LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NOUFAL K PERUNTHEYATH (H) KUZHIMANNA (PO) MALAPPURAM PIN 673641
Brief Description on Grievance:
21-08-2023 ൽ കുഴിമണ്ണ പഞ്ചായത്തിൽ അപാകതകൾ പരിഹരിച്ച് Re Submitt ചെയ്ത fale പുതിയ ഫീസ് നിരക്ക് പഞ്ചായത്തിൽ അടക്കണം എന്നും പല തവണകളായി കുഴിമണ്ണ പഞ്ചായത്തിൽ കയറി ഇറങ്ങിയിട്ടും 06-05-2023 GO (MS)No.107/2023/LSGDമുമ്പ് വീട് പെർമിറ്റിന് അപേക്ഷിച്ചർക്ക് പഴയ നിരക്ക് ബാധകം എന്നിരിക്കെ മാറിയ നിരക്ക് അsക്കാൻ നിർബദ്ധിക്കുന്നു
Receipt Number Received from Local Body:
Interim Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 16
Updated on 2023-12-11 22:37:08
7879/21 നമ്പർ ഫയൽ പരിശോധനക്കായി ഹാജരാക്കുന്നതിന് കുഴിമണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
Final Advice made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 23:05:39
11.12.23 ലെ തീരുമാന പ്രകാരം സമിതി 7879/21 നമ്പർ ഫയൽ പരിശോധിച്ചു. ആയത് കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷയാണെന്നും അന്നേ തിയ്യതിയിൽ നിർമ്മാണം ആരംഭിച്ചതായി ഓവർസിയർ റിപ്പോർട്ട് ചെയ്തതായും അപാകതകൾ അപേക്ഷകനെ അറിയിക്കുന്നതിനും അപേക്ഷ നിരസിക്കുന്നതാണെന്നുമുള്ള അറിയിപ്പ് കത്തും ഫയലിൽ കാണപ്പെട്ടു. അപാകതകൾ പരിഹരിച്ച് അനുമതി വാങ്ങാതെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുകയാണ് അപേക്ഷകൻ ചെയ്തിട്ടുള്ളത്. ആയതിന് ശേഷം പഴയ നിരക്കിലുള്ള ആനുകൂല്യം കിട്ടുന്നതിലേക്കായി മുമ്പ് സമർപ്പിച്ച ഫയലിൻറെ കറക്ഷൻ ഫയലായി സമർപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ അപേക്ഷ കെട്ടിട നിർമ്മാണാനുമതിക്കും രണ്ടാമത് അപേക്ഷ കെട്ടിട ക്രമവൽക്കരണത്തിനുള്ള അപേക്ഷയുമാണ്. ഈ സാഹചര്യത്തിൽ 06.05.23ലെ GO (MS)No.107/2023/LSGD നമ്പർ ഉത്തരവ് പ്രകാരമുള്ള ഫീസിളവിന് അപേക്ഷകന് അർഹതയില്ലാത്തതായി സമിതി വിലയിരുത്തി. ആയത് പ്രകാരം കുഴിമണ്ണ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ട ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു.
Final Advice Verification made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 14:38:46
Intimation sent to applicant
Citizen Remark
7879/21 നമ്പർ ഫയൽ കുഴിമണ്ണ പഞ്ചായത്തിൽ സമർപ്പിച്ചു ഓവർസീയർ സൈറ്റ് പരിശോധിക്കുകയും വീട് പണി തുടങ്ങിയതിനാൽ അപാകതകൾ പരിഹരിക്കാൻ നിർദ്ധേശിക്കുകയും ചെയ്തു .അപാകതകൾ പരിഹരിക്കുക എന്നുള്ളത് വീട് പണി തുടങ്ങിയതിനാൽ വീട് പണി പൂർത്തീകരിക്കുക എന്നാണ് ഞാൻ ഉദ്ധേശിച്ചത്.സങ്കേതത്തിൽ വീടിന് അപേക്ഷിക്കാൻ എഞ്ചിനീയറുടെ അടുത്ത് ചെന്നപ്പോൾ സൈറ്റിൽ ഞാൻ അപേക്ഷിച്ച 7879/21 ഫയൽ റെഗുലൈസ്ഡ് കംബ്ലീഷൻ എന്നിവക്ക് ഒപ്ഷൻ ഉണ്ടായിരുന്നു ആയതിനാൽ ആ രണ്ട് ഒപ്ഷൻ തെരഞ്ഞടുത്തു. അദാലത്തിൽ പഞ്ചായത്തിൽ നിന്ന് അറിയിച്ചത് പോലെ എല്ല' അദാലത്തിൽ പറഞ്ഞത് കുഴിമണ്ണ പഞ്ചായത്ത് സെക്രട്ടറി ഏന്ത് ഓർഡറിൻ്റെ അടിസ്ഥാനത്തിൽ ആണ് ഫയൽ നിരസിച്ചത് എന്ന് വക്ത മല്ല. വീട് പണി തുടങ്ങി എന്ന് പറഞ്ഞ് നിരസിച്ച ഫയൽ വീട് പണി പൂർത്തികരിക്കാൻ സാധിമാക്കുകയുള്ളു.ഇത് പോലുള്ള ഫയലുകൾ പഞ്ചായത്ത് മാറ്റിവക്കാർ ആണ് ചെയ്യാറുള്ളത്
Final Advice made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 15
Updated on 2024-02-26 17:07:32
06-05-2023 ലെ GO (MS) No.107/2023/LSGD ഉത്തരവിന് മുമ്പ് പെർമിറ്റിന് അപേക്ഷിച്ചർക്ക് പഴയ നിരക്ക് ബാധകം എന്നിരിക്കെ, 21-08-2023 ൽ കുഴിമണ്ണ പഞ്ചായത്തിൽ അപാകതകൾ പരിഹരിച്ച് Re Submit ചെയ്ത ഫയലിൽ, പുതിയ ഫീസ് നിരക്ക് അടക്കണം എന്ന പഞ്ചായത്തിൻറെ നിര്‍ദ്ദേശത്തിന് എതിരായാണ് ഹര്‍ജി. 7879/21 നമ്പർ ഫയൽ പരിശോധിച്ചതിൽ, പ്രസ്തുത അപേക്ഷ കെട്ടിട നിർമ്മാണാനുമതിക്കുള്ള അപേക്ഷയാണെന്നും, അന്നേ തിയ്യതിയിൽ നിർമ്മാണം ആരംഭിച്ചതായി ഓവർസിയർ റിപ്പോർട്ട് ചെയ്തതായും അപാകതകൾ അപേക്ഷകനെ അറിയിക്കുന്നതിനും അപേക്ഷ നിരസിക്കുന്നതാണെന്നുമുള്ള അറിയിപ്പ് കത്തും ഫയലിൽ കാണപ്പെട്ടു എന്നും, അപാകതകൾ പരിഹരിച്ച്, അനുമതി വാങ്ങാതെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുകയാണ് അപേക്ഷകൻ ചെയ്തിട്ടുള്ളത് എന്നും, ആയതിന് ശേഷം പഴയ നിരക്കിലുള്ള ആനുകൂല്യം കിട്ടുന്നതിലേക്കായി മുമ്പ് സമർപ്പിച്ച ഫയലിൻറെ കറക്ഷൻ ഫയലായി സമർപ്പിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും, ആദ്യ അപേക്ഷ കെട്ടിട നിർമ്മാണാനുമതിക്കും, രണ്ടാമത്തേത്, കെട്ടിടം, ക്രമവൽക്കരണത്തിനുള്ള അപേക്ഷയുമാണ് എന്നും, മേൽ സാഹചര്യത്തിൽ 06.05.23ലെ GO (MS)No.107/2023/LSGD നമ്പർ ഉത്തരവ് പ്രകാരമുള്ള ഫീസിളവിന് അപേക്ഷകന് അർഹതയില്ലാത്തതാണെന്നും ഉപജില്ലാ സമിതി വിലയിരുത്തിയത് പ്രകാരം കുഴിമണ്ണ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ട ഫീസ് അടവാക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നൽകുന്നതിന് തീരുമാനിച്ചു എന്ന റിപ്പോര്‍ട്ട് ആണ് ഉപജില്ലാ സമിതി സമര്‍പ്പിച്ചിട്ടുള്ളത്. ജില്ലാ അദാലത്ത് പ്രസ്തുത അപേക്ഷ പരിഗണിച്ചു. ഉപജില്ലാ അദാലത്ത് റിപ്പോര്‍ട്ട് ചെയ്തത് വസ്തുത ആയിരിക്കെ, ക്രമവത്കരണത്തിനായുള്ള അപേക്ഷയിൻമേൽ പുതുക്കിയ നിരക്കിലുള്ള ഫീസ് അടവാക്കുവാൻ കക്ഷിക്ക് നിര്‍ദ്ദേശം നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.