LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mannuthodi House Vengassery P O Ambalappara Ottapalam Palakkad PIN CODE 679516
Brief Description on Grievance:
ഫോം 5 ൽ അപേക്ഷ നൽകി RTO യിൽ നിന്ന് ഇൻസ്പെക്ഷൻ കഴിഞ്ഞിരുന്നു. കൃഷി ഓഫീസിൽ അന്വേഷിച്ചപ്പോൾ എന്തോ മിസ്റ്റേക് കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു. അക്ഷയയിൽ അന്വേഷിച്ചപ്പോൾ സാക്ഷിപത്രം സബ്മിറ്റ് ആക്കാത്തതാണ് പ്രശ്നം എന്ന് അറിയാൻ കഴിഞ്ഞു. സാക്ഷിപത്രം മുൻപുതന്നെ കൃഷി ഓഫീസിൽ സമർപ്പിച്ചതാണ്. അന്ന് കൃഷി ഓഫീസർ കൈക്കൂലി കേസ് സംബന്ധമായി മറിപോകുകയും അതിനു ശേഷം വന്ന കൃഷി ഓഫീസർ വന്നതിനു ശേഷം ഓഡിറ്റിംഗ് നടക്കുകയും, അതിനു ശേഷം വരാൻ പറയുകയും ചെയ്തു. പക്ഷെ, അതിനു ശേഷം അന്വേഷിച്ചപ്പോൾ അവിടെ സമർപ്പിച്ച സാക്ഷിപത്രം ഇല്ല എന്നു പറഞ്ഞു.. വീട് വെക്കണം എന്ന ആവശ്യവുമായി ഒരുപാടുകാലമായി ഇതിനു പുറകെ നടക്കുന്നു. എത്രയും വേഗം ഇതിനു ഒരു തീരുമാനം ആക്കി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. കയ്യിൽ ഉള്ള ഡോക്യൂമെന്റ്സ് താഴെ ചേർത്തിരിക്കുന്നു.
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 37
Updated on 2024-09-12 21:22:17
Manikandan M, Mannuthodi House, Vengassery P O, Ambalappara എന്നയാള്‍ "ഫോം 5 ൽ അപേക്ഷ നൽകി RTO യിൽ നിന്ന് ഇൻസ്പെക്ഷൻ കഴിഞ്ഞിരുന്നു. കൃഷി ഓഫീസിൽ അന്വേഷിച്ചപ്പോൾ എന്തോ മിസ്റ്റേക് കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു. അക്ഷയയിൽ അന്വേഷിച്ചപ്പോൾ സാക്ഷിപത്രം സബ്മിറ്റ് ആക്കാത്തതാണ് പ്രശ്നം എന്ന് അറിയാൻ കഴിഞ്ഞു". എന്ന് പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരെ വിളിച്ച് അന്വേഷിച്ചതില്‍, കൃഷി ഓഫീസില്‍ നല്‍കിയതെന്നു പറയുന്ന,വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച രേഖകളുടെ കുറവ് കാരണം തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് പറയുന്നു. കൃഷി ഓഫീസില്‍ ഒന്നുകൂടി അന്വേഷിച്ച് ആവശ്യമായ രേഖകള്‍ നല്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു പരാതിക്കാരെ അറിയിച്ചതായി വിലയിരുത്തി പരാതി തീര്‍പ്പാക്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by ശ്രീ.സതീഷ് കുമാർ.കെ, Internal Vigilance Officer
At Meeting No. 38
Updated on 2024-09-24 16:19:53
പരാതിക്കാരെ വിളിച്ച് ചെയ്യേണ്ട നടപടി സംബന്ധിച്ച് അറിയിച്ചിട്ടുണ്ട്.