ.ഭ.വ അസിസ്റ്റന്റ്ന എഞ്ചിനീയര്‍ ഹിയറിംഗിന് അറിയിച്ചിട്ടള്ള വീടിന്റെ തറവിസ്തീര്ണ്ണംി 124.34 ച. മി. ഉം വാര്‍ഡ് ക്ലാര്‍ക്കിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് 83.88 ച.മി.ആകുന്നു.അപേക്ഷക സമര്‍പ്പിച്ച ഫോം 2 ല്‍ തറവിസ്തീര്‍ണ്ണം 101.12 ച.മി. എന്നാണ്.പരിശോധന നടത്തിയ സാങ്കേതിക വകുപ്പിന്റെ അറിയിപ്പ് വസ്തുതക്ക് നിരക്കുന്നതായി പരിഗണിക്കാവുന്നതാണ്. അന്വേഷണത്തിന്റെയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ടിയാരി തറനിലയില്‍ പുതുതായി കൂട്ടിച്ചേര്ക്ക ല്‍ നടത്തിയിട്ടില്ല എന്നത് കമ്മറ്റിക്ക് ബോധ്യപ്പെട്ടു. സൂചനയിലെ റോഡ് അപേക്ഷ നല്കുന്ന സമയത്ത് നോട്ടിഫൈ ചെയ്തിട്ടുണ്ടായിരുന്നില്ല എന്നതിനാലും 2011 ചട്ടം 132 പ്രകാരം 300ച.മി വരെയുള്ള വാസഗൃഹങ്ങള്ക്ക്് നമ്പര്‍ അനുവദിക്കുന്ന 2013 അപേക്ഷ കാലയളവില്‍തന്നെ വീടിന് നമ്പര്‍ അനുവദിക്കാമായിരുന്നു. മേല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ടിയാരിയുടെ വീടിന് നമ്പര്‍ അനുവദിക്കാന്‍ ജില്ലാ അദാലത്ത് സമിതി തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-21 17:11:38
VERIFIED