LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കാരുവേലില്‍ ഹൌസ്, ഓര്‍ക്കയം,ന്യൂനടുവില്‍, പി.ഒ.670582
Brief Description on Grievance:
ഉയരം കുറവീയതിനാല് പന്നിഫാം ലൈസന്‍സ് അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 17
Updated on 2023-12-08 15:30:46
സ്ഥല പരിശോധന നടത്തി ഫയൽ തീർപ്പാക്കുന്നതിനായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു .
Escalated made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 14:51:20
12.12.2023- ന് സ്ഥലപരിശോധന നടത്തി. ശ്രീ. ജയേഷ്. കെ.സി നിർമ്മിച്ച പന്നി ഫാം ക്രമവല്ക്കരിക്കുന്ന്തിന് 27.7.2023-ാം തീയ്യതിയില്‍ മലപ്പട്ചം ഗ്രാമപഞ്ചായത്ത് മുമ്പാകെ സമർപ്പിച്ച അപേക്ഷ സാങ്കേതിക പരിശോധന നടത്തി 7 ന്യൂനതകള്‍ കാണിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ റിപ്പോർട്ട് സമർപ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തി്ല്‍ 14.9.2023-ലെ 2644/2023 നമ്പർ കത്ത് പ്രകാരം അപേക്ഷകന് കത്ത് നൽകുകയും ചെയ്തിരുന്നു. സമർപ്പിച്ച പ്ലാനിൽ രേഖപ്പെടുത്തിയ അളവുകള്‍ സംബന്ധിച്ചും, ഡ്രോയിംഗിലെ അപാകതകള്‍ സംബന്ധിച്ചുമാണ് പ്രധാനമായും ന്യൂനതയായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിന് പുറമെ കേരള പഞ്ചായത്ത് റൂള്‍ 2019 ചട്ടം 45 പ്രകാരം ഫാം ഷെഡിന്റെ ഉയരം ചട്ട പ്രകാരം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. KPBR 2019 ചട്ടം 25 (h) പ്രകാരം 1000 പക്ഷികളില്‍ അധികം വളർത്തുന്ന കോഴി ഫാമുകള്‍, 6 മൃഗങ്ങള്‍, 20 പശുക്കള്‍, 50 ആടുകള്‍ അധികമുള്ള ഫാമുകള്‍ എന്നിവ Group G1 ഗണത്തിലാണ് ഉള് പ്പെടുന്നത്. KPBR 2019 ചട്ടം 45 (4) പ്രകാരം ടി കെട്ടിടങ്ങളുടെ കുറഞ്ഞ ഉയരം 3.6 മീറ്റർ ആയിരിക്കേണ്ടതാണ്. KPBR 2019 ചട്ടം 45 (4) പ്രകാരം " The minimum height of work room shall depend upon the type of industry, the noxious gases which might be produced or the heat generated due to the process, the specification of room construction , the number of workers employed in any work area and the comfort conditions available through installation of mechanical ventilation, or air conditioning system: provided that the height of any work room shall not be less than 3.6 meters measured from the floor level to the lowest point in the ceiling". എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇവിടെ ലൈഫ് സ്റ്റോക്ക് ഫാമുകള്‍ Group G1 വിനിയോഗ ഗണത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ മേല്പറഞ്ഞ പ്രകാരം ചട്ടം 45 (4)-ല്‍ പ്രതിപാദിച്ച ഉയരം അത്യാവശ്യമാണ്. എന്നാല്‍ പ്രസ്തുത ചട്ടത്തില്‍ വിവരിച്ച പ്രകാരം മെഷീനറികള്‍ സ്ഥാപിക്കുന്ന തരത്തിലുള്ള വ്യാവസായിക പ്രവർത്തനങ്ങളോ, ഹാനീകരമായ വാതകങ്ങളോ, ചുട് പുറംതള്ളുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ നടക്കാത്തതിനാല്‍ ചട്ടം 45 പാലിക്കണമെന്ന വ്യവസ്ഥ പുന പരിശോധിക്കേണ്ടതാണെന്ന് കമ്മിറ്റി വിലയിരുത്തി. ആയതിന് കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ ചട്ടം 45 ആവശ്യമായ ഭേദഗതി വരുത്തുന്നതിന് സർക്കാറിനോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു. നിലവിലുള്ള ചട്ടപ്രകാരം പരാതിക്കാരന്റെ ക്രമവല്‍ക്കരണ അപേക്ഷ ചൂണ്ടിക്കാണിച്ച ന്യൂനതകള്‍ പരിഹരിക്കാത്ത പക്ഷം പരിഗണിക്കാന്‍ സാധിക്കുകയില്ല.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-27 14:58:15
ഇവിടെ ലൈഫ് സ്റ്റോക്ക് ഫാമുകള്‍ Group G1 വിനിയോഗ ഗണത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ മേല്പറഞ്ഞ പ്രകാരം ചട്ടം 45 (4)-ല്‍ പ്രതിപാദിച്ച ഉയരം അത്യാവശ്യമാണ്. എന്നാല്‍ പ്രസ്തുത ചട്ടത്തില്‍ വിവരിച്ച പ്രകാരം മെഷീനറികള്‍ സ്ഥാപിക്കുന്ന തരത്തിലുള്ള വ്യാവസായിക പ്രവർത്തനങ്ങളോ, ഹാനീകരമായ വാതകങ്ങളോ, ചുട് പുറംതള്ളുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോ നടക്കാത്തതിനാല്‍ ചട്ടം 45 പാലിക്കണമെന്ന വ്യവസ്ഥ പുന പരിശോധിക്കേണ്ടതാണെന്ന് കമ്മിറ്റി വിലയിരുത്തി. ആയതിന് കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍ ചട്ടം 45 ആവശ്യമായ ഭേദഗതി വരുത്തുന്നതിന് സർക്കാറിനോട് അപേക്ഷിക്കുന്നതിന് തീരുമാനിച്ചു
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-28 10:18:23
Verified