LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മഹേഷ്ഭവൻ, അയണംകോട്, ധനുവച്ചപുരം പി.ഒ.
Brief Description on Grievance:
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ശ്രീമതി.സലോമി, മഹേഷ്ഭവൻ അയണംകോട്, ധനുവച്ചപുരം പി.ഒ. എന്ന വൃക്തിയുടെ ഉടമസ്ഥതയിലുള്ള ഒരു ചെറിയ തട്ടുകടക്ക് പഞ്ചായത്തിൽ നിന്നും നമ്പർ ലഭിച്ചതുപ്രകാരം 2012-2013 വർഷത്തേക്ക് വൃാപാര ലൈസൻസ് ലഭിച്ചിരുന്നവെന്നും തുടർന്ന് .2013-2014 വർഷത്തേക്ക് വൃാപാര ലൈസൻസ് പുതുക്കാൻ അപേക്ഷ നൽകിയപ്പോൾ ടി കട അനധികൃത നിർമ്മാണമെന്ന് കാണിച്ച് ലൈസൻസ് നൽകിയില്ലയെന്നും. തുടർന്ന് 2023 ൽ മന്ത്രിമാർ പങ്കെടുത്ത കരുതലും കൈതാങ്ങും പരാതി പരിഹാര അദാലത്തിൽ Docket Number TVM 0206/A/5556 ആയി ടിയാരി അപേക്ഷ സമർപ്പിക്കുകയും ആയതിന് ഗതാഗത വകുപ്പ് മന്ത്രി ശ്രീ.ആൻറ്റണി രാജു പഞ്ചായത്ത് സെക്രട്ടറിയോട് അനുകൂല നടപടിയെടുക്കുന്നതിന് നിർദ്ദേശിച്ചിരുന്നതുമാണ്. എന്നാൽ സെക്രട്ടറിയും ഭരണസമിതിയും മേൽപ്പടി നിർദ്ദേശം നടപ്പിലാക്കുവാൻ കഴിയില്ലെന്ന്പരാതിക്കാരിയെ അറിയിച്ചിരുന്നതായും ആയതിനാൽ പ്രസ്തുത വിഷയത്തിൽ അടിയന്തിരമായി പരിഹാരം നൽകണമെന്ന് കാണിച്ച് സമർപ്പിച്ച അപേക്ഷ.
Receipt Number Received from Local Body:
Interim Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2023-12-05 11:54:41
മേൽ പരാതി സംബന്ധിച്ച് 12.12.2023 തീയ്യതിക്കകം കൊല്ലയിൽ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കുന്നതിനും 13.12.2023 തീയ്യതി 10.30 മണിക്ക് സ്ഥല പരിശോധന നടത്തുന്നതിനും തീരുമാനിച്ചു.
Final Advice made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 17
Updated on 2023-12-22 14:53:58
വിവരണം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നില്ലെന്നതിനാൽ കടക്ക് നമ്പർ അനുവദിക്കുന്നില്ലെന്നും മാനുഷിക പരിഗണന നല്കി കടക്ക് നമ്പർ അനുവദിക്കുന്നതിന് ആവിശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിപ്പെട്ടുകൊണ്ട് ശ്രീമതി സലോമി എന്നവർ സമർപ്പിച്ച പരാതിയും, പരാതിക്കടിസ്ഥാനമായ കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ ( കെപിആർ നിയമത്തിലെ 220 ബി വകുപ്പ്) പാലിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സെക്രട്ടറിയുടെ റിപ്പോർട്ടും 13.12.2023 തീയ്യതി നടത്തിയ സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചു. പരാതിയിൽ പറഞ്ഞ പ്രകാരം കെട്ടിടത്തിന് താല്ക്കാലിക നമ്പറും പിന്നീട് നിയമ വിധേയമായ കെട്ടിടത്തിനുള്ള നമ്പറും അനുവദിക്കുകയുണ്ടായെന്നും ആയതിൻെറ അടിസ്ഥാനത്തിൽ വ്യാപാര ലൈസൻസ് അനുവദിച്ചിരുന്നതായും ബോധ്യപ്പെട്ടു. എന്നാൽ വസ്തു നികുതി പരിഷ്കരണ സമയത്ത് തെറ്റായി നമ്പർ അനുവദിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ട പ്രകാരം പഞ്ചായത്ത് പിന്നീട് നമ്പർ റദ്ദ് ചെയ്യുകയുണ്ടായെന്നും ബോധ്യപ്പെട്ടു. തീരുമാനം ശ്രീമതി സലോമി എന്നവർ സമർപ്പിച്ച പരാതിയിൽ പരാമർശിക്കുന്ന കെട്ടിടം കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കുന്നില്ല എന്നതിനാൽ നമ്പറനുവദിച്ച് നിയമവിധേയമാക്കാൻ സാധ്യമാവുകില്ല എന്ന സെക്രട്ടറിയുടെ തീരുമാനം ശരിവെച്ചു. കെട്ടിടത്തിൻെറ വസ്തു നികുതി ഈടാക്കുന്നതിനുള്ള നിയമാനുസൃത നടപടി സ്വീകരിക്കുന്നതിനും, അനധികൃത നിർമ്മാണം ക്രമവല്ക്കരിക്കൽ ചട്ടങ്ങളിൽ ഭേദഗതി വരുന്ന മുറക്ക് കെട്ടിട നിർമ്മാണം ക്രമവല്കരിക്കാവുന്നതാണോ എന്ന് പരിശോധിക്കുന്നതിന് ആവിശ്യമായ രേഖകൾ ഹാജരാക്കുന്നതിന് പരാതിക്കാരന് നിർദ്ദേശം നല്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നല്കി തീരുമാനിച്ചു. നടപടി നിർദ്ദേശം - സമിതി തീരുമാനം സെക്രട്ടറി പരാതിക്കാരനെ അറിയിച്ച് നല്കുേണ്ടതും വിവരം സ്ഥിരം അദാലത്ത് സമിതിക്ക് റിപ്പോർട്ട് ചെയ്യേണ്ടതുമാണ്.
Final Advice Verification made by TVPM5 Sub District
Updated by UMESHBABU KOTTEYI, INTERNAL VIGILANCE OFFICER
At Meeting No. 18
Updated on 2024-01-16 14:37:35
സ്ഥിരം അദാലത്ത് സമിതി തീരുമാനം പരാതിക്കാരിയെ അറിയിച്ചതായി സെക്രട്ടറി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരാതി തീർപ്പാക്കിയതായി രേഖപ്പെടുത്തുന്നതിന് തീരുമാനിച്ചു.