LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Green View Thonnakkal P O
Brief Description on Grievance:
ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 19
Updated on 2023-12-07 16:49:29
പരാതിക്കാരിയായ ശ്രീമതി ബീനയുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് മംഗലപുരം ഗ്രാമപഞ്ചായത്തില്‍ നിന്നും വ്യാപാര ലൈസന്‍സ് ലഭിക്കാതെയും, വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് കെട്ടിട നമ്പര്‍ ഇല്ലാതെയും കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡില്‍ നിന്നും NOC ലഭിക്കാതെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടി സ്ഥാപനം അടച്ചുപൂട്ടുന്നതിന് നിയമാനുസൃതമായ നടപടി സ്വീകരിക്കുന്നതിനും Action Taken Report സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിനും മംഗലപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 02/12/2023-ലെ യോഗത്തില്‍ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 20
Updated on 2023-12-23 22:50:02
കെട്ടിട നമ്പർ,വ്യാപാര ലൈസൻസ്, കെ.എസ്.പി.സി.ബി നിന്നുള്ള എൻ.ഒ.സി എന്നിവ ഇല്ലാതെ പ്രവർത്തിക്കുന്ന ശ്രീ.രതീഷിന്റെ ഉടമസ്ഥതയിലുള്ള കാർ വർക്ക്ഷോപ്പ് അടച്ചുപൂട്ടുന്നതിന് അദാലത്തു സമിതി,മംഗലാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുള്ളതിന്റെ അടിസ്ഥാനത്തിൽ ടി കെട്ടിടം പൊളിച്ചു മാറ്റുന്നതിന് 2019 കെ. പി ബി. ആർ ചട്ടം 4 (2 ),90 &1994ലെ കേരള പഞ്ചായത്ത് രാജ് ആക്ട് 235 ഡബ്ലിയു എന്നിവ പ്രകാരം 16 /12 /2023 ൽ കക്ഷിക്ക് നോട്ടീസ് നൽകിയിട്ടുള്ളതായി സെക്രട്ടറി യോഗത്തിൽ അറിയിച്ചു. നോട്ടീസിന്മേൽ സെക്രട്ടറി സ്വീകരിച്ച തുടർനടപടി സംബന്ധിച്ചു റിപ്പോർട്ട് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ 19/ 12 /2023ലെ യോഗത്തിൽ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 21
Updated on 2024-05-27 11:17:37
അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കാര്‍ വര്‍ക് ഷോപ്പിന്റെ പ്രവര്‍ത്തനം നിറുത്തിവച്ചിട്ടുള്ളതാണെന്നും ടി വര്‍ക് ഷോപ്പ് മാറ്റി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പുതിയ കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചിട്ടുള്ളതായും, ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും, സ്ഥലപരിശോധനയില്‍ വര്‍ക് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്ന ഷെഡ് പൊളിച്ചു നീക്കിയതായി ബോധ്യപ്പെട്ടുവെന്നും സെക്രട്ടറി 18/05/2024-ലെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ആയത് സമിതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ ശ്രീമതി ബീന.എ.ജെ.യുടെ പരാതി തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.