LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ചെയര്മാന്, പരിരക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ്
Brief Description on Grievance:
പരിരക്ഷ പാലിയേറ്റീവ് സൊസൈറ്റി അനുമതി നല്‍കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 15
Updated on 2023-12-04 15:39:29
കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ 14ാം വാര്‍ഡ് 103 A1 കെട്ടിടം പരിരക്ഷാ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, അണ്ടിപ്പറ്റ് ദേവദാസന് എന്നവരുടെ ഉടമസ്ഥതയിലാണ്. പ്രസ്തുത കെട്ടിടത്തിന്റെ വസ്തു നികുതി 2023 -24 വരെ അടച്ചിട്ടുണ്ട്. പ്രസ്തുത കെട്ടിടം പഞ്ചായത്ത് അസ്സസ്മെന്റ് രജിസ്റ്റര്‍ പ്രകാരം 75 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള ഷോപ്പ് ബില്‍ഡിംഗ് ആണ്. പ്രസ്തുത കെട്ടിടം നിലവില്‍ മൂന്ന് നിലകളുളള ഏകദേശം 400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുളള ബഹുനില കെട്ടിടമായി പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. കിടക്ക സൗകര്യമുളള 10 മുറികളും, 6 കിടക്കകള്‍ ഉളള ജനറല്‍ വാര്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് ആശുപത്രിയായിട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 75 ചതുരശ്ര മീറ്റര്‍ ഗ്രൗണ്ട് ഫ്ലോര്‍ മാത്രമാണ് കടലുണ്ടി ഗ്രാമ പഞ്ചായത്ത് അനുമതി നല്‍കിയിട്ടുളളത്. ബാക്കി ഉളള ഭാഗം അനധികൃതമാണ്. കെട്ടിടത്തില്‍ ലാബ് പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്ന് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ഹോം കെയര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രസ്തുത കെട്ടിടം റെയില്‍വേ ബൗണ്ടറിയുടെ 10 മീറ്റര്‍ ദൂര പരിധിക്കുളളില്‍ ആണ് ഉളളത്. നിലവില്‍ കെട്ടിടം കൂട്ടി എടുക്കുന്നതിന് പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ല. കൂടാതെ നിലവില്‍ ഇത് സംബന്ധിച്ച് കെ പി ബി ആര് പ്രകാരമുളള അപേക്ഷ ഇല്ല. കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് പ്ലാന്‍, റെയില്‍വേ എന്‍ ഒ സി സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ അപേക്ഷ പെന്റിംഗ് ഇല്ല. നിലവില്‍ ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിച്ച് പ്രസ്തുത ലൈസന്‍സ് 20/05/23 ലെ അപേക്ഷ പ്രകാരം പുതുക്കി നല്‍കാവുന്നതാണ്. 75 ചതുരശ്ര മീറ്റര്‍ കൂടുതല്‍ അധിക നിര്‍മ്മാണം ഉളള ഏരിയയില്‍ പഞ്ചായത്ത് അനുമതി നല്കിയിട്ടുളള 75 ചതുരശ്ര മീറ്റര്‍ ഉളള ഗ്രൗണ്ട് ഫ്ലോര്‍ കെട്ടിടത്തിന് നിയമാനുസൃതം ലൈസന്‍സ് നല്കാന് കഴിയുന്ന സ്ഥാപനം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത് കൊണ്ട് ലൈസന്‍സ് അനുവദിക്കാവുന്നതാണ്. നിലവില്‍ അനധികൃതമായി നിര്‍മ്മിച്ച ബില്‍ഡിംഗ് റഗുലറൈസ് ചെയ്യുന്നതിന് നോട്ടീസ് നല്കി കെ പി ബി ആര് ആക്ട് 235 AA വകുപ്പ് പ്രകാരമുളള U A നമ്പര്‍ ചുമത്തി വസ്തു നികുതി ഈടാക്കാവുന്നതാണ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-13 21:33:54
അദാലത്ത് തീരുമാന പ്രകാരം നിലവില്‍ നമ്പറുളള കെട്ടിടത്തിന്റെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.