LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
19 TH WARD ,VALAYIL VEEDU MANPARA WARD, NANGYARKULANGARA
Brief Description on Grievance:
Building permit
Receipt Number Received from Local Body:
Interim Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 15
Updated on 2023-11-29 16:47:43
2023 ഡിസംബർ 1-ാം തീയതി അദാലത്ത് സമിതി സ്ഥലം സന്ദർശിച്ച് തീർപ്പാക്കുന്നതിന് INTERIM ADVICE നല്കുന്നു.
Final Advice made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 16
Updated on 2023-12-08 17:50:43
2023 ഡിസംബർ 1-ാം തീയതി രാവിലെ 10/45 ന് അദാലത്ത് സമിതി ശ്രീ ജോർജ്ജ് ബേബി യുടെ കെട്ടിടം നേരിട്ട് സന്ദർശിച്ചു. അപേക്ഷകന്റെ കെട്ടിടം ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ നിന്നു നല്കിയ കെട്ടിട നിർമ്മാണ അനുമതിയിൽ നിന്നും വ്യതിചലിച്ചാണ് പൂർത്തിയാക്കിയിട്ടുള്ളത് എന്നു ബോധ്യപ്പെട്ടു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ അപേക്ഷകന്റെ പേരിൽ നിലവിലുള്ള കെട്ടിടത്തോട് കൂടി ചേർത്ത് റസിഡൻഷ്യൽ കെട്ടിടം പണിയുന്നതിന് എക്സ്റ്റെൻഷൻ പെർമിറ്റാണു നല്‍കിയിരുന്നത്. വാണിജ്യ കെട്ടിടമാണ് പൂർത്തിയാക്കിയത്. ക്രമവൽക്കരണത്തിന് അപേക്ഷ നല്‍കിയതായി അപേക്ഷകനായ ശ്രീ ജോർജ്ജ് ബേബി പറഞ്ഞു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ രേഖകൾ പരിശോധിച്ചത്തില്‍ നിന്നും ഫോറം 9 ബി അപേക്ഷയാണ് നല്‍കിയിട്ടുള്ളത് എന്നു കാണുന്നു.കെട്ടിട നിർമ്മാണ അനുമതിയിൽ നിന്നും വ്യതിചലിച്ചു പണി പൂർത്തിയാക്കിയ കെട്ടിടം സംബന്ധിച്ച് മുനിസിപ്പാലിറ്റി നടപടികൾ സ്വീകരിച്ചതായി കാണുന്നില്ല. അപേക്ഷയും പ്ലാനും അനുബന്ധ രേഖകളും ഹാജറാക്കുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും KMBR പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിക്കുന്നതിന്നും തദ്ദേശ സ്ഥാപനത്തിന് അനുകൂലമായി ഫൈനൽ അഡ്വൈസ് നല്കുന്നു.
Escalated made by ALP3 Sub District
Updated by PRASANTH BABU, Internal Vigilance Officer
At Meeting No. 17
Updated on 2023-12-21 21:49:50
തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല
Interim Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 14
Updated on 2023-12-27 12:23:18
അപേക്ഷകന് പരാതിയില്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മേല്‍ വിഷയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് പരാതിക്കാരന് കത്ത് നല്‍കുന്നതിനും പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റി ജീവനക്കാരനോട് ഹാജരാകുന്നതിന് നിര്‍ദ്ദേശിച്ചും അടുത്ത യോഗത്തില്‍ ടി ഫയല്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിച്ചു.
Final Advice made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 9
Updated on 2024-01-29 13:06:37
ഹരിപ്പാട് നഗരസഭ അസി.എഞ്ചിനീയര്‍, സെക്ഷന്‍ ക്ലര്‍ക്ക് എന്നിവര്‍ ഹാജരായിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് ഫോം9 മാത്രമാണ് നല്‍കിയതെന്നും പ്ലാനും അനുബന്ധരേഖകളും സമര്‍പ്പിച്ചിട്ടില്ല എന്നും കമ്മിറ്റിക്ക് ബോധ്യമായി. ആയതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സന്ദര്‍ശിക്കുന്നതിന് തീരുമാനിക്കുകയും അന്നേ ദിവസം പരാതിക്കാരനെയും പെര്‍മിറ്റ് പ്ലാന്‍ തയ്യാറാക്കിയ ലൈസന്‍സിയെ നേരില്‍ കേള്‍ക്കുന്നതിനും തീരുമാനിച്ചു.
Final Advice Verification made by Alappuzha District
Updated by Sri.C.K.Shibu, Assistant Director (Admn.)
At Meeting No. 15
Updated on 2024-02-12 12:03:42
ജില്ലാ അദാലത്തിന്റെ ഭാഗമായി 12/01/2024 ന് ഹരിപ്പാട് നഗരസഭയിൽ ശ്രീ.ജോർജ് ബേബി,വാലയിൽ വീട്,നങ്യാർകുളങ്ങര എന്നയാളുടെ കെട്ടിടം ക്രമവൽക്കരിക്കുന്നതിനായുള്ള അപേക്ഷ പരിശോധിക്കുകയും,സ്ഥല സന്ദർശനം നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കെട്ടിടത്തിന് താഴെപ്പറയുന്ന അപാകതകൾ ഉള്ളതായി കാണുന്നു.അപാകതകൾ പരിഹരിക്കുന്ന മുറയ്ക്ക് മാത്രമേ നമ്പറിങ്ങിനു പരിഗണിക്കാൻ കഴിയുകയുള്ളൂവെന്നു അറിയിക്കുന്നു. നിലവിലുണ്ടായിരുന്ന വാസഗൃഹത്തിന്റെ എക്സ്റ്റൻഷനു വേണ്ടിയാണ് അപേക്ഷകൻ നഗരസഭയിൽ നിന്ന് പെർമിറ്റ് എടുത്തതെങ്കിലും വാണിജ്യ ഗണത്തിലുള്ള കെട്ടിടമാണ് അപേക്ഷകൻ നിർമ്മിച്ചിട്ടുള്ളതെന്നു കാണുന്നു. പെർമിറ്റ് പ്ലാനിൽ ഗ്രൗണ്ട് ഫ്ളോറിലും ഫസ്റ്റ് ഫ്ളോറിലും രണ്ട് കടമുറികൾ കാണുന്നുണ്ട് . പെർമിറ്റ് പ്ലാനിലെ ഗ്രൗണ്ട് ഫ്ലോറിലെയും ഫസ്റ്റ് ഫ്ലോറിലെയും വാസഗൃഹങ്ങൾ ഫസ്റ്റ് ഫ്ലോറിൽ മൂന്ന് കടമുറികളായും ഗ്രൗണ്ട് ഫ്ലോറിൽ രണ്ടു കടമുറികളായും അപേക്ഷകൻ നിലവിൽ മാറ്റിയിട്ടുണ്ട്. വാണിജ്യ കെട്ടിടത്തിന്റെ ക്രമവൽക്കരണ അപേക്ഷ അപേക്ഷകൻ നാളിതുവരെയായി സമർപ്പിച്ചിട്ടില്ലെന്ന് കാണുന്നു. ഡ്രോയിങ്ങുകൾ നഗരസഭയിൽ സമർപ്പിച്ചിട്ടില്ലാത്തതിനാൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ വിശദമായ പരിശോധന നടത്താൻ സാധിച്ചിട്ടില്ല. മറ്റു ലംഘനങ്ങൾ ഡ്രോയിങ്ങുകൾ വിശദമായി പരിശോധിച്ചതിനു ശേഷമേ കണക്കാക്കാൻ കഴിയുകയുള്ളൂ അപാകതകൾ 1. കെട്ടിടത്തിന് കേരളാ മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 383 A യുടെ ലംഘനമുണ്ട്. റോഡിൽ നിന്ന് ആവശ്യമായ അകലം പ്രസ്തുത നിർമ്മാണം പാലിക്കുന്നില്ല. 2. ടി നിർമ്മാണത്തിന് KMBR 2019 ചട്ടം 26(4) പ്രകാരം ആവശ്യമായ തുറസ്സായ സ്ഥലം ലഭ്യ മല്ല. Sl നമ്പർ റൂൾ വിവരണം ആവശ്യമുള്ളത് നൽകിയത് ചട്ട ലംഘനം 1 ¬26(4) ഉമ്മറം 3m 2.75m ഉണ്ട് ¬26(4) പിന്നാമ്പുറം 1.50m Sufficient ഇല്ല 26(4) ഇരുവശങ്ങൾ Side 1 Side 2 1.0m 1.0m Nil Nil ഉണ്ട് ഉണ്ട് 3. നിലവിൽ പ്ലോട്ടിൽ പെർമിറ്റ് പ്ലാൻ പ്രകാരം പ്ലോട്ടിന് മുൻവശത്തു പാർക്കിങ്ങിനായി സ്ഥലമില്ലെന്നു കാണുന്നു. എന്നാൽ പുറകു വശത്തു പാർക്കിങ്ങിനായി സ്ഥലമുള്ളതായി കാണുന്നു. എന്നാൽ പാർക്കിങ്ങിലേക്കുള്ള വഴിക്ക് (ഡ്രൈവേ) KMBR 2019 ചട്ടം 29(4)(i) പ്രകാരം ആവശ്യമായ വീതി ലഭ്യമല്ല. 4. പ്രസ്തുത നിർമ്മാണത്തിന്റെ സ്റ്റയർ കേസിന് KMBR 2019 ചട്ടം 35(1) പ്രകാരം ആവശ്യമായ അളവുകൾ ലഭ്യമല്ല. 5. KMBR 2019 ചട്ടം 42(1),42(4) എന്നിവ പ്രകാരം ആവശ്യമായ റാമ്പ് , ടോയ്ലറ്റ് സൗകര്യങ്ങൾ നിലവിൽ നൽകിയിട്ടില്ല. 6. KMBR 2019 ചട്ടം 76.(2)(3) പ്രകാരം ആവശ്യമായ മഴവെള്ള സംഭരണി നൽകിയിട്ടില്ല.