LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കല്ല്യാണി ഹൗസ്, പെരുമന, ചേവായൂര്‍
Brief Description on Grievance:
ആറ് മാസമായിട്ടും പെര്‍മിറ്റ് അനുവദിക്കാത്തത് സംബന്ധിച്ച്.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 16
Updated on 2023-12-06 11:28:59
ശ്രീമതി.പുഷ്പ.വി.ടി,കല്ല്യാണി വീട്, പെരുവന,ചേവായൂര്‍ എന്നവര്‍ സമര്‍പ്പിച്ച പരാതിയില്‍ തിക്കോടി ഗ്രാമ പഞ്ചായത്തില്‍ നിന്നും തന്റെ വീടിന്റെ പ്ലാന്‍ അനുവദിച്ച് കിട്ടുന്നില്ലെന്നും, ആയതില്‍ പഞ്ചായത്തും, പ്ലാന്‍ തയ്യാറാക്കിയ ശ്രീ.ഭാസ്കരന് എന്ന ആളും ഉത്തരവാദി ആണ് എന്നും മറ്റുമാണ് പരാമര്‍ശിച്ചിരിക്കുന്നത്. ടിയാളുടെ പരാതി അദാലത്തില്‍ പരിഗണിച്ചു. ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് സെക്ഷന്‍ ക്ലാര്‍ക്ക് ശ്രീമതി. ഷോളിയും, പരാതിക്കാരിയും ഹാജരായി. 02/12/2023 തിയ്യതിയിലെ SC3 7946/23 നമ്പറായി സെക്രട്ടറി സമര്‍പ്പിച്ച സ്റ്റേറ്റ്മെന്റില്‍ ശ്രീമതി പുഷ്പയുടെ ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷയിലെ അപാകതകള്‍ 13/04/21 തിയ്യതിയില്‍ എ3 2171/21 നമ്പറായി അറിയിച്ചുട്ടുള്ളതും , 25/05/23 തിയ്യതിയില്‍ LBS ലോഗിനിലേക്ക് തിരിച്ചയച്ചിട്ടുള്ള കാര്യം എന്നാല്‍ നാളിതുവരെ ടിയാന് അപാകത പരിഹരിച്ച് അപേക്ഷ പുന:സമര്‍പ്പിച്ചിട്ടില്ല എന്നും പറയുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഫയല്‍ പരിശോധിച്ചതില്‍ ഇക്കാര്യം വസ്തുതാപരമാണെന്ന് കാണുന്നു. ആയതിനാല്‍ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ മറ്റു നടപടികള്‍ ഒന്നും സ്വീകരിക്കേണ്ടാതയി കാണുന്നില്ല. ശ്രീമതി പുഷ്പ തന്റെ പ്ലാന്‍ തയ്യാറാക്കിയ ശ്രീ.ഭാസ്കരന് എന്ന ലൈസന്‍സിക്ക് എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുള്ളതാണെന്നും, ടിയാന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതിനാല്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പ്രസ്തുത വിഷയം അദാലത്ത് കമ്മറ്റിയുടെ പരഗണനയില്‍ വരുന്നത് അല്ലാത്തതിനാല്‍ ആയത് ബഹു.ജോയിന്റ് ഡയറക്ട്രര്ക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു. ഈ സാഹചര്യത്തിൽ ഫയലിൽ മറ്റു നടപടികൾ അവസാനിപ്പിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 17
Updated on 2024-01-30 16:21:23
അദാലത്ത് പരിഗണനയില്‍ വരുന്ന വിഷയമല്ലാത്തതിനാല്‍ തുടര്‍ നടപടിക്കായി ജോയിന്റ് ഡയരക്ടര്‍ക്ക് കൈമാറി നടപടികള്‍ അവസാനിപ്പിച്ചു.