LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
എഫ്.എം. നിവാസ് ഈന്തിക്കാല ആറയൂര്‍ പി.ഒ. അമരവിള
Brief Description on Grievance:
പുതിയ കെട്ടിട നമ്പര്‍ ലഭ്യമാക്കുന്നത്- സംബന്ധിച്ച്.
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 11:57:38
മേൽ പരാതി സംബന്ധിച്ച് 12.12.2023 തീയ്യതിക്കകം നെയ്യാറ്റിൻകര മുൻസിപ്പൽ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കുന്നതിനും പരാതിയിൽ തീരുമാനം കൈക്കൊള്ളുന്നതിൻെറ ഭാഗമായി 13.12.2023 തീയ്യതി സ്ഥല പരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-12-22 15:05:44
റഗുലറൈസേഷൻ ഫീ അടവാക്കി നിയമ വിധേയമാക്കിയ കെട്ടിടത്തിന് നമ്പർ അനുവദിച്ച് നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള ശ്രീ ജി ഫ്രാൻസിസ് എന്നവരുടെ പരാതി പരിശോധിച്ചു. കുടിശ്ശിക ആയിട്ടുള്ള നികുതി അടവാക്കിയാൽ മാത്രമേ നമ്പർ അനുവദിക്കുകയുള്ളവെന്ന് അറിയിച്ചതായും അടവാക്കാൻ ആവിശ്യപ്പെട്ട തുകയിൽ 3 ലക്ഷം രൂപയും പിഴയായതിനാൽ പിഴ ഒഴിവാക്കി നല്‍കണമെന്നുമാണ് പരാതിക്കാരൻ അറിയിച്ചിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ 13.12.2023 തീയ്യതി മുൻസിപ്പൽ ഓഫീസിലെ രേഖകൾ പരിശോധിച്ചതിലും ബന്ധപ്പെട്ടവരോട് സംസാരിച്ചതിലും പരാതിക്കാരൻ താല്‍ക്കാലിക നമ്പർ അനുവദിച്ച 11/620(1),11/620(2),11/620(3),11/620(4), നമ്പർ കെട്ടിടങ്ങളുടെ 2015 -2016 വർഷം വരെയുള്ള നികുതി മാത്രമേ അടവാക്കിയിട്ടുള്ളൂ എന്ന് ബോധ്യപ്പെട്ടു. 2016 - 17 വർഷം മുതൽ വസ്തു നികുതി പരിഷ്കരണം മുൻസിപാലിറ്റികളിൽ ബാധകമാക്കിയത് പ്രകാരംകെട്ടിടങ്ങളുടെ വസ്തു നികുതി പുനർ നിർണ്ണയിച്ചത് പ്രകാരമുള്ള തുകയാണ് അടവാക്കുന്നതിന് ആവിശ്യപ്പെട്ടിട്ടുള്ളതെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും സഞ്ചയ പ്രകാരമുള്ള ഡിമാൻ്റ് നോട്ടീസല്ല നല്‍കിയിട്ടുള്ളത്. അന്വേഷിച്ചതിൽ കെട്ടിട നിർമ്മാണം ക്രമവല്കരിക്കുന്നതിനായി ഈടാക്കിയ തുകയിൽ താല്‍ക്കാലിക നമ്പർ അനുവദിച്ച കെട്ടിടങ്ങളുടെ കുടിശ്ശിക നികുതി ഉൾപ്പെട്ടിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്.. കുടിശ്ശിക നികുതി പൂർണ്ണമായും ഈടാക്കിയതിന് ശേഷം കെട്ടിടം ക്രമവല്‍കരിച്ച് നല്‍കുകയായിരുന്നു ഉചിതമെങ്കിലും നഗരസഭ അപ്രകാരം ചെയ്തതായി കാണുന്നില്ല. തീരുമാനം - പരിശോധനയിൽ ബോധ്യപ്പെട്ട മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന പ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നല്കി തീരുമാനിച്ചു. 1 കെട്ടിട നിർമ്മാണം ക്രമവല്‍ക്കരിച്ച് ഒക്കുപെൻസി അനുവദിച്ച്ത് പ്രകാരമുള്ള മുഴുവൻ ഏരിയക്കും നികുതി നിർണ്ണയിച്ച് സെക്രട്ടറി ഡിമാൻ്റ് നോട്ടീസ് നല്‍കേണ്ടതാണ്. ആയതിന് കുടിശ്ശിക തുക അടവാക്കുന്നത് വരെ കാത്ത് നില്ക്കേണ്ടതില്ലാത്തതാണ്. 2 താല്‍ക്കാലിക നമ്പർ അനുവദിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് കെട്ടിടം നിയമവിധേയമാക്കുന്നത് വരെയുള്ള കാലത്തെ നികുതി പരാതിക്കാരൻ അടവാക്കേണ്ടതാണ്. വസ്തു നികുതി പരിഷ്കരണം ബാധകമായ വർഷം മുതലുള്ള പരിഷ്കരിച്ച നികുതി സഞ്ചയ സോഫ്റ്റ്വെയർ മുഖേന നിർണ്ണയിച്ച് ഡിമാൻ്റ് ചെയ്യേണ്ടതും ആയത് പ്രകാരം നികുതി അടവാക്കേണ്ടതുമാണ്. നോട്ടീസ് പ്രകാരം കുടിശ്ശിക തുക സ്വമേധയാ അടവാക്കുന്നതിന് പരാതിക്കാരൻ തയ്യാറാകാത്ത പക്ഷം നിയമാനുസൃത നടപടി സ്വീകരിച്ച് തുക ഈടാക്കേണ്ടതാണ്. 3. പിഴപ്പലിശ അടവാക്കുന്നതിൽ നികുതിദായകരെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവാകുന്ന പക്ഷം പരാതിക്കാരനും പിഴപലിശ അടവാക്കുന്നതിൽ ഇളവ് അനുവദിക്കേണ്ടതാണ്. നടപടി നിർദ്ദേശം - സ്ഥിരം അദാലത്ത് സമിതി തീരുമാനം സെക്രട്ടറി പരാതിക്കാരനെ അറിയിച്ച് നല്കുേണ്ടതും തീരുമാന പ്രകാരം സ്വീകരിച്ച നടപടി വിവരം സ്ഥിരം അദാലത്ത് സമിതിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2024-07-12 15:47:13
സെക്രട്ടറി പരാതിക്കാരനെ വിവരം അറിയിച്ചിട്ടുള്ളതായി സ്ഥിരം adalathu സമിതിക്ക് റിപ്പോർട്ട് cheythittundu