LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സി.കെ. നാരായണി, യെട്ടാർ കിഴക്കേതിൽ,ഏലാങ്കോട്.പി.ഒ. പാനൂർ -670692
Brief Description on Grievance:
പെർമിറ്റ് ലഭിക്കുന്നില്ലെന്ന പരാതി
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:14:55
തീരുമാനം : 116/2023 പാനൂര്‍ നഗരസഭയില്‍ വാസഗൃഹ നിര്‍മ്മാണത്തിനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ച ശ്രീമതി. സി.കെ. നാരായണി, യെട്ടര് കിഴക്കെതില്‍ ഹൗസ്, പാനൂര്‍ എന്നവര്‍ BPKNR31285000004 നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ അദലാത്ത് പരിഗണിച്ചു. പാനൂര്‍ നഗരസഭയില്‍ 7.5 സെന്റ് സ്ഥലത്ത് വാസഗൃഹം നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി 15.10.2023 നു പാനൂര്‍ നഗരസഭയില്‍ ശ്രീമതി. സി.കെ. നാരായണി എന്നവര്‍ അപേക്ഷ സമര്‍പ്പിച്ചു. 1)സൈറ്റില്‍ പടിഞ്ഞാറ് ഭാഗത്ത് ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ ഉള്ളതിനാല്‍ വകുപ്പിന്റെ നിരാക്ഷേപ പത്രം ഹാജരാക്കണം 2) സൈറ്റില്‍ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയതിനാല്‍ കെട്ടിടം നികുതിയില്‍ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷ നല്കിയൊ എന്ന് വ്യക്തമാക്കണം എന്നീ അപാകതകള്‍ കാണിച്ചുകൊണ്ട് 14.11.2023 കത്ത് നല്കി. 2019 ലെ കെ.എം.ബി. ആര്. ചട്ടം 5 ഉപചട്ടം 4 ല്‍ 1 മുതല്‍ 18 വരെ ക്രമനമ്പരുകളായി നിര്‍മ്മാണാനുമതിക്ക് അനുബന്ധമായി സമര്‍പ്പിക്കേണ്ടുന്ന ഇതരവകുപ്പുകളുടെ അനുമതികളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ആയതില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിരാക്ഷേപപത്രം ഉള്‍പ്പെട്ടതായി കാണുന്നില്ല. സൈറ്റില്‍ പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ 2023-24 വര്‍ഷത്തെ വസ്തുനികുതി അപേക്ഷക ഒടുക്കിയതിനുള്ള രശീതി അദാലത്തില്‍ ഹാജരാക്കുകയുണ്ടായി. പൊളിച്ചുമാറ്റിയ കെട്ടിടത്തിന്റെ വസ്തുനികുതി ഒഴിവാക്കാന്‍ നിര്‍മ്മാണാനുമതിക്കുള്ള അപേക്ഷയോടൊപ്പം അപേക്ഷ സമര്‍പ്പിച്ചതായി ഹരജിക്കാരിക്കുവേണ്ടി ഹാജരായ മകന് ശ്രീ. രവീന്ദ്രന് പറഞ്ഞു. സഞ്ചയ സോഫ്റ്റ്വെയര് പരിശോധിച്ച് ഇക്കാര്യത്തില്‍ ഉറപ്പു വരുത്തേണ്ടതാണ്. മേല്‍ സാഹചര്യത്തില്‍ ശ്രീമതി. നാരായണി.സി.കെ.ക്ക് കെട്ടിട നിര്‍മ്മാണാനുമതി 15 ദിവസത്തിനകം നല്‍കാനും ആയത് അദാലത്ത് സമിതി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിനും സെക്രട്ടറി, പാനൂര്‍ നഗരസഭക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 17
Updated on 2024-03-23 15:22:21
Applicant says that she has received the Building Permit