LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Pilakkoottathil House, Kothachira PO, 679535 PIN
Brief Description on Grievance:
വീട് നിര്‍മ്മാണം പെര്‍മീറ്റ് ഫീ - ഫൈന്‍ ഒഴിവാക്കി നല്‍കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 15
Updated on 2023-12-01 08:05:02
രേഖകളുടെ വിശദ പരിശോധന ആവശ്യമായതിനാലും സെക്രട്ടറി നവകേരള സദസിന്റെ യോഗത്തിൽ ആയതിനാലും 4.12.23ന് വിശദമായി പരിശോദിച്ചു തീരുമാനമെടുക്കാൻ സമിതി തീരുമാനിച്ചു
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 16
Updated on 2023-12-08 10:54:53
നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ. ഷബീര്‍, പിലാക്കൂട്ടത്തില്‍ എന്നവര്‍ നല്കിയ പരാതിയില്‍ താന്‍ ഒരു വീട് പണി നടത്തുന്നുണ്ടെന്നും അതിന് പെര്‍മിറ്റ് എടുക്കണം എന്നറിയില്ലെന്നും ഇപ്പോള്‍ പെര്‍മിറ്റ് എടുക്കാന്‍ ചെന്നപ്പോള്‍ ഫൈന്‍ അടക്കം വലിയ തുകയാണ് ഗ്രാമപഞ്ചായത്ത് അറിയിച്ചിരിക്കുന്നത്. ഫൈന്‍ ഒഴിവാക്കി തരണം എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കമ്മിറ്റി പരാതിക്കാരനെയും സെക്രട്ടറിയെയും നേരില്‍ കേട്ടു. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പരിശോധിച്ചു. പെര്‍മിറ്റ് അപേക്ഷ അന്വേഷണത്തിന് സാങ്കേതിക വിഭാഗത്തിന് നല്‍കുകയും ഓവര്‍സിയര്‍ റിപ്പോര്‍ട്ട് പ്രകാരം നിര്‍മ്മാണം ഫസ്റ്റ് ഫ്ലോര്‍ ലിന്റല്‍ ലെവല്‍ വരെ ആയതിനാല്‍ ക്രമവല്‍ക്കരിച്ച് അനുമതി നല്‍കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 297.44 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടത്തിന്റെ ക്രമ വല്‍ക്കരണ ഫീസ് 297.44*200 = 59488/- രൂപ കണക്കാക്കുകയും വിവരം ടെലഫോണ്‍ മുഖാന്തിരവും എസ്.എം.എസ് മുഖാന്തിരവും ശ്രീ.ഷബീറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. KPBR 2019 ചട്ടങ്ങള്‍ പ്രകാരമാണ് ഫീസ് കണക്കാക്കിയിരിക്കുന്നതെന്ന് സെക്രട്ടറിയുടെ നിലപാട് കമ്മിറ്റി ശരിവെച്ചു. ശ്രീ.ഷബീറിന് ഏതെങ്കിലും തരത്തില്‍ പരാതിയുണ്ടെങ്കില്‍ ജില്ലാ അദാലത്ത് കമ്മിറ്റിയിലേക്ക് അറിയിക്കാവുന്നതാണ്.
Attachment - Sub District Final Advice:
Escalated made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2024-01-30 11:18:07
1. നവകേരള സദസ്സിൽ ശ്രീ. ഷബീർ എന്നവരുടെ പരാതി പരിശോധിച്ചു. ആയതുപ്രകാരം ടിയാൻ അനുമതിയില്ലാതെ ഗ്രൌണ്ട് ഫ്ലോർ ഭാഗികമായി സ്ട്രക്ച്ചറൽ വർക്ക് പൂർത്തീകരിച്ചതും, ഫസ്റ്റ് ഫ്ലോർ ലിന്റൽവരെ തുടങ്ങിവെച്ചിരിക്കുന്നതുമാണ്. ആയതിന് കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി കണക്കാക്കി കോമ്പൌണ്ടിംഗ് ഫീ കണക്കാക്കി നിർദ്ദേശം സെക്രട്ടറി നൽകിയിട്ടുള്ളതമാണ്.ആയത് പരിശോധിക്കണമെന്ന് പരാതിയിൽ പറയുന്നു. പരാതി പരിശോധിച്ചതിൽ നിന്നും KPBR 2019 ചട്ടം 90 പരിശോധിച്ചതിൽ നിന്നും പെർമിറ്റില്ലാതെ കെട്ടിടം നിർമ്മാണം തുടങ്ങിയവയുടെ സംഗതികളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഭാഗത്തിന് കോമ്പൌണ്ട് ഫീ ഈടാക്കിയും, നിർമ്മിക്കാനുള്ള ഭാഗത്തിന് പെർമിറ്റ് ഫീ ഈടാക്കിയും പ്രവൃത്തി തുടരുന്നതിന് അനുമതി നൽകാവുന്നതായും കാണുന്നു. ആയത് പരിശോധിച്ച് ഫീ കണക്കാക്കി അടുത്ത യോഗത്തിൽ ഹാജരാക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു, ആയതിന്റെ അടിസ്ഥാനത്തിൽ താഴെ പറയും വിധം സെക്രട്ടറി കണക്കാക്കി Regularisation Fee for Ground Floor 170.26 x 200 = 34052.00 Permit Fee for First Floor 127.18 x 100 = 12718.00 -------- Total 46770.00 എന്നാൽ മേൽ രീതിയിൽ ഫീ ഈടാക്കിയതിൽ സങ്കേതം സോഫ്റ്റ്വെയറിൽ ക്രമീകരണം ഇല്ല. ആയതിനാൽ ഈ രീതിയിൽ ഫീ വാങ്ങുവാൻ നിവർത്തിയില്ല എന്നാണ് സെക്രട്ടറി അറിയിച്ചത്. മേൽ സാഹചര്യത്തിൽ വിഷയം Escalate ചെയ്യാൻ തീരുമാനിച്ചു.
Final Advice made by Palakkad District
Updated by Subha, Assistant Director
At Meeting No. 14
Updated on 2024-02-14 14:59:19
നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ ശ്രീ. ഷബീര്‍, പിലാക്കൂട്ടത്തില്‍ എന്നവർ ഒരു വീട് പണി നടത്തുന്നുണ്ടെന്നും കെട്ടിടനിർമ്മാണ പെര്‍മിറ്റ് എടുക്കണമെന്നറിയില്ലായിരുന്നെന്നും പിന്നീട് പെര്‍മിറ്റ് എടുക്കാന്ായി പഞ്ചായത്തിനെ സമീപിച്ചപ്പോൾ ഫൈന്‍ അടക്കം വലിയ തുക ഒടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് അറിയിച്ചിരിക്കുന്നതായും ആയതിൽ നിന്ന് ഫൈന്‍ ഒഴിവാക്കി തരണം എന്നെല്ലാം കാണിച്ച് നൽകിയ പരാതി സമിതി പരിശോധിച്ചു. ഗ്രാമപഞ്ചായത്തിൽ ലഭ്യമായ പെര്‍മിറ്റ് അപേക്ഷ അന്വേഷണത്തിനായി സാങ്കേതിക വിഭാഗത്തിന് നല്‍കുകയും നിര്‍മ്മാണം ഫസ്റ്റ് ഫ്ലോര്‍ ലിന്റല്‍ ലെവല്‍ വരെ ആയതിനാല്‍ ക്രമവല്‍ക്കരിച്ച് അനുമതി നല്‍കുന്നതിന് ഓവര്‍സിയറുടെ റിപ്പോര്‍ട്ട് പ്രകാരം എഇ ശുപാര്‍ശയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ ഗ്രൌണ്ട് ഫ്ലോർ ഭാഗികമായി സ്ട്രക്ച്ചറൽ വർക്ക് പൂർത്തീകരിച്ചതും, ഫസ്റ്റ് ഫ്ലോർ ലിന്റൽവരെ തുടങ്ങിവെച്ചിരിക്കുന്നതുമായതിനാൽ കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി കണക്കാക്കി കോമ്പൌണ്ടിംഗ് ഫീ ഇനത്തിൽ 297.44 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടത്തിന്റെ ക്രമവല്‍ക്കരണ ഫീസ് 297.44*200 = 59488/- രൂപ കണക്കാക്കുകയും വിവരം ടെലഫോണ്‍, എസ്.എം.എസ് മുഖാന്തിരം ശ്രീ.ഷബീറിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പെർമിറ്റില്ലാതെ കെട്ടിടം നിർമ്മാണം തുടങ്ങിയവയുടെ സംഗതികളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടങ്ങളുടെ ഭാഗത്തിന് കോമ്പൌണ്ട് ഫീ ഈടാക്കിയും, നിർമ്മിക്കാനുള്ള ഭാഗത്തിന് പെർമിറ്റ് ഫീ ഈടാക്കിയും പ്രവൃത്തി തുടരുന്നതിന് അനുമതി നൽകാവുന്നതായി ഉപജില്ലാഅദാലത്ത് സമിതിയിൽ നിന്ന് നിർദ്ദേശം ലഭ്യമായത് പ്രകാരം ആയത് പരിശോധിച്ച് Regularisation Fee for Ground Floor -170.26 x 200 = 34052.00 Permit Fee for First Floor -127.18 x 100 = 12718.00 Total - 46770.00 എന്ന രീതിയിൽ ഫീ കണക്കാക്കിയിരുന്നു. എന്നാൽ ടി രീതിയിൽ ഫീ ഈടാക്കുന്നതിന് സങ്കേതം സോഫ്റ്റ്വെയറിൽ ക്രമീകരണമില്ലാത്തതിനാൽ ഈ രീതിയിൽ ഫീസ് വാങ്ങുവാൻ കഴിയില്ല എന്നെല്ലാമുള്ള വിവരം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. സങ്കേതം സോഫ്റ്റ് വെയർ പ്രകാരം ടി കെട്ടിടത്തിന് ക്രമവൽക്കരണം മാത്രമേ സാധിക്കുകയുള്ളു എന്നതിനാൽ സോഫ്റ്റ് വെയർ പ്രകാരമുള്ള ഫീസ് ഈടാക്കുന്നതിനും ഫീസ് അടവാക്കുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിടം ക്രമവൽക്കരിച്ച് നൽകുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകികൊണ്ട് ജില്ലാ സ്ഥിരം അദാലത്ത് സമിതി ഈ പരാതി തീർപ്പാക്കി.
Final Advice Verification made by Palakkad District
Updated by Subha, Assistant Director
At Meeting No. 15
Updated on 2024-02-28 12:48:37